ആ പുഞ്ചിരി തേജസും മറഞ്ഞു

ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെര്‍ക്കളയിലേക്കുള്ള യാത്രയിലാണ് ബസ് അയിമ്പത്തഞ്ചാംമൈല്‍ എത്തിയപ്പോള്‍ കണ്ടത്. രണ്ടുഭാഗത്തും നിരന്ന് കിടക്കുന്ന കാറുകള്‍ അങ്ങിങ്ങ്. ഓട്ടോകളും ബൈക്കുകളും പള്ളിയുടെ മുമ്പിലും അകത്തും തിങ്ങി കൂടിയ ആളുകള്‍. പള്ളിയിലെന്തോ പരിപാടി ഉണ്ടാകും അങ്ങനെ സമാധാനിച്ച് ബസ് ഓടുന്നതിനനുസരിച്ച് കണ്ണുകള്‍ ബി.എം റിയാസെന്ന (കൊവ്വല്‍) റിയാസിന്റെ പുതിയ വീട്ടിലേയ്ക്കും എന്റെ നോട്ടമെത്തി. അടുത്തിടെയായിട്ട് അവിടേയ്ക്ക് നോട്ടമെറിയാന്‍ പലയാത്രയിലും ഞാന്‍ മറക്കാറില്ല. റിയാസ് ഇച്ചാന്റെ പുതുതായി പണി കഴിപ്പിച്ച മനോഹരമായ വീട്. ദേശീയപാതയുടെ കൈയെത്തും ദൂരത്ത്. […]

ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെര്‍ക്കളയിലേക്കുള്ള യാത്രയിലാണ് ബസ് അയിമ്പത്തഞ്ചാംമൈല്‍ എത്തിയപ്പോള്‍ കണ്ടത്. രണ്ടുഭാഗത്തും നിരന്ന് കിടക്കുന്ന കാറുകള്‍ അങ്ങിങ്ങ്. ഓട്ടോകളും ബൈക്കുകളും പള്ളിയുടെ മുമ്പിലും അകത്തും തിങ്ങി കൂടിയ ആളുകള്‍. പള്ളിയിലെന്തോ പരിപാടി ഉണ്ടാകും അങ്ങനെ സമാധാനിച്ച് ബസ് ഓടുന്നതിനനുസരിച്ച് കണ്ണുകള്‍ ബി.എം റിയാസെന്ന (കൊവ്വല്‍) റിയാസിന്റെ പുതിയ വീട്ടിലേയ്ക്കും എന്റെ നോട്ടമെത്തി. അടുത്തിടെയായിട്ട് അവിടേയ്ക്ക് നോട്ടമെറിയാന്‍ പലയാത്രയിലും ഞാന്‍ മറക്കാറില്ല. റിയാസ് ഇച്ചാന്റെ പുതുതായി പണി കഴിപ്പിച്ച മനോഹരമായ വീട്. ദേശീയപാതയുടെ കൈയെത്തും ദൂരത്ത്. നല്ലക്കെതിപ്പും അനുഭൂതിയും മനസില്‍ നിറയും. എനിക്ക് റിയാസിച്ച ഒരപരിചിതന്‍ ആയിരുന്നില്ല. സൗമ്യമായ വാക്കിലൂടെ ചിരിച്ചോണ്ട് നമ്മുടെ എല്ലാം ഹൃദയത്തില്‍ കൂടുകൂട്ടുന്ന ബി.എം ട്രേഡേര്‍സിന്റെ ഉടമ. വീടു പണിക്കു വേണ്ട പെയിന്റിനും മറ്റുള്ള സാധനങ്ങള്‍ക്കും അവിടെ കയറി എനിക്ക് ഒരുവര്‍ഷത്തെ അടുപ്പാണ് ഉള്ളതെങ്കിലും അതുമതി വീണ്ടും അദ്ദേഹത്തിന്റെ കടയുടെ പടികയറാന്‍. വേണ്ടത് കിട്ടും ന്യായമായ വില അതാണ് റിയാസിന്റെ മുഖമുദ്ര. ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയുള്ള ഒരു കുഴഞ്ഞുവീഴ്ച. കേള്‍ക്കുന്നവരുടെ നെഞ്ചിടിക്കാന്‍ അതുമതി.
അങ്ങനെ വിശ്വസിക്കാനാവാത്ത നടുക്കവും തന്ന് അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയാണ് ചട്ടഞ്ചാലില്‍ ബസ്സിറങ്ങിയപ്പോള്‍ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. വ്യാപാരികള്‍ കടകളടച്ച് മൂകമായ മുഖത്തോടെ കാണുന്നുണ്ട്. റിയാസിച്ചാന്റെ വേര്‍പാടില്‍ നൊന്തുരുകിപോയ ചട്ടഞ്ചാല്‍. ശരിക്കും ശോകമൂകം തൊണ്ടവറ്റിയ മുഖങ്ങള്‍ വെയില്‍ക്കൊണ്ട് വിയര്‍പ്പൊഴുകുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കും സങ്കടമുണ്ട്. ബസ് കയറാന്‍ കാത്തുനിന്നവരുടെ മുഖത്തും ആശങ്കയുണ്ട്. എന്തോ ലക്ഷ്യമിട്ട് ഇറങ്ങിയ എന്റെ യാത്രയും ഞാന്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചു. ആവുന്നില്ല തളര്‍ച്ചപോലെ...
കടയില്‍ വരുന്നവരെ ഒറ്റനോട്ടത്തിലൂടെ തിരിച്ചറിയും റിയാസ്ച്ച. നല്ല ലോഹ്യം പറച്ചിലിലൂടെ സമയം നോക്കാണ്ട് നിര്‍ത്തും. ചിലപ്പോള്‍ കണക്കിലും കാര്യത്തിലും ശ്രദ്ധ ഊന്നും. കാര്യങ്ങളിലേയ്ക്ക് കരകയറുന്നതിനിടയിലും വിളിച്ചു മിണ്ടി കുശലം പറഞ്ഞ് ഒരുപാട് സുഹൃത്ത്ബന്ധത്തിന് ഉടമയായി.
ചട്ടഞ്ചാലില്‍ നിന്നും മുമ്പ് മണ്‍മറഞ്ഞുപോയഒരു പാട് മഹത് വ്യക്തികളിലൂടെ കൂട്ടത്തില്‍ മറക്കാനാവാത്ത ഒരോര്‍മ്മയാണ് റിയാസ്ച്ചാന്റെ വേര്‍പാടും. ചില നല്ല മനുഷ്യര്‍ അങ്ങനെയാണ് കളിച്ച് ചിരിപ്പിച്ച് കരയിപ്പിച്ച് പോകും. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ഒരിടത്തേയ്ക്ക്. മുഖംകറുപ്പിക്കാത്ത വാക്കുകളോടെ, താന്‍ ഉണ്ടാക്കിവെച്ച സ്വപ്ന സാമ്രാജ്യങ്ങളുടെ രണ ഭൂമിയില്‍ നിന്നും ഒരു തരിപോലും മെടുക്കാതെ അന്ത്യയാത്ര ആ നിഷ്‌ക്കളങ്കമില്ലാത്ത സ്‌നേഹപുഞ്ചിരികള്‍ക്ക് മുമ്പില്‍ ഒരായിരം കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മശാന്തിക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.


-പി.സി. മണികണ്ഠന്‍
കരിച്ചേരി, പാണ്ടിശാല

Related Articles
Next Story
Share it