സൗഹൃദത്തിന്റെ സമുദ്രം കൊപ്പല്‍ അബ്ദുല്ല സ്മരിക്കപ്പെടുമ്പോള്‍...
കൊപ്പല്‍ അബ്ദുല്ല വിടപറഞ്ഞ് ഇന്ന് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദ വേദിയുടെ പേരില്‍ അദ്ദേഹത്തെ നാളെ വൈകിട്ട് 3 മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുകയാണ്.ഏഴ് വര്‍ഷം എത്ര വേഗത്തില്‍ കടന്നുപോയിരിക്കുന്നു. കാസര്‍കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ മനുഷ്യന്‍ ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് നവംബര്‍ 23ന് ഏഴാണ്ട് തികയുന്നു. എല്ലാം ഇന്നലെ നടന്നത് പോലെ. ഫിര്‍ദൗസ് റോഡിലെ സഅദിയ ലോഡ്ജിലെ താഴെ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോടിന്റെ കൊപ്പല്‍ എക്‌സ്പ്രസ് എന്ന സ്ഥാപനവും പോയ് മറഞ്ഞിരിക്കുന്നു.ആളും ആരവും […]
കൊപ്പല്‍ അബ്ദുല്ല വിടപറഞ്ഞ് ഇന്ന് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദ വേദിയുടെ പേരില്‍ അദ്ദേഹത്തെ നാളെ വൈകിട്ട് 3 മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുകയാണ്.ഏഴ് വര്‍ഷം എത്ര വേഗത്തില്‍ കടന്നുപോയിരിക്കുന്നു. കാസര്‍കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ മനുഷ്യന്‍ ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് നവംബര്‍ 23ന് ഏഴാണ്ട് തികയുന്നു. എല്ലാം ഇന്നലെ നടന്നത് പോലെ. ഫിര്‍ദൗസ് റോഡിലെ സഅദിയ ലോഡ്ജിലെ താഴെ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോടിന്റെ കൊപ്പല്‍ എക്‌സ്പ്രസ് എന്ന സ്ഥാപനവും പോയ് മറഞ്ഞിരിക്കുന്നു.ആളും ആരവും […]
കൊപ്പല്‍ അബ്ദുല്ല വിടപറഞ്ഞ് ഇന്ന് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദ വേദിയുടെ പേരില്‍ അദ്ദേഹത്തെ നാളെ വൈകിട്ട് 3 മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുകയാണ്.
ഏഴ് വര്‍ഷം എത്ര വേഗത്തില്‍ കടന്നുപോയിരിക്കുന്നു. കാസര്‍കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ മനുഷ്യന്‍ ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് നവംബര്‍ 23ന് ഏഴാണ്ട് തികയുന്നു. എല്ലാം ഇന്നലെ നടന്നത് പോലെ. ഫിര്‍ദൗസ് റോഡിലെ സഅദിയ ലോഡ്ജിലെ താഴെ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോടിന്റെ കൊപ്പല്‍ എക്‌സ്പ്രസ് എന്ന സ്ഥാപനവും പോയ് മറഞ്ഞിരിക്കുന്നു.
ആളും ആരവും കൊണ്ട് സജീവമായിരുന്ന ആ സ്ഥാപനത്തിന്റെ സ്ഥാനത്തേക്ക് ഒരിക്കലെങ്കിലും കണ്ണോടിച്ചു പോകും കൊപ്പലിനെ സ്‌നേഹിക്കുന്നവര്‍. ധനികനും ദരിദ്രരും രാഷ്ട്രീയക്കാരനും എന്ന് വേണ്ട ഒരു കാലത്ത് ഈ സ്ഥാപനത്തില്‍ വരാത്തവരുണ്ടാവില്ല.
കൊപ്പലിനെ കാണാന്‍. കൊപ്പലിന്റെ കാര്യത്തിനല്ല, വരുന്നവന്റെ കാര്യത്തിന്, മണിക്കൂറുകളോളം അവര്‍ കാത്തിരുന്നിട്ടുണ്ട്. അവരുടെ കാര്യങ്ങള്‍ കൊപ്പല്‍ ശരിയാക്കിയും നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്ലാത്തവന് അത്, വിധവ പെന്‍ഷന്‍, വീട് പെര്‍മിഷന്‍, പാസ്‌പോര്‍ട്ട് തുടങ്ങി നൂറ് കൂട്ടം കാര്യങ്ങള്‍ക്ക് ആശ്രയിച്ചിരുന്നവര്‍ സൗഹൃദത്തിന്റെ തോഴനായ കൊപ്പല്‍ സാഹിബിനെയായിരുന്നു. വീട്ടിലേക്ക് മത്സ്യം വാങ്ങാന്‍ പോക്കറ്റില്‍ വെച്ച പണം പോലും സ്ഥാപനത്തില്‍ കൈ നീട്ടി വന്നവന് പോലും നല്‍കിയ ദാനശീലന്‍. ഇങ്ങ് മംഗ്‌ളൂര്‍ മുതല്‍ അങ്ങ് അനന്തപുരി വരെ നീളുന്ന സൗഹൃദ വലയത്തിന്റെ ഉടമ. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ സുഹൃത്ത്. ആദ്യമായി കാസര്‍കോട്ട് ജഗതിയെ കൊണ്ടുവന്നതും കൊപ്പല്‍ എം.ജി രാധാകൃഷണന്‍, എം.ജി ശ്രീകുമാര്‍, കൊല്ലം തുളസി, റാവുത്തര്‍ തുടങ്ങി നിരവധി പ്രഗത്ഭരുമായുള്ള കൊപ്പലിന്റെ അടുപ്പം നമ്മെ ചിന്തിപ്പിച്ചിരുന്നു.
കാസര്‍കോടില്‍ നിന്ന് ആര്‍ക്കും ചെയ്യാത്തൊരു സൗഹൃദ വലയം കൊപ്പല്‍ സൃഷ്ടിച്ചെടുത്തിരുന്നു. രാഷ്ട്രീയത്തില്‍ കൊപ്പലിന് എതിരാളികളില്ലായിരുന്നു. അഖിലേന്ത്യാ ലീഗിലും ഖായിദെമില്ലത്ത് കള്‍ച്ചറല്‍ ഫോറത്തിലും നാഷണല്‍ ലീഗിലും പ്രവര്‍ത്തിച്ചപ്പോഴും കൊപ്പല്‍ കൊടിയുടെ നിറം നോക്കി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാതിരുന്നിട്ടില്ല. നഗരസഭയില്‍ 35 വര്‍ഷക്കാലം കൗണ്‍സില്‍ അംഗമായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നിട്ടും വാര്‍ഡിന്റെ വികസനത്തിന് മാത്രം മുന്‍ തൂക്കം നല്‍കി. അദ്ദേഹം പ്രതിനിധാനം ചെയ്ത വാര്‍ഡില്‍ വിപ്ലവം കൊണ്ട് വന്നു.
കുടിവെള്ളവും വൈദ്യുതിയും നിലച്ചാല്‍ ഓഫീസുകളില്‍ വിളിക്കുന്നതിന് പകരം കൊപ്പലിനെ വിളിച്ചാല്‍ പരിഹാരമാവുന്ന ദിനങ്ങളുണ്ടായിരുന്നു. പൊതു ജനങ്ങളുടെ കാര്യത്തില്‍ സ്വന്തം ശരീരം നോക്കാതെ ഓടി തളര്‍ന്നപ്പോഴും ഒരിക്കലും പിന്നോട്ട് പോയില്ല. അവസാന നാളുകളില്‍ പോലും. സ്വന്തം പോക്കറ്റില്‍ നിന്ന് പൊതു കാര്യങ്ങള്‍ക്ക് പണം ചെലവഴിച്ചപ്പോള്‍ ഡയറിയില്‍ എഴുതി വെച്ചില്ല.
എഴുതി വെച്ചിരുന്നു മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന്. വലിയ വാഹനം നല്‍കാന്‍ പോലും ആളുകള്‍ ഉണ്ടായിട്ടു പോലും എന്നും ഇരു ചക്രത്തില്‍ പോകാനാണ് കൊപ്പല്‍ ഇഷ്ടപ്പെട്ടത്. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ചകൊപ്പലിനെ ഓര്‍ക്കാന്‍ ഒരു സ്മരണിക പുറത്തിറക്കാന്‍ അദ്ദേഹത്തിനൊപ്പം നിന്നവര്‍ക്ക് കഴിഞ്ഞില്ല.
-ഷാഫി തെരുവത്ത്