ആ മുഖ ചിന്തകള്‍ പുസ്തകത്തിന് ചരിത്ര വെളിച്ചമായി
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാനിന്റെ ജീവിതചരിത്ര പുസ്തകത്തിന്റെ രചന പൂര്‍ത്തീകരിച്ചു. ടൈപ്പ് ചെയ്ത സ്‌ക്രിപ്റ്റുമായി അല്‍ ഇര്‍ഫാദ് മാസിക ചീഫ് എഡിറ്റര്‍ പി.എം.കെ ഫൈസിയേയും പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിനെയുമാണ് സമീപിച്ചത്. ചന്ദ്രികയിലെ പ്രസക്തിയും രിസാലയിലെ പ്രകാശകവും ഉത്തരദേശത്തിലെ കളപ്പുരയും ഈടുറ്റ ഉബൈദ് ഏടുകളുകളുമാണ് ബേവിഞ്ചയിലേക്കെന്നെ തിരിച്ചത്.അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സൃഷ്ടിയായതിനാല്‍ പ്രമുഖരുടെ കയ്യില്‍ തന്നെ പുസ്തക സ്‌ക്രിപ്റ്റ് എത്തണമെന്നാണ് ആഗ്രഹിച്ചത്.ആവശ്യമാവുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുടെ ഭാഷയും ഘടനയും സാഹിത്യവുമെല്ലാം പ്രതീക്ഷിച്ച് […]

യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാനിന്റെ ജീവിതചരിത്ര പുസ്തകത്തിന്റെ രചന പൂര്‍ത്തീകരിച്ചു. ടൈപ്പ് ചെയ്ത സ്‌ക്രിപ്റ്റുമായി അല്‍ ഇര്‍ഫാദ് മാസിക ചീഫ് എഡിറ്റര്‍ പി.എം.കെ ഫൈസിയേയും പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിനെയുമാണ് സമീപിച്ചത്. ചന്ദ്രികയിലെ പ്രസക്തിയും രിസാലയിലെ പ്രകാശകവും ഉത്തരദേശത്തിലെ കളപ്പുരയും ഈടുറ്റ ഉബൈദ് ഏടുകളുകളുമാണ് ബേവിഞ്ചയിലേക്കെന്നെ തിരിച്ചത്.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സൃഷ്ടിയായതിനാല്‍ പ്രമുഖരുടെ കയ്യില്‍ തന്നെ പുസ്തക സ്‌ക്രിപ്റ്റ് എത്തണമെന്നാണ് ആഗ്രഹിച്ചത്.
ആവശ്യമാവുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുടെ ഭാഷയും ഘടനയും സാഹിത്യവുമെല്ലാം പ്രതീക്ഷിച്ച് അന്നൊരു വൈകുന്നേരം മാഷിന്റെ റിവര്‍ വ്യൂ വീട്ടിലെത്തി. വളരെ സുസ്‌മേരവദനനായാണ് സ്വീകരിച്ചത്. വരാന്തയിലിരുന്ന് സംസാരിച്ചു. പിന്നെ വീട്ടിനകത്തു കടന്നു ആഗമനോദ്ദേശ്യം അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു പുസ്തകത്തിന്റെ ടൈപ്പ് ചെയ്ത സ്‌ക്രിപ്റ്റുമായാണ് ഇങ്ങോട്ട് വന്നിട്ടുള്ളത്. ശൈഖ് സായിദിന്റെ ജീവിത ചരിത്രമാണ്.
സര്‍ ഒന്ന് വായിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം-ഞാനറിയിച്ചു. മാഷ് തുറന്ന് നോക്കി. നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
വിഷയമല്ല, എല്ലാം ചെയ്യാം. പക്ഷെ എന്റെ ഈ ആരോഗ്യനിലയില്‍ പെട്ടെന്നൊന്നും നടക്കില്ല. ഈ കൈ കൊണ്ട് എന്ത് ചെയ്യാനും പ്രയാസമുണ്ട്. എന്നാലും അറബ് രാജ്യത്തി ന്റെ ചരിത്രമാണല്ലോ. ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ. വേണ്ടത് ചെയ്യാം-മാഷിന്റെ മറുപടി. ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ബേവിഞ്ചയെ കാണുന്നത്. മാഷ് മനസ്സിരുത്തി വായിച്ചിട്ടുണ്ട്.
ചിലയിടങ്ങളില്‍ ആവശ്യമാവുന്നത് കോറിയിട്ടിട്ടുണ്ട്. കൂട്ടത്തില്‍ പുസ്തകത്തിനൊരു മുഖചിന്തയും എഴുതിയിട്ടുണ്ട്.
ചരിത്ര സംബന്ധിയായുള്ള ഒരു നഖചിത്രമായിരുന്നു മുഖക്കുറിപ്പ്. കുറഞ്ഞ വാക്കുകളില്‍ ഏറെ ആശയ സംപുഷ്ടമായിരുന്നു.
അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെക്കുറിച്ചുള്ള ജീവ ചരിത്ര ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ അത്രയൊന്നും ഉണ്ടായിട്ടില്ലെന്ന് പറയാം. ഈ ഇല്ലായ്മയിലാണ് ശൈഖ് സായിദിനെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ ഇടം. അദ്ദേഹം മുഖ ചിന്തയിലെഴുതി.
-അബൂബക്കര്‍ സഅദി നെക്രാജെ