കായിന്‍ച്ച യാത്രയായി; ചെമ്മനാട് ഇനി ശൂന്യം
ചെമ്മനാടിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്ന കായിന്‍ച്ച യാത്രയായി. ചെമ്മനാട് ഇനി ശൂന്യമാണ് ചെമ്മനാടിന്റെ ഓരോ മണല്‍ത്തരിയും കായിന്‍ച്ചാക്ക് അറിയാം, മണല്‍ത്തരിക്ക് കായിന്‍ച്ചയേയും. അരനൂറ്റാണ്ടിലധികമായി കായിന്‍ച്ച ഇല്ലാതെ ചെമ്മനാട്ട് ഒന്നും കടന്നു പോയിട്ടില്ല. എല്ലാറ്റിലും കായിന്‍ച്ചയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. നിസ്വാര്‍ത്ഥം ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും.എന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാരനായിരുന്നു. ഉപ്പ എനിക്ക് ആദ്യമായി സ്ലേറ്റും കുടയും വാങ്ങിച്ചു തന്നത് കായിന്‍ച്ചയുടെ ബോംബെ സ്റ്റോറില്‍ നിന്നാണ്. മരത്തിന്റെ പിടിയും കാലുമുള്ള ശീലത്തുണി കൊണ്ടുണ്ടാക്കിയ മഴവില്‍ വര്‍ണ്ണത്തിലുള്ള കുട.പെരുന്നാളിന് ഒന്നോരണ്ടോ ദിവസം […]

ചെമ്മനാടിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്ന കായിന്‍ച്ച യാത്രയായി. ചെമ്മനാട് ഇനി ശൂന്യമാണ് ചെമ്മനാടിന്റെ ഓരോ മണല്‍ത്തരിയും കായിന്‍ച്ചാക്ക് അറിയാം, മണല്‍ത്തരിക്ക് കായിന്‍ച്ചയേയും. അരനൂറ്റാണ്ടിലധികമായി കായിന്‍ച്ച ഇല്ലാതെ ചെമ്മനാട്ട് ഒന്നും കടന്നു പോയിട്ടില്ല. എല്ലാറ്റിലും കായിന്‍ച്ചയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. നിസ്വാര്‍ത്ഥം ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും.
എന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാരനായിരുന്നു. ഉപ്പ എനിക്ക് ആദ്യമായി സ്ലേറ്റും കുടയും വാങ്ങിച്ചു തന്നത് കായിന്‍ച്ചയുടെ ബോംബെ സ്റ്റോറില്‍ നിന്നാണ്. മരത്തിന്റെ പിടിയും കാലുമുള്ള ശീലത്തുണി കൊണ്ടുണ്ടാക്കിയ മഴവില്‍ വര്‍ണ്ണത്തിലുള്ള കുട.
പെരുന്നാളിന് ഒന്നോരണ്ടോ ദിവസം മുമ്പാണ് കായിന്‍ച്ചയുടെ കടയില്‍ നിന്ന് കോരത്തുണി കൊണ്ടുള്ള പെരുന്നാള്‍ വസ്ത്രം ഉപ്പ വാങ്ങിച്ചു തന്നിരുന്നത്. ഉപ്പ അപ്പോഴേക്കും പണം സ്വരൂപിച്ചിട്ടാണോ അതോ കായിച്ചയോട് കടം പറഞ്ഞിട്ടാണോ എന്ന് എനിക്ക് ഇപ്പോഴും നിശ്ചയമില്ല. ആ കോരത്തുണിയുടെ പ്രത്യേകഗന്ധം ഇപ്പോഴും മൂക്കില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മകനോടൊപ്പം കായിന്‍ച്ചയുടെ കടയില്‍ ചെന്ന് അവനെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. 'മോനേ നിന്റെ ഉപ്പാപ്പയും ഞാനും കൂറു കച്ചോടക്കാര്‍ ആയിരുന്നെടാ...'
ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഒരു മിട്ടായിയെടുത്ത് അവന് നേരെ നീട്ടി. അവന്‍ അത് വാങ്ങണോ വേണ്ടയോ എന്ന് ശങ്കിച്ചു എന്നെ നോക്കിയപ്പോള്‍ 'നിന്റെ ഉപ്പപ്പാന്റെ പാര്‍ട്ണര്‍ ആണെടാ' ഞാന്‍ എന്നു പറഞ്ഞു അവന്റെ കയ്യില്‍ വെച്ചു കൊടുത്തു. എന്നിട്ട് കായിന്‍ച്ച എന്നോട് അദ്ദേഹവും ഉപ്പയും ഒന്നിച്ചു നടത്തിയിട്ടുള്ള കച്ചവടത്തെപ്പറ്റി വാചാലനായി. എന്തും എവിടെയും വളരെ ഉറക്കെ മാത്രമേ കായിന്‍ച്ച സംസാരിച്ച് കണ്ടിട്ടുള്ളൂ. ഉള്ളില്‍ ഒന്നും പുറത്തു മറ്റൊന്നുമായിരുന്നില്ല അദ്ദേഹം. എവിടെയും തന്റെ അഭിപ്രായങ്ങള്‍ അത് ശരിയായാലും തെറ്റായാലും ആത്മാര്‍ത്ഥമായി വിളിച്ചു പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പരലോകം പ്രകാശപൂര്‍ണവും ആനന്ദദായകവുമാവട്ടെ.
-സി.കെ അമീര്‍ അലി ചെമ്മനാട്