നിസ്വാര്‍ത്ഥനായ ഇസ്മയില്‍ ഹാജി

നിസ്വാര്‍ത്ഥമായ ജീവിതം നയിച്ച് തന്റെ പരിസരങ്ങളില്‍ സുഗന്ധം പരത്തിയവരുടെ വേര്‍പാട് ഏതൊരു നാടിനും വലിയ നഷ്ടം തന്നെയാണ്. നിസ്വാര്‍ത്ഥനും തികഞ്ഞ മതഭക്തനും പരോപകാരിയുമായിരുന്ന ഇസ്മയില്‍ ഹാജിയുടെ വേര്‍പാട് തളങ്കര ജദീദ് റോഡ് ദേശത്തിന് ഉണ്ടാക്കിയിരിക്കുന്നതും ആ നഷ്ടം തന്നെയാണ്.ഉദുമ സ്വദേശിയായ ഇസ്മയില്‍ ഹാജി തളങ്കരയില്‍ നിന്നും വിവാഹം കഴിച്ചാണ് ഈ നാട്ടുകാരനാവുന്നത്. ദീര്‍ഘകാലം അബൂദാബിയില്‍ വ്യാപാരിയായിരുന്നു. പ്രവാസി എന്ന നിലയ്ക്ക് നാടിന്റെ ഓരോ തുടിപ്പുകളും ശ്രദ്ധിക്കുകയും നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ്, […]

നിസ്വാര്‍ത്ഥമായ ജീവിതം നയിച്ച് തന്റെ പരിസരങ്ങളില്‍ സുഗന്ധം പരത്തിയവരുടെ വേര്‍പാട് ഏതൊരു നാടിനും വലിയ നഷ്ടം തന്നെയാണ്. നിസ്വാര്‍ത്ഥനും തികഞ്ഞ മതഭക്തനും പരോപകാരിയുമായിരുന്ന ഇസ്മയില്‍ ഹാജിയുടെ വേര്‍പാട് തളങ്കര ജദീദ് റോഡ് ദേശത്തിന് ഉണ്ടാക്കിയിരിക്കുന്നതും ആ നഷ്ടം തന്നെയാണ്.
ഉദുമ സ്വദേശിയായ ഇസ്മയില്‍ ഹാജി തളങ്കരയില്‍ നിന്നും വിവാഹം കഴിച്ചാണ് ഈ നാട്ടുകാരനാവുന്നത്. ദീര്‍ഘകാലം അബൂദാബിയില്‍ വ്യാപാരിയായിരുന്നു. പ്രവാസി എന്ന നിലയ്ക്ക് നാടിന്റെ ഓരോ തുടിപ്പുകളും ശ്രദ്ധിക്കുകയും നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, കെ. എസ്. അബ്ദുല്ല സാഹിബ് പ്രസിഡണ്ടായിരുന്ന കാലത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കോമ്പൗണ്ടിന് മനോഹരമായ ഒരു ഗേറ്റ് സ്ഥാപിച്ചു നല്‍കുന്നതിന് പിന്നില്‍ ഇസ്മയില്‍ ഹാജിയുടെ കരങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് സഹായം ലഭ്യമാക്കി മികച്ച രീതിയില്‍ ഗേറ്റ് സ്ഥാപിക്കുന്നതിന് അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.
ജദീദ് റോഡ് അന്നിഹ്മത്ത് പള്ളി വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ ഇസ്മയില്‍ ഹാജി നടത്തിയ സേവനവും മഹല്‍ കമ്മിറ്റ് ഒരിക്കലും മറക്കാനാവില്ല.
ഒരു മനുഷ്യജീവിതം എങ്ങനെയായിരിക്കണമെന്ന് കാണിച്ച് തന്ന ജീവിതമായിരുന്നു ഹാജിയുടേത്. ആരോടും കലഹിക്കാതെ, ആരുടെയും കുറ്റവും കുറവും കണ്ടെത്തുകയോ പറയുകയോ ചെയ്യാതെ നന്മയിലൂന്നിയ ജീവിതം നയിച്ച ഒരാളായിരുന്നു അദ്ദേഹം.
പതുക്കേ സംസാരിക്കൂ. പതുക്കെ മാത്രമെ നടക്കുക പോലുമുള്ളൂ.
ബാങ്ക് വിളി ഉയരുമ്പോഴേക്കും പള്ളിയിലെത്തിയിരിക്കും. ഒന്നാം സ്വഫിലെ കൃത്യമായ ഒരു സ്ഥാനത്താണ്, ജദീദ് റോഡ് പള്ളിയില്‍ എന്നും ഞങ്ങള്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നത്. ഉപ്പയുടെ വഴിയെ തന്നെ ജീവിക്കാനാണ് മക്കളായ ബദറുദ്ദീനും മജീദും അജ്മലും ശ്രദ്ധിച്ചത്.
ഇസ്മയില്‍ ഹാജിയുടെ വേര്‍പാട് ജദീദ് റോഡിന് വലിയ സങ്കടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പരലോക ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
ടി.എ ഷാഫി

Related Articles
Next Story
Share it