ഖാദര്‍ അരമന: സൗഹൃദത്തിന്റ നിറകുടം
കഴിഞ്ഞ ദിവസം ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു നമ്മെ വിട്ടുപിരിഞ്ഞ പട്‌ള സ്വദേശി ഖാദര്‍ അരമനയുടെയുടെ വിയോഗം ഒരു നാടിന്റെ തേങ്ങലായിമാറി. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ച സാത്വികനായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും "അന്ത്ക്ക" എന്ന ഓമനപ്പേരുള്ള ഖാദര്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും നര്‍മ്മം കലര്‍ന്നുള്ള ഹൃദ്യസംവാദവും പ്രതിയോഗികളെപ്പോലും മനസ്സലിയിപ്പിക്കുന്നതായിരുന്നു.ചെറുപ്പത്തില്‍ തന്നെ പട്‌ളയുടെ മദ്രസാ അധ്യാപകനായും ജീവനക്കാരനായും പോസ്റ്റ്മാനായും ജോലി ചെയ്തതിനാലാവാം ദാരിദ്ര്യവും ദു:ഖവും കണ്ണീരും തളം കെട്ടിനിന്ന ചില വീടുകളിലെ പച്ചയായ യാഥാര്‍ത്ഥ്യത്തിന് നേര്‍സാക്ഷിയാകേണ്ടി വന്നത്. അത് തന്നെയാവാം അശരണരുടെയും […]

കഴിഞ്ഞ ദിവസം ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു നമ്മെ വിട്ടുപിരിഞ്ഞ പട്‌ള സ്വദേശി ഖാദര്‍ അരമനയുടെയുടെ വിയോഗം ഒരു നാടിന്റെ തേങ്ങലായിമാറി. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ച സാത്വികനായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും "അന്ത്ക്ക" എന്ന ഓമനപ്പേരുള്ള ഖാദര്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും നര്‍മ്മം കലര്‍ന്നുള്ള ഹൃദ്യസംവാദവും പ്രതിയോഗികളെപ്പോലും മനസ്സലിയിപ്പിക്കുന്നതായിരുന്നു.
ചെറുപ്പത്തില്‍ തന്നെ പട്‌ളയുടെ മദ്രസാ അധ്യാപകനായും ജീവനക്കാരനായും പോസ്റ്റ്മാനായും ജോലി ചെയ്തതിനാലാവാം ദാരിദ്ര്യവും ദു:ഖവും കണ്ണീരും തളം കെട്ടിനിന്ന ചില വീടുകളിലെ പച്ചയായ യാഥാര്‍ത്ഥ്യത്തിന് നേര്‍സാക്ഷിയാകേണ്ടി വന്നത്. അത് തന്നെയാവാം അശരണരുടെയും നിരാലംബരുടെയും കണ്ണീരൊപ്പുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ പ്രേരണയായതും.
തന്റെ വിശ്വാസവും പ്രത്യായശാസ്ത്രവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റുള്ളവരുമായി നല്ലൊരു സൗഹൃദവലയം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ സൂക്ഷ്മത പാലിച്ചിരുന്നു. കലാ-സമൂഹ്യ-സാംസ്‌കാരിക-മത-രാഷ്ട്രീയ-ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ നിറ സാന്നിധ്യവും സോഷ്യല്‍ മീഡിയ ചര്‍ച്ചാവേദികളിലെ അവിഭാജ്യഘടകവുമായിരുന്നു ഞങ്ങളുടെ അന്ത്ക്ക. മരണം സത്യമാണ്, എല്ലാ ശരീരവും മരണത്തെ രുചിക്കുമെന്ന ഖുര്‍ആനീക സൂക്തം ഉള്‍ക്കൊണ്ടെ മതിയാവൂ. അത് വിശ്വാസത്തിന്റെ ഭാഗമാണ്, ആരോഗ്യദൃഢഗാത്രനായ ഖാദര്‍ അരമനയുടെ ആകസ്മിക വിയോഗം നമുക്ക് തരുന്ന സന്ദേശം ചെറുതല്ല, വേര്‍പാടിന്റെ വേദന വല്ലാത്ത വിങ്ങലുളവാക്കുന്നു. സുഹൃത്തേ..
പരലോക ജീവിതം പ്രകാശപൂരിതമാക്കുമാറാകട്ടെ, ആമീന്‍ ...
-അസീസ് പട്‌ള