കൊപ്പല്‍ അബ്ദുല്ല വിട പറഞ്ഞിട്ട് 6 വര്‍ഷം
കൊപ്പലിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. വിട പറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുന്നു. കാലം എത്ര വേഗം ഓടുകയാണ്. കൊപ്പല്‍ ഇവിടെ എവിടെയോ ഉണ്ടെന്ന തോന്നല്‍. വെളുത്ത വെസ്പ്പ സ്‌കൂട്ടറില്‍ തല കുലുക്കി എല്ലാവരോടും ചിരിച്ച് നഗരവീഥിയില്‍ സഞ്ചരിക്കുന്ന മുഖം. പത്തിരുപത് വര്‍ഷത്തെ കൊപ്പല്‍ സാഹിബുമായുള്ള അടുപ്പം. പലപ്പോഴും അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. സൗഹൃദത്തിന് അദ്ദേഹത്തിന് ചെറുപ്പവലിപ്പമില്ല. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലെ കൊപ്പലിനൊപ്പമുള്ള മാവേലി എക്‌സ്പ്രസിലെ യാത്ര. ട്രെയിന്‍ കയറിയത് മുതല്‍ […]
കൊപ്പലിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. വിട പറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുന്നു. കാലം എത്ര വേഗം ഓടുകയാണ്. കൊപ്പല്‍ ഇവിടെ എവിടെയോ ഉണ്ടെന്ന തോന്നല്‍. വെളുത്ത വെസ്പ്പ സ്‌കൂട്ടറില്‍ തല കുലുക്കി എല്ലാവരോടും ചിരിച്ച് നഗരവീഥിയില്‍ സഞ്ചരിക്കുന്ന മുഖം. പത്തിരുപത് വര്‍ഷത്തെ കൊപ്പല്‍ സാഹിബുമായുള്ള അടുപ്പം. പലപ്പോഴും അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. സൗഹൃദത്തിന് അദ്ദേഹത്തിന് ചെറുപ്പവലിപ്പമില്ല. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലെ കൊപ്പലിനൊപ്പമുള്ള മാവേലി എക്‌സ്പ്രസിലെ യാത്ര. ട്രെയിന്‍ കയറിയത് മുതല്‍ […]
കൊപ്പലിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. വിട പറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുന്നു. കാലം എത്ര വേഗം ഓടുകയാണ്. കൊപ്പല്‍ ഇവിടെ എവിടെയോ ഉണ്ടെന്ന തോന്നല്‍. വെളുത്ത വെസ്പ്പ സ്‌കൂട്ടറില്‍ തല കുലുക്കി എല്ലാവരോടും ചിരിച്ച് നഗരവീഥിയില്‍ സഞ്ചരിക്കുന്ന മുഖം. പത്തിരുപത് വര്‍ഷത്തെ കൊപ്പല്‍ സാഹിബുമായുള്ള അടുപ്പം. പലപ്പോഴും അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. സൗഹൃദത്തിന് അദ്ദേഹത്തിന് ചെറുപ്പവലിപ്പമില്ല. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലെ കൊപ്പലിനൊപ്പമുള്ള മാവേലി എക്‌സ്പ്രസിലെ യാത്ര. ട്രെയിന്‍ കയറിയത് മുതല്‍ പുള്ളി മൊബൈല്‍ ഫോണില്‍ തന്നെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ട്രെയിന്‍ കോഴിക്കോട് എത്തി. ഭക്ഷണം വേണ്ടേ കൊപ്പല്‍ സാഹിബേ..? അപ്പോഴാണ് ട്രെയിന്‍ കോഴിക്കോട്ടെത്തിയതും മൂന്നര മണിക്കൂര്‍ പിന്നിട്ടതും അദ്ദേഹം അറിയുന്നത്. വാച്ച് നോക്കി. ഫുഡിന് ഓര്‍ഡര്‍ ചെയ്തു. പിന്നീട് ആരെയൊക്കെയോ വിളിക്കുന്നു. ഭക്ഷണമൊക്കെ കഴിച്ചു. ഞാന്‍ ഒന്ന് കണ്ണടക്കുകയാണെന്ന് പറഞ്ഞ് കൊപ്പല്‍ ഉറക്കത്തിലേക്ക്. ഞങ്ങളുടെ റിസര്‍വ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുന്ന ഒരു യാത്രക്കാരന്‍ എന്നോട് ചോദിച്ചു. 'അല്ല, വലിയ തിരക്കുള്ള ആ മനുഷ്യന്‍ ആരാണ്?'
ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ ആ യാത്രക്കാരനുമായി കൊപ്പല്‍ സാഹിബ് അടുത്തിരുന്നു. വിസിറ്റിംഗ് കാര്‍ഡും നല്‍കിയിരുന്നു. അതായിരുന്നു കൊപ്പല്‍ സാഹിബ്. തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ പരിപാടിയാണ് പുളളിക്ക്. ഒന്ന്, അന്തരിച്ച എം.ജി.രാധാകൃഷ്ണന്റെ മകളുടെ വിവാഹം. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അടക്കമുള്ള വി വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങ്. വിവാഹ മുഹൂര്‍ത്ത സമയത്ത് തന്നെ ഞങ്ങളെത്തി. ദാ...അവിടെ കാറില്‍ നിന്ന് ഇറങ്ങുകയാണ് ഒരാള്‍. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടും സിനിമക്കാര്‍ അമ്പിളി ചേട്ടന്‍ എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാര്‍. കൊപ്പലിനെ കണ്ടതോടെ വന്ന് കെട്ടിപ്പിടിച്ചു. 'എന്താ കൊപ്പലേ വരുന്ന വിവരമൊന്ന് വിളിച്ചറിയിച്ചൂടേ?' കൊപ്പലിന്റെ സ്‌നേഹത്തോടെയുള്ള തമാശ നിറഞ്ഞ മറുപടി. എന്നെ പരിചയപ്പെടുത്തി. എനിക്ക് പുള്ളിയേ നേരത്തേ അറിയാവുന്ന കാര്യവും ജഗതി ഞാന്‍ വര്‍ക്ക് ചെയ്ത 'മാനത്തേ കൊട്ടാരം' എന്ന സിനിമയില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞങ്ങള്‍ പെട്ടന്ന് വിവാഹ ചടങ്ങ് നടക്കുന്ന വേദിയിലേക്ക്. തിരക്കിനിടയില്‍ കൊപ്പലിനെ കാണുന്നില്ല. കുറെ നോക്കി. അതാ കൊപ്പല്‍ ഇ.കെ.നായനാര്‍ അടക്കമുള്ളവര്‍ ഇരിക്കുന്നിടത്ത്. സമാധാനമായി. മലയാള സിനിമയിലേയും ഉന്നത രാഷ്ടീയക്കാരുമായി അടുപ്പം സ്ഥാപിച്ച കൊപ്പലിന് തിരുവനന്തപുരത്ത് എത്രയോ സുഹൃത്തുക്കളുണ്ടെന്ന് ഞാന്‍ ആ യാത്രയില്‍ മനസിലാക്കി. തമാശ രൂപത്തില്‍ ഞാന്‍ 'എന്നാല്‍ കൊപ്പല്‍ സാഹിബിന് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചൂടേയെന്ന്' ചോദിച്ചു. അത്രയേറെ ആള്‍ബലവും ഒരു വലിയ സുഹൃദ് വലയവും കൊപ്പലിന് എല്ലായിടത്തുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് എത്തിയാല്‍ ആദ്യം വിളിക്കുന്നത് കോണ്‍ഗ്രസ് നേതാവും തൊഴിലാളി നേതാവുമായിരുന്ന റാവുത്തര്‍ സാഹിബിനെയായിരുന്നു. കൊപ്പല്‍ സാഹിബ് ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്തിരുന്നു. ഇവിടെ വെച്ചായിരുന്നു ജഗതിയുമായി കൂടുതല്‍ അടുക്കുന്നത്. ഇത് മരണം വരെ തുടര്‍ന്നു. ഉത്തരദേശത്തിലേക്ക് വാര്‍ത്തകളും ഫോട്ടോകളുമായി പടി കയറാത്ത ദിവസങ്ങളില്ല. വാര്‍ത്തകളും ഫോട്ടോകളും കൊപ്പല്‍ എല്ലാ പത്ര ഓഫീസുകളിലും കൃത്യമായി നല്‍കിയിരുന്നു. പത്രപ്രവര്‍ത്തകരും ചാനല്‍ ലേഖകരുമായി വളരെ അടുപ്പം സ്ഥാപിച്ചു. നഗരസഭയില്‍ ഒരു തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും നിരവധി തവണ കൗണ്‍സില്‍ അംഗവുമായിരുന്നു. മര്‍ഹും കെ.എസ് സുലൈമാന്‍ ഹാജി നഗരസഭ ചെയര്‍മാനായിരുന്ന കാലത്ത് കൊപ്പല്‍ അഖിലേന്ത്യ മുസ്ലീം ലീഗിന്റെ ഏക പ്രതിനിധിയായിരുന്നു നഗരസഭയില്‍. കൊപ്പല്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നുറപ്പാണ്. കൊപ്പലിന്റെ പാര്‍ട്ടിയേയല്ല വോട്ടര്‍മാര്‍ നോക്കിയത്. അദ്ദേഹത്തേയായിരുന്നു. കൊപ്പല്‍ ഒരിക്കല്‍ പോലും ഒരു രാഷ്ടീയ പാര്‍ട്ടിയുടെ പിറകെയും പോയില്ല. കൊപ്പലിനെ അന്വേഷിച്ച് വന്ന ചരിത്രമാണുള്ളത്. കൗണ്‍സിലറായിരുന്ന കാലത്ത് നഗരത്തിലെ ഓരോ വളര്‍ച്ചയും ശ്രദ്ധയോടെ നോക്കി കണ്ടു. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, പളളം പ്രദേശങ്ങളില്‍ വിപ്ലവം തന്നെ കൊണ്ടുവന്നു. നഗരസഭയില്‍ ഏത് ആവശ്യത്തിനും സാധാരണക്കാര്‍ എത്തിയാല്‍ കൊപ്പല്‍ അവരുടെ സഹായത്തിനുണ്ടാവും. നഗരസഭ ചെയര്‍മാന്‍മാരുമായും നഗരസഭയിലെ ഉദ്യോഗസ്ഥന്‍മാരുമായും നല്ല അടുപ്പമുണ്ടാക്കി. കലാ-കായിക സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. 1997ല്‍ തനിമ സംഘടനയുടെ പേരില്‍ ഇശല്‍ പരിപാടി സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍മാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എത്ര പരിപാടികളാണ് അനായാസേന അദ്ദേഹം കാസര്‍കോട് സംഘടിപ്പിച്ചത്. നിരവധി പേര്‍ക്ക് പാസ്‌പോര്‍ട്ട് സമ്പാദിക്കാനും ഗള്‍ഫില്‍ തൊഴില്‍ തേടി പോകാനും ഏറേ സഹായിച്ചു. ഇരുചക്രവാഹനയാത്രക്കാരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ടൂ വീലേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. സഅദിയ ലോഡ്ജിന് താഴെ അദ്ദേഹത്തിന്റെ കൊപ്പല്‍ എക്‌സ്പ്രസ് സ്ഥാപനത്തില്‍ ഒരു കാലത്ത് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. പലരേയും സഹായിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിച്ചിരുന്നു. മരണവീടായാലും വിവാഹ വീടായാലും ക്ഷണിച്ചാല്‍ ഏത് പാതിരാത്രിയിലാണെങ്കിലും ഓടിയെത്തുമായിരുന്നു കൊപ്പല്‍ അബ്ദുല്ല. വലിയ മനസിന്റെ ഉടമയായിരുന്ന കൊപ്പല്‍ വിടവാങ്ങിയിട്ട് വര്‍ഷം ആറ് പിന്നിടുമ്പോള്‍ കാസര്‍കോടിന്റെ രാഷ്ടീയ, കലാ-സാംസ്‌ക്കാരിക മേഖല അദ്ദേഹത്തെ മറന്നു പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. ചരമവാര്‍ഷികത്തില്‍ കൊപ്പലിനെ ഓര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരവാര്‍ഡോ അനുസ്മരണ ചടങ്ങോ ഇവിടെ ഉണ്ടായില്ല.
-ഷാഫി തെരുവത്ത്