തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

മുസ്ലിം ലീഗ് നേതാവും മത, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തൈവളപ്പ് അബ്ദുല്‍ ഖാദര്‍ (അക്കര അന്തുകാര്‍ച്ച) വിട പറഞ്ഞു. സ്‌കൂള്‍ കാലം മുതല്‍ തന്നെ മുസ്ലിംലീഗിനെ നെഞ്ചോട് ചേര്‍ത്തുവെച്ച അബ്ദുല്‍ ഖാദര്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ജീവിതാവസാനം വരെയും നിലകൊണ്ടു. എപ്പോഴും നിറപുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന അന്തുകാര്‍ച്ച കോളിയടുക്കം മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കുവഹിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത് എന്നീ രണ്ട് പഞ്ചായത്തുകളില്‍ ലീഗിനെ കെട്ടിപ്പടുക്കാന്‍ വേണ്ടി മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം.ചെമ്മനാട് പഞ്ചായത്ത് മുസ്ലിം […]

മുസ്ലിം ലീഗ് നേതാവും മത, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തൈവളപ്പ് അബ്ദുല്‍ ഖാദര്‍ (അക്കര അന്തുകാര്‍ച്ച) വിട പറഞ്ഞു. സ്‌കൂള്‍ കാലം മുതല്‍ തന്നെ മുസ്ലിംലീഗിനെ നെഞ്ചോട് ചേര്‍ത്തുവെച്ച അബ്ദുല്‍ ഖാദര്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ജീവിതാവസാനം വരെയും നിലകൊണ്ടു. എപ്പോഴും നിറപുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന അന്തുകാര്‍ച്ച കോളിയടുക്കം മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കുവഹിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത് എന്നീ രണ്ട് പഞ്ചായത്തുകളില്‍ ലീഗിനെ കെട്ടിപ്പടുക്കാന്‍ വേണ്ടി മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം.
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ അഞ്ചാം വാര്‍ഡ് പ്രസിഡണ്ടും ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് മുന്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗവും മുന്‍ ജില്ലാ കൗണ്‍സിലറുമായിരുന്നു അദ്ദേഹം. ദീര്‍ഘക്കാലം പി.ഡബ്ല്യു.ഡി കോണ്‍ട്രാക്‌റായിരുന്നു. ദീര്‍ഘക്കാലം കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ, കേരള സംസ്ഥാന ഭാരവാഹിയായും പ്രവത്തിച്ചിട്ടുണ്ട്. വയലാംകുഴി രിഫായിയ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ചേരൂര്‍ കോട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയിലും മുഖ്യ ഭാരവാഹിത്വം വഹിച്ചു. കോളിയടുക്കം വയലാംകുഴി ചേരൂര്‍ എന്നിവിടങ്ങളില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തന മേഖലയില്‍ ചുക്കാന്‍ പിടിക്കുകയും ഇലക്ഷന്‍ സമയത്ത് വോട്ട് ചേര്‍ക്കലുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തനന്നെ സമീപിക്കുമ്പോള്‍ അന്തുകാര്‍ച്ച അവര്‍ക്കൊപ്പം ഉത്സാഹത്തോടെ ഇറങ്ങുകയും ചെയ്യുമായിരുന്നു. പഞ്ചായത്ത് ഇലക്ഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മുഖ്യ പങ്കുവഹിച്ചിരുന്നു. കോളിയടുക്കത്തും പരിസരപ്രദേശത്തും രാഷ്ട്രീയപരമായി എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും മുന്‍പന്തിയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ യുവാക്കള്‍ക്ക് ആവേശം പകരുമായിരുന്നു. ഒരിക്കലും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്ത, രാഷ്ട്രീയ കളരിയിലെ ചാണക്യന്‍ എന്ന് തന്നെ വിശേഷിപ്പിക്കാന്‍ പറ്റുന്ന നേതാവായിരുന്നു അന്തുകാര്‍ച്ച.
സ്‌പോര്‍ട്‌സിനെ ഏറെ സ്‌നേഹിച്ചിരുന്ന അദ്ദേഹം വിക്ടറി കോളിയടുക്കത്തിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എല്ലാവിധ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലും മുസ്ലിം ലീഗ് പാര്‍ട്ടിയിലേക്ക് അവരെ ആകര്‍ഷിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിനും മുസ്ലിം ലീഗിനും തീരാനഷ്ടമാണ്.
പ്രിയ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മരണം അറിഞ്ഞപ്പോള്‍ ഒരു നാട് തന്നെ വിതുമ്പിയത് ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ഒരു നേതാവിന്റെ വിട വാങ്ങല്‍ താങ്ങാനാവാത്തത് കൊണ്ടാണ്. നന്മയേറെ പരത്തി മടങ്ങിയ ആ നന്മ മരത്തിന് കണ്ണീരോടെ വിട.


-ഷംസുദ്ദീന്‍ കോളിയടുക്കം

Related Articles
Next Story
Share it