സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍
കഴിഞ്ഞ ദിവസം മരണപ്പെട്ട സൈലര്‍ ഖാദര്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. ഉപ്പയുടെ ചങ്ങാതിയുടെ മകന്‍. അരനൂറ്റാണ്ടു മുമ്പ് ത്രിമൂര്‍ത്തികളെ പോലെ കഴിഞ്ഞവരായിരുന്നു ബോംബായി അന്തിച്ചായും അമ്പാച്ചന്റെ കുഞ്ഞാലിച്ചയും പൊട്ടച്ചാന്റെ അദ്ദിന്‍ച്ചയും. ഇവരില്‍ രണ്ടു പേര്‍ കപ്പലോട്ടക്കാരനായിരുന്നു. ഉപ്പ ബ്യാരിയും (വ്യാപാരി). ചേരങ്കൈ പാതയോരത്തുള്ള ഞങ്ങളുടെ തറവാട് വീടിനടുത്തുള്ള പീടികയില്‍ ഇരുന്നു അവര്‍ ലോക കാര്യങ്ങള്‍ പങ്കുവെച്ചു. മാസങ്ങള്‍ നീണ്ട ലീവില്‍ വന്നാല്‍ ഇവര്‍ കടയില്‍ ഒത്തുകൂടി കപ്പലിലെ വിശേഷങ്ങള്‍ ഉപ്പയോട് വിവരിക്കുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ വാ […]

കഴിഞ്ഞ ദിവസം മരണപ്പെട്ട സൈലര്‍ ഖാദര്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. ഉപ്പയുടെ ചങ്ങാതിയുടെ മകന്‍. അരനൂറ്റാണ്ടു മുമ്പ് ത്രിമൂര്‍ത്തികളെ പോലെ കഴിഞ്ഞവരായിരുന്നു ബോംബായി അന്തിച്ചായും അമ്പാച്ചന്റെ കുഞ്ഞാലിച്ചയും പൊട്ടച്ചാന്റെ അദ്ദിന്‍ച്ചയും. ഇവരില്‍ രണ്ടു പേര്‍ കപ്പലോട്ടക്കാരനായിരുന്നു. ഉപ്പ ബ്യാരിയും (വ്യാപാരി). ചേരങ്കൈ പാതയോരത്തുള്ള ഞങ്ങളുടെ തറവാട് വീടിനടുത്തുള്ള പീടികയില്‍ ഇരുന്നു അവര്‍ ലോക കാര്യങ്ങള്‍ പങ്കുവെച്ചു. മാസങ്ങള്‍ നീണ്ട ലീവില്‍ വന്നാല്‍ ഇവര്‍ കടയില്‍ ഒത്തുകൂടി കപ്പലിലെ വിശേഷങ്ങള്‍ ഉപ്പയോട് വിവരിക്കുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ വാ പൊളിച്ചു അത്ഭുതത്തോടെ ആ അതൃപ കഥകള്‍ കേള്‍ക്കുമായിരുന്നു. ഇവര്‍ മൂവര്‍ക്കും സമപ്രായക്കാരായ ഒരോ ആണ്‍ മക്കളുണ്ട്. അന്തുമാന്‍, മഹമൂദ്, ഖാദര്‍ എന്ന അന്തുക്കാറ്. തന്റെ പിതാക്കളുടെ പാത പിന്‍പറ്റി അവര്‍ ഇരുവരും കപ്പലില്‍ ജോലിക്ക് പോയി. എന്റെ ഇച്ച ഉപ്പാന്റെ കുലത്തൊഴിലായ കച്ചവടവും ചെയ്തു കഴിഞ്ഞു കൂടി. അവര്‍ ഉപ്പമാരുടെ മരണ ശേഷവും പഴയ സഹൃത്ബന്ധങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഇവരില്‍ ഖാദര്‍ച്ച ഒഴിച്ചുള്ള രണ്ടു പേരും അകാലത്തില്‍ മരണപ്പട്ടുപോയി. എന്നിട്ടും ഞങ്ങളോടുള്ള സ്‌നേഹ ബന്ധത്തിന് ഖാദര്‍ച്ച ഒരു കുറവും വരുത്തിയില്ല. ചൗക്കി, എരിയാല്‍, ചേരങ്കൈ പ്രദേശങ്ങളിലെ ജാതി-മത ഭേദമന്യ എല്ലാവരുമായും സൈലര്‍ ഖാദര്‍ച്ച സ്‌നേഹ ബന്ധം പുലര്‍ത്തി. നാട്ടിലെ പഴയ തലമുറയെയും പുതുതലമുറയെയും ബന്ധിപ്പിക്കുന്ന സ്‌നേഹ നൂലായി നാട്ടില്‍ സൗരഭ്യം പരത്തി. മരിക്കുന്നതിന് തലേ ദിവസം വരെ കാര്യമായ അസുഖമില്ലാതെ ജീവിച്ച ഖാദര്‍ച്ചയെ രാത്രി പെട്ടന്നാണ് മരണം തേടിയെത്തിയത്. രണ്ടാഴ്ച മുമ്പ് തന്റെ മകന്‍ ചേരങ്കൈയില്‍ പണി കഴിച്ച വീടിന്റെ കുടി കൂടല്‍ ചടങ്ങില്‍ എല്ലാവരെയും ക്ഷണിച്ചു അദ്ദേഹം അവരെ സ്‌നേഹവിരുന്നൂട്ടി. ഖാദര്‍ച്ച ആരോടും വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിച്ചില്ല. സ്പടിക തുല്യമായ നല്ലൊരു മനസ്സിനുടമയായിരുന്നു. ചൗക്കിയിലാണ് ഇപ്പോള്‍ താമസമെങ്കിലും എന്നും എരിയാലിലും ചേരങ്കൈയിലെയും സുഹൃത്തുക്കളെ തേടി വരുമായിരുന്നു. പൈതൃകമായി ലഭിച്ച വാചാലത കൊണ്ട് ഖാദര്‍ച്ച തന്റെ സുഹൃത് ബന്ധങ്ങളെ ദൃഢമാക്കി. കപ്പല്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു വന്നു നാട്ടില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന ഖാദര്‍ച്ച ഇത്ര പെട്ടെന്ന് അന്ത്യ യാത്രയാകുമെന്ന് കരുതിയില്ല.
നന്മകളുടെ ആവര്‍ത്തനമായി അദ്ദേഹത്തിന്റെ മക്കളുമായും ഞങ്ങളുടെ മൂന്നാം തലമുറയും സ്‌നേഹബന്ധങ്ങള്‍ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പതിവ് പോലെ ഞാന്‍ ചേരങ്കൈ പള്ളി വളപ്പില്‍ ഉപ്പയുടെ ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖാദര്‍ച്ച അടുത്തു വന്നു പറഞ്ഞു. എന്റെ ഉപ്പയും അടുത്തു തന്നെ കിടക്കുന്നുണ്ട്, അയാളെയും നീ ഓര്‍ത്തോടാ എന്ന്.
ഖാദര്‍ച്ചയുടെ പരലോക ജീവിതം റബ്ബ് സന്തോഷത്തിലാക്കുമാറാകട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി ഖബറിടം സ്വര്‍ഗ പുന്തോപ്പാക്കി മാറ്റുമാറാകട്ടെ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.
അബ്ബാസലി ചേരങ്കൈ