കാസിമിന്റെ വിയോഗം: നാടിന് നഷ്ടമായത് നല്ലൊരു കരകൗശല ശില്‍പിയെ
കണ്ടതും കേട്ടതുമത്രയും സ്വപ്‌നമാണോ, യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല ഇതെഴുതുന്നത്. ഒരനുസ്മരണ കുറിപ്പെഴുതാന്‍ പാകത്തിലേക്ക് മനസ്സ് ഇനിയുമെത്തിയിട്ടില്ല. പ്രിയപ്പെട്ട ഉമ്മയുടെ മരണശേഷം ഇത്രമേല്‍ ആഴത്തില്‍ വേദനിപ്പിച്ച വേറൊരു സംഭവം ജീവിതത്തിലുണ്ടായിട്ടുമില്ല. നിഴലില്‍ നിന്നും നക്ഷത്രത്തിലേക്ക് മാഞ്ഞ് പോയ നിന്റെ ഓരോ ചലനങ്ങളുമോര്‍ത്ത് ആദൂരും പരിസരവും വിങ്ങിപ്പൊട്ടുകയാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു നീ ഞങ്ങള്‍ക്ക്. വീട്ടില്‍ നിന്നും നീ സ്ഥിരമായി നടന്ന് പോകാറുണ്ടായിരുന്ന വഴിയോരങ്ങളും കല്ലും മണ്ണും പുല്ലും പുല്‍ച്ചാടിയും നിന്നെയോര്‍ത്ത് വിതുമ്പുന്നുണ്ടാവണം. അങ്ങനെയുള്ള സഹൃദയനും സൗമ്യശീലനുമായിരുന്നു നീ.ചെറുപ്പം മുതല്‍ തന്നെ […]
കണ്ടതും കേട്ടതുമത്രയും സ്വപ്‌നമാണോ, യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല ഇതെഴുതുന്നത്. ഒരനുസ്മരണ കുറിപ്പെഴുതാന്‍ പാകത്തിലേക്ക് മനസ്സ് ഇനിയുമെത്തിയിട്ടില്ല. പ്രിയപ്പെട്ട ഉമ്മയുടെ മരണശേഷം ഇത്രമേല്‍ ആഴത്തില്‍ വേദനിപ്പിച്ച വേറൊരു സംഭവം ജീവിതത്തിലുണ്ടായിട്ടുമില്ല. നിഴലില്‍ നിന്നും നക്ഷത്രത്തിലേക്ക് മാഞ്ഞ് പോയ നിന്റെ ഓരോ ചലനങ്ങളുമോര്‍ത്ത് ആദൂരും പരിസരവും വിങ്ങിപ്പൊട്ടുകയാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു നീ ഞങ്ങള്‍ക്ക്. വീട്ടില്‍ നിന്നും നീ സ്ഥിരമായി നടന്ന് പോകാറുണ്ടായിരുന്ന വഴിയോരങ്ങളും കല്ലും മണ്ണും പുല്ലും പുല്‍ച്ചാടിയും നിന്നെയോര്‍ത്ത് വിതുമ്പുന്നുണ്ടാവണം. അങ്ങനെയുള്ള സഹൃദയനും സൗമ്യശീലനുമായിരുന്നു നീ.ചെറുപ്പം മുതല്‍ തന്നെ […]
കണ്ടതും കേട്ടതുമത്രയും സ്വപ്‌നമാണോ, യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല ഇതെഴുതുന്നത്. ഒരനുസ്മരണ കുറിപ്പെഴുതാന്‍ പാകത്തിലേക്ക് മനസ്സ് ഇനിയുമെത്തിയിട്ടില്ല. പ്രിയപ്പെട്ട ഉമ്മയുടെ മരണശേഷം ഇത്രമേല്‍ ആഴത്തില്‍ വേദനിപ്പിച്ച വേറൊരു സംഭവം ജീവിതത്തിലുണ്ടായിട്ടുമില്ല. നിഴലില്‍ നിന്നും നക്ഷത്രത്തിലേക്ക് മാഞ്ഞ് പോയ നിന്റെ ഓരോ ചലനങ്ങളുമോര്‍ത്ത് ആദൂരും പരിസരവും വിങ്ങിപ്പൊട്ടുകയാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു നീ ഞങ്ങള്‍ക്ക്. വീട്ടില്‍ നിന്നും നീ സ്ഥിരമായി നടന്ന് പോകാറുണ്ടായിരുന്ന വഴിയോരങ്ങളും കല്ലും മണ്ണും പുല്ലും പുല്‍ച്ചാടിയും നിന്നെയോര്‍ത്ത് വിതുമ്പുന്നുണ്ടാവണം. അങ്ങനെയുള്ള സഹൃദയനും സൗമ്യശീലനുമായിരുന്നു നീ.
ചെറുപ്പം മുതല്‍ തന്നെ നമ്മള്‍ പരസ്പരം ആത്മബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. നീ കോഴിക്കോട് ജോലി ചെയ്തിരുന്ന സമയത്ത് ഇടക്കൊക്കെ റഹ്മത്തില്‍ വന്ന് സംസാരിച്ചു പോകുന്നത് ഇന്നലെയെന്ന പോലെ മനസ്സിലുണ്ട്. ഉപ്പായുടെ മരണം വരെ നീ ചെയ്ത സേവനം നന്നായറിയുന്ന ഒരാളാണ് ഞാന്‍. ഉപ്പയുടെ മരണത്തോടെ കൂടുതല്‍ ഉത്തരവാദിത്വത്തിലേക്ക് കാലെടുത്തു വെച്ച നിനക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. അതിലേറെ വെല്ലുവിളികളും. പെങ്ങളുടെ കല്ല്യാണം, വീട്,അങ്ങനെ.....
ഇളയ സഹോദരിക്ക് ഒരു വരനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സഞ്ചരിച്ച നിനക്ക് അത് സാധിച്ചു. ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഒന്നാമത്തെ ഫലം അവിടെ പ്രതിഫലിക്കുകയായിരുന്നു.
കാസിം നന്നായി ചെറു കടികളും ഷവര്‍മയും പാചകം ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെ നാട്ടില്‍ അവന്‍ വെറുതെ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ ഷവര്‍മ മേക്കറുടെ ഒരൊഴിവുണ്ടെന്നും പോകുന്നോ എന്നും ചോദിച്ചപ്പോള്‍ ഇനി ഞാന്‍ ഷവര്‍മ പണി എടുക്കുന്നില്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അത് കാരണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞു മാറി. ആരോഗ്യ സംരക്ഷണത്തിലുള്ള കരുതല്‍ മനസ്സിലാക്കിത്തന്നിരുന്നു. ഓരോ വൈകുന്നേരങ്ങളിലും കൃത്യമായി ജിമ്മിനും പോയിരുന്നു.
ഏതാനും ദിവസം മുമ്പ് രാത്രി ബി.എ. ചങ്ക്സിന്റെ വാട്‌സാപ്പ് കൂട്ടായ്മയില്‍ 'കാണ്മാനില്ല' എന്ന അടിക്കുറിപ്പോടെ നിന്റെ ഫോട്ടോയും കണ്ടപ്പോള്‍ കൂട്ടുകാര്‍ പറ്റിക്കാന്‍ വേണ്ടി ചെയ്താണെന്നാണ് കരുതിയിരുന്നത്. പിന്നീട് തിരക്കൊക്കെ കഴിഞ്ഞ് സ്റ്റാറ്റസ് നോക്കുമ്പോള്‍ എല്ലാവരും അത് ഇട്ടിരിക്കുന്നു. എന്തോ പന്തികേട് തോന്നി ഉടനെ സുഹൃത്ത് സുബൈറിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഗൗരവം മനസ്സിലായത്.
പിന്നീടങ്ങോട്ട് എന്ത് സംഭവിച്ചു എന്നോ എന്തുണ്ടായെന്നോ എഴുതാന്‍ ഞാന്‍ അശക്തനാണ്. എന്നാലും ഒന്ന് പറയാം, നിന്നെ ആളുകള്‍ എത്രത്തോളം സ്‌നേഹിച്ചിട്ടുണ്ടെന്നും നീ എത്രത്തോളം നിന്റെ സ്‌നേഹിതന്മാരുടെയും കുടുംബാംഗങ്ങളുടെയും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. നാട്ടിലെ സുഹൃത്ത് വലയങ്ങളെയാണ് ബി.എ ചങ്ക്‌സ് ബണ്ണത്തംമ്പാടിയും സി.പി ഗെയ്‌സ് ആദൂരും കാസിമിന്റെ വിയോഗമറിഞ്ഞത് മുതല്‍ നേരെ ഉറങ്ങിയിട്ടുണ്ടാവില്ല.
കാസിമിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് കരവിരുത് കൊണ്ട് കൗശലം തീര്‍ത്തിരുന്ന നല്ലൊരു കലാകാരനെ കൂടിയാണ്. ചിരട്ട കൊണ്ട് കാസിം തീര്‍ത്ത വിസ്മയങ്ങള്‍ വീട്ടിലെ ടേബിളില്‍ നിരന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.
കുപ്പികള്‍ കൊണ്ടും മരത്തടികള്‍ കൊണ്ടും തീര്‍ത്ത അനേക വസ്തുക്കളും വീട്ടില്‍ കാണാം.
ഇത്തരത്തില്‍ കൗതുകങ്ങള്‍ വിരിയിച്ചിരുന്ന നല്ലൊരു ശില്‍പിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. മാത്രവുമല്ല ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതില്‍ ഒരു വിട്ടു വീഴ്ചക്കും കാസിം തയ്യാറായിരുന്നില്ല. ഭക്ഷണം നിയന്ത്രിക്കുന്നതോടൊപ്പം വ്യായാമത്തിന്റെ കാര്യത്തിലും വളരെയധികം കണിശത കാണിച്ചിരുന്നു.
ഗള്‍ഫില്‍ പോവുക. നല്ലൊരു ജോലി നേടുക, സഹോദരിയുടെ കല്ല്യാണം ഗംഭീരമായി നടത്തുക ഇതൊക്കയായിരുന്നു കാസിം കണ്ട സ്വപ്നങ്ങള്‍. ആഗ്രഹങ്ങള്‍ മിക്കതും പൂവണിയാതെയാണ് അവന്‍ യാത്രയായിരിക്കുന്നത്. മാലാഖമാരുടെ അകമ്പടിയോടെ സ്വര്‍ഗം ലഭിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
-ബി.എ. ലത്തീഫ്. ആദൂര്‍