അപ്രതീക്ഷിതം ഈ വിയോഗം
അമ്പത്തി നാലോളം വയസ്സ് മാത്രം പ്രായമുള്ള കെ.എസ് ഹസനുല്‍ ബന്ന പൊതു പ്രവര്‍ത്തകന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ കന്തല്‍ ദേശക്കാര്‍ക്ക് ഇനിയും നാളുകളെറെ വേണ്ടിവരും. ദശാബ്ദങ്ങളായി സാമൂഹിക ഇടപെടലുകളിലൂടെ സര്‍വ്വരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ ആളായിരുന്നു ഹസനുല്‍ ബന്ന. മാനുഷിക പരിഗണന മാത്രം നല്‍കി പൊതു മണ്ഡലത്തില്‍ ഊന്നിനിന്ന് പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം മംഗലാപുരം ആസ്പത്രിയില്‍ നിന്നും പുറത്ത് വന്നത് മുതല്‍ കന്തലിലെ വസതിയിലേക്ക് മത ജാതി ഭേദമന്യേ […]
അമ്പത്തി നാലോളം വയസ്സ് മാത്രം പ്രായമുള്ള കെ.എസ് ഹസനുല്‍ ബന്ന പൊതു പ്രവര്‍ത്തകന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ കന്തല്‍ ദേശക്കാര്‍ക്ക് ഇനിയും നാളുകളെറെ വേണ്ടിവരും. ദശാബ്ദങ്ങളായി സാമൂഹിക ഇടപെടലുകളിലൂടെ സര്‍വ്വരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ ആളായിരുന്നു ഹസനുല്‍ ബന്ന. മാനുഷിക പരിഗണന മാത്രം നല്‍കി പൊതു മണ്ഡലത്തില്‍ ഊന്നിനിന്ന് പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം മംഗലാപുരം ആസ്പത്രിയില്‍ നിന്നും പുറത്ത് വന്നത് മുതല്‍ കന്തലിലെ വസതിയിലേക്ക് മത ജാതി ഭേദമന്യേ […]
അമ്പത്തി നാലോളം വയസ്സ് മാത്രം പ്രായമുള്ള കെ.എസ് ഹസനുല്‍ ബന്ന പൊതു പ്രവര്‍ത്തകന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ കന്തല്‍ ദേശക്കാര്‍ക്ക് ഇനിയും നാളുകളെറെ വേണ്ടിവരും. ദശാബ്ദങ്ങളായി സാമൂഹിക ഇടപെടലുകളിലൂടെ സര്‍വ്വരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ ആളായിരുന്നു ഹസനുല്‍ ബന്ന. മാനുഷിക പരിഗണന മാത്രം നല്‍കി പൊതു മണ്ഡലത്തില്‍ ഊന്നിനിന്ന് പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം മംഗലാപുരം ആസ്പത്രിയില്‍ നിന്നും പുറത്ത് വന്നത് മുതല്‍ കന്തലിലെ വസതിയിലേക്ക് മത ജാതി ഭേദമന്യേ ജനം പരന്നൊഴുകിയത്. മയ്യത്ത് മുഹിമ്മാത്തിലേക്ക് എത്തിക്കുമെന്നറിഞ്ഞു ഒട്ടേറെ പേര്‍ വൈകിട്ടോടെ മൂഹിമ്മാത്തിലും എത്തിയിരുന്നു. ആ മുഖം കണ്ടവരൊക്കെ ഈറനണിഞ്ഞ കണ്ണുമായി പറയുന്നുണ്ടായിരുന്നു; ഹസനുല്‍ ബന്ന, താങ്കള്‍ ഞങ്ങളോടൊന്നും പറയാതെ ഇത്ര പെട്ടെന്ന് പോയി മറഞ്ഞല്ലോ.
മഗ്രിബ് നിസ്‌കാരാനന്തരം മുഹിമ്മാത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ വന്‍ ജനാവലിയാണുണ്ടായിരുന്നത്. വീട്ടിലേക്ക് ഭൗതിക ശരീരം എത്തുമ്പോഴേക്കും വലിയ ജനക്കൂട്ടം അവിടെയും രൂപപ്പെട്ടിരുന്നു. കന്തല്‍ ഹസൈനാര്‍ സാഹിബിന്റെ കുടുംബാംഗം.
പൗര പ്രമുഖനായിരുന്ന കെ.എസ് ഹമീദ് സാഹിബിന്റെ മകന്‍ സംസാരത്തിലും ഇടപെടലുകളിലും ആര്‍ജ്ജവം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ട വ്യക്തിത്വമായി. അദ്ദേഹത്തെക്കുറിച്ചു ആ ഒത്തു കൂടിയവര്‍ക്കും പറയാന്‍ ഒരായിരം നാവായിരുന്നു.
ഒരു ഓപ്പറേഷനിന് വേണ്ടി പോയ ബന്നയുടെ ചലനമറ്റ ശരീരമായിരിക്കും തിരിച്ചു വരികയെന്ന് ആരും ഊഹിച്ചില്ല. ഏറ്റം അടുത്തവരോട് ഞാന്‍ ചികിത്സയാര്‍ത്ഥം മംഗലാപുരം പോകുന്നുവെന്ന് പറയുമ്പോഴൊക്കെ യാതൊരു ഫീലിങ്ങും മുഖത്ത് പ്രകടമാവാത്ത വിധം ബന്ന പ്രസന്നവദനനായിരുന്നുവെന്നതിനാല്‍ ആര്‍ക്കും മറിച്ചൊരു ചിന്തയും ഇല്ലായിരുന്നു. ചികിത്സക്കായി പോകും മുമ്പ് ഈ വിനീതനുമായി ബസ്സില്‍ വെച്ച് സംസാരിച്ചപ്പോഴും തന്റെ അസുഖത്തെ കുറിച്ച് അയവിറക്കിയപ്പോഴും വ്യാഴാഴ്ച ഓപ്പറേഷന് വിധേയനാവാന്‍ തീരുമാനിച്ചെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞപ്പോഴൊന്നും എന്റെ മുഖത്ത് പ്രകടമായ ആശങ്കയുടെയും വേവലാതിയുടെയും ഒരംശമെങ്കിലും അദ്ദേഹത്തിന്റെ മുഖത്തോ സംസാരത്തിലോ പ്രകടമായിരുന്നില്ല. തന്നെ കാര്‍ന്നു തിന്നുന്ന അസുഖത്തിന്റെ കാഠിന്യം നല്ലവണ്ണം മനസ്സിലാക്കിയിട്ടും മനോവീര്യവും ധൈര്യവും ദൃഢതയും ചോരാതെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനായിരുന്നു എന്നതാണ് നേര്.
ഏത് വിഷയത്തെയും സമ ചിത്തതയോടെ കൈകാര്യം ചെയ്യാനും പ്രതിസന്ധികളെ നെഞ്ചൂക്കോടെ നേരിടാനും പ്രാഗല്‍ഭ്യം നേടിയ ഹസനുല്‍ ബന്ന ഇടപെട്ടാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും നാട്ടിലില്ലായിരുന്നു. കഴിഞ്ഞ അഞ്ചാണ്ടിനിപ്പുറം താനും കുടുംബവും തീഷ്ണമായ പരീക്ഷണങ്ങളുടെ നടുവിലായിരുന്നിട്ടും പഠനത്തിലും സ്വഭാവത്തിലും മിടുക്കിയായിരുന്ന പൊന്ന് മോള്‍ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിട്ടും എല്ലാ ദുഖങ്ങളും കടിച്ചിറക്കിയും ഉള്ളിലൊതുക്കിയും അന്യന്റെ വേദന തീര്‍ക്കാനും പ്രശ്‌ന പരിഹാരത്തിന് ഓടി നടക്കാനും സാധ്യമായി എന്നത് നിസ്സാരവല്‍ക്കരിക്കാവുന്ന ഒന്നല്ല.
ഖബറടക്കത്തിന് ശേഷം കന്തല്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ കന്തല്‍ മുസ്ലിം ജമാഅത്തിന് കീഴില്‍ ഒരു അനുസ്മരണ സംഗമം വിളിച്ചു ചേര്‍ത്തപ്പോള്‍ രാത്രി ഏറെ വൈകിയിട്ടും കന്തലിന്റെ ചരിത്രത്തില്‍ മത, രാഷ്ട്രീയ വ്യതിയാനമില്ലാതെ ജനം തടിച്ചു കൂടിയത് ആ പൊതു സേവകനോട് പൊതു സമൂഹത്തിന് ഉണ്ടായിരുന്ന അംഗീകാരത്തിന്റെ മകുടോദാഹരണമാണ്.
അനുസ്മരിച്ച് സംസാരിച്ചവര്‍ക്കെല്ലാം ബന്നയുടെ സ്വഭാവവും സേവനവും തന്നെയാണ് എടുത്തുദ്ധരിക്കാനുണ്ടായായിരുന്നത്.
നാടിനും സമൂഹത്തിനും വേദനകള്‍ സൃഷ്ടിച്ചു വിടവാങ്ങിയ അദ്ദേഹത്തിന്റെ പാരത്രികം സുഖകരമാവട്ടെ... ഇനി പ്രാര്‍ത്ഥന മാത്രം.
-കന്തല്‍ സൂപ്പി മദനി