കെ.എന്‍. ഹനീഫ: പകരം വെക്കാനില്ലാത്ത സേവകന്‍

പൊവ്വലിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കായിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്നു കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞ കെ.എന്‍. ഹനീഫ്ച്ച.അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ച് വരട്ടെ എന്ന് നാട്ടുകാരും കൂട്ടുകാരും ഒന്നടങ്കം പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കെയാണ് ആ മരണ വാര്‍ത്ത കേള്‍ക്കുന്നത്.എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു ഹനീഫ്ച്ച. പുറംനാടുകളിലും ഒരുപാട് സുഹൃത്ത് ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതായിരുന്നു നാടിന്റെയും പുറം നാടുകളിലും ഉള്ള ഒരുപാട് സുഹൃത്തുക്കളും കായികപ്രേമികളും അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്ന് കാണാന്‍ […]

പൊവ്വലിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കായിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്നു കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞ കെ.എന്‍. ഹനീഫ്ച്ച.
അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ച് വരട്ടെ എന്ന് നാട്ടുകാരും കൂട്ടുകാരും ഒന്നടങ്കം പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കെയാണ് ആ മരണ വാര്‍ത്ത കേള്‍ക്കുന്നത്.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു ഹനീഫ്ച്ച. പുറംനാടുകളിലും ഒരുപാട് സുഹൃത്ത് ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതായിരുന്നു നാടിന്റെയും പുറം നാടുകളിലും ഉള്ള ഒരുപാട് സുഹൃത്തുക്കളും കായികപ്രേമികളും അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്ന് കാണാന്‍ കെ.എന്‍.എച്ച് വില്ലയില്‍ എത്തിയത്. വിവിധ രാഷ്ട്രീയ നേതാക്കള്‍, പണ്ഡിതനന്മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീട്ടില്‍ എത്തിയിരുന്നു. പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പാവങ്ങളുടെ ആവശ്യങ്ങള്‍ സമൂഹത്തിലെ ഉന്നതരെ കണ്ട് നേടികൊടുക്കന്നതില്‍ ഹനീഫ്ച്ചക്ക് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.
പൊവ്വലില്‍ നടന്ന മഹബുബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മഹര്‍ പരിപാടിയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഒരാളായിരുന്നു അദ്ദേഹം. മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരിക്കെ നാട്ടില്‍ ഒരുപാട് വികസന പ്രവര്‍ത്തനം നടത്താനും സാധിച്ചു.
ദഫ് സംഘത്തിന്റെ ഉസ്താദായിരുന്നു. കല്യാണവും മറ്റു പരിപാടികളിലും അദ്ദേഹത്തിന്റെ പഴയകാല മാപ്പിളപാട്ടുകള്‍ യുവാക്കള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് ഡോക്ടര്‍മാരെ ബന്ധപെടാനും സംസാരിക്കാനും പ്രത്യേക കഴിവ് ഉണ്ടായിരുന്നു.
ഇത് രോഗികളുടെ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കിയത്. കായികരംഗത്തും പ്രവര്‍ത്തിച്ചു. വോളിബോളിനോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. കേരളത്തിന് പുറത്തുള്ള ഒരുപാട് ടീമുകളെ ഇറക്കാനും കഴിഞ്ഞിട്ടുണ്ട്.
നമുക്ക് ആവശ്യമുള്ള നിര്‍ണായക സമയത്താണ് നാഥന്‍ ഹനീഫ്ച്ചയെ തിരിച്ച് വിളിച്ചത്.
നാളെ സ്വര്‍ഗത്തില്‍ വെച്ച് കാണാന്‍ തൗഫീഖ് നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…


-അബ്ദുല്‍ നാസര്‍ പൊവ്വല്‍

Related Articles
Next Story
Share it