ബേവിഞ്ച മാഷിനെ ഓര്‍ക്കുമ്പോള്‍...

മാഷെ ഞാനറിയാം, ദൂരെ നിന്ന്. നിഴലായ് ചിലപ്പോള്‍ നോക്കിയും നിന്നിരുന്നു. പക്ഷെ, തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കോളേജ് വരാന്തയില്‍ തനിച്ചിരുന്ന എന്നെയും കടന്നു മാഷ് ഒരിക്കല്‍ പോയപ്പോള്‍ ഞാനറിയാതെ ശരിക്കുമിന്നുവിയര്‍ത്തതോര്‍ക്കുന്നുമ്മന്നത്തെ പോലെ.ചന്ദ്രികയിലെ പ്രസക്തിക്കപ്പുറം കോളേജിലെ സ്‌നേഹിതന്റെ മലയാളം ലക്ചറെന്നതിലുപരി കോളേജ് ലൈബ്രറിയിലെ നിത്യവായനക്കാരനെന്നതിലപ്പുറം കാഴ്ചക്കൂട്ടങ്ങളില്‍ തലയെടുപ്പുള്ള ഖ്യാതികള്‍ക്കുമപ്പുറവും കടന്ന് നാടൊട്ടുക്കും വടക്കിനെ സംസ്‌ക്കാരിക ചക്രവാളത്തില്‍ അടയാളപ്പെടുത്തിയതിലുപരി ഞാനദ്ദേഹത്തെ തൊട്ടറിഞ്ഞത് ഫിനിക്‌സ് എന്ന പേരില്‍ നാട്ടില്‍ രൂപം കൊണ്ട പള്ളം സാംസ്‌ക്കാരിക സംഘടനയുടെ ഉദ്ഘാടകനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്റെ […]

മാഷെ ഞാനറിയാം, ദൂരെ നിന്ന്. നിഴലായ് ചിലപ്പോള്‍ നോക്കിയും നിന്നിരുന്നു. പക്ഷെ, തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കോളേജ് വരാന്തയില്‍ തനിച്ചിരുന്ന എന്നെയും കടന്നു മാഷ് ഒരിക്കല്‍ പോയപ്പോള്‍ ഞാനറിയാതെ ശരിക്കുമിന്നുവിയര്‍ത്തതോര്‍ക്കുന്നുമ്മന്നത്തെ പോലെ.
ചന്ദ്രികയിലെ പ്രസക്തിക്കപ്പുറം കോളേജിലെ സ്‌നേഹിതന്റെ മലയാളം ലക്ചറെന്നതിലുപരി കോളേജ് ലൈബ്രറിയിലെ നിത്യവായനക്കാരനെന്നതിലപ്പുറം കാഴ്ചക്കൂട്ടങ്ങളില്‍ തലയെടുപ്പുള്ള ഖ്യാതികള്‍ക്കുമപ്പുറവും കടന്ന് നാടൊട്ടുക്കും വടക്കിനെ സംസ്‌ക്കാരിക ചക്രവാളത്തില്‍ അടയാളപ്പെടുത്തിയതിലുപരി ഞാനദ്ദേഹത്തെ തൊട്ടറിഞ്ഞത് ഫിനിക്‌സ് എന്ന പേരില്‍ നാട്ടില്‍ രൂപം കൊണ്ട പള്ളം സാംസ്‌ക്കാരിക സംഘടനയുടെ ഉദ്ഘാടകനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്റെ നാട്ടിലേക്ക് ഞങ്ങളുടെ കൂടെ അദ്ദേഹം വന്നപ്പോഴാണ്.
മാഷിനോളം വളര്‍ന്ന സ്‌നേഹ ദാര്‍ശികനെ എനിക്ക് വേറെ കാണാനായിട്ടില്ല. കാലമെത്രയോ പിന്നിട്ടു പോയി ഞാനും ഒരു പ്രവാസിയായി. ജീവിതം കാഴ്ചകളും ഓര്‍മ്മകളുമായി വലയം കൊണ്ടു. ഒരേ ദിവസത്തിന്റെ തനി ആവര്‍ത്തനങ്ങളില്‍ മണലാരണ്യത്തില്‍ കാലം ചുരുട്ടിക്കെട്ടിയത് ആയുസ്സിന്റെ എത്ര സംവത്സരങ്ങളെയാണ്.
അപ്പോഴും ഉള്‍വലിവ് ശീലമായികൊണ്ടുനടന്ന എന്നെ ഒരു സ്വപ്‌നം പോലെ, വീണ്ടെടുത്ത ഉള്‍ക്കരുത്തുമായി നടുക്കളത്തിലേക്ക് വീറോടെ, കൂട്ടുകാര്‍ കൂടെ കൂട്ടികൊണ്ടുവന്നപ്പോള്‍, ഒരിക്കലും അടയാത്ത വാതില്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയില്‍ ഞാന്‍ ഓര്‍ത്തത് ബേവിഞ്ച മാഷ് പണ്ട് പേര് വിളിച്ച, 'ഫിനിക്‌സ് പക്ഷി'. എന്റെ തലക്ക് മീതെ ഉയര്‍ന്നു ചിറകടിക്കുന്ന, തിളങ്ങുന്ന ഓര്‍മ്മയില്‍ ഉരുകുന്ന മനസോടെ ഞാന്‍ എന്റെ മനക്കണ്ണില്‍ നോക്കി സ്‌നേഹാധരനായ മാഷിനെ ഓര്‍ത്തിരിക്കാനെ എനിക്ക് സാധിച്ചുള്ളു. ആ ധന്യസ്മൃതികള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന മാത്രം.


-എം.എ. ഖാദര്‍ പള്ളം

Related Articles
Next Story
Share it