ഹിരോഷിമയുടെ ഓര്‍മ്മകള്‍

ഇന്ന് ആഗസ്റ്റ് 6. യുദ്ധത്തിന്റെ കെടുതികള്‍ മാനവരാശിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമാദിനം കൂടി. ആദ്യമായി ലോകത്ത് അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികമായിട്ടാണ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനം ആചരിക്കുന്നത്. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ ആദ്യമായി മനുഷ്യര്‍ക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. 1939 മുതല്‍ 1945 വരെയുള്ള കാലത്ത് ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മില്‍ നടന്ന യുദ്ധയാണ് രണ്ടാം ലോകമഹായുദ്ധം. 70ലെറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ […]

ഇന്ന് ആഗസ്റ്റ് 6. യുദ്ധത്തിന്റെ കെടുതികള്‍ മാനവരാശിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമാദിനം കൂടി. ആദ്യമായി ലോകത്ത് അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികമായിട്ടാണ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനം ആചരിക്കുന്നത്. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ ആദ്യമായി മനുഷ്യര്‍ക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്.
1939 മുതല്‍ 1945 വരെയുള്ള കാലത്ത് ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മില്‍ നടന്ന യുദ്ധയാണ് രണ്ടാം ലോകമഹായുദ്ധം. 70ലെറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാ ദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ട് ശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെട്ടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25ന് അമേരിക്കന്‍ വ്യോമസേനയുടെ പെസഫിക് മേഖലാ കമാന്‍ഡര്‍ ജനറലായ കാള്‍സ് പോര്‍ട്‌സിന് ജപ്പാനിലെ രണ്ട് നഗരങ്ങളില്‍ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. 40,000ത്തോളം ജപ്പാനിസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്റ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ജപ്പാനീസ് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ഇതിന് ആദ്യമായി തിരഞ്ഞെടുത്തത്. ജനറല്‍ പോള്‍ടിബറ്റ്‌സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി-29 ബോംബര്‍ വിമാനമായ എനോളഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റില്‍ ബോയ് എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്ത് നിര്‍മ്മിച്ച ഈ ബോംബിന് 12,500 ടി.എന്‍.ടി.യുടെ പ്രഹരശേഷി ഉണ്ടായിരുന്നു. സൂര്യന് തുല്യം ഉയര്‍ന്നു പൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ മൂടി. ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ജനങ്ങള്‍ പരക്കം പാഞ്ഞു. നിസ്സഹായാരായ മനുഷ്യരുടെ കൂട്ട നിലവിളികളും ആര്‍ത്തനാദങ്ങളും മനുഷ്യന്റെയും മൃഗങ്ങളുടെയും പാതിവെന്ത ശരീരങ്ങള്‍. ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ മനുഷ്യരൂപങ്ങള്‍ എന്നീ കാഴ്ചകള്‍ മാത്രം അവശേഷിച്ചു. യുദ്ധാര്‍ത്ഥിയുടെ ഫലമായി മണ്ണില്‍ പിടഞ്ഞ് വീണ് മരിച്ചത് ലക്ഷത്തിലെറെ മനുഷ്യ ജീവനുകളാണ്.
ജപ്പാന്‍ അമേരിക്കയുടെ പേശ ഹാര്‍ബര്‍ തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയെന്നോണമായിരുന്നു ഹിറോഷിമ ഈ അണുബോംബ് അക്രമണം നടത്തിയത്. E =m-c2എന്ന ഐന്‍സ്റ്റീനിയന്‍ സിദ്ധാന്തയാണ് അണുബോംബിന്റെ മൂലതന്തു. 250 കോടി ഡോളര്‍ ചെലവിട്ട ആണവോര്‍ജ കേന്ദ്രം അമേരിക്ക സഖ്യകക്ഷികളുടെ പിന്തുണയോടെ രൂപപ്പെട്ടുത്തുകയും പ്രൊജക്ടിനായി ഓപ്പണ്‍ ഹിമര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരായ ശാസ്ത്രജ്ഞന്മാരുടെ കൂട്ടായുള്ള പരിശ്രമ വും അതിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും 'മാന്‍ഹാട്ടണ്‍ പ്രൊജക്ട്' എന്ന് അതിന് നാമകരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ 6 വര്‍ഷക്കാലത്തെ ഗവേഷണങ്ങൂടെ ഫലമായി 1945 ജൂലൈ മാസത്തില്‍ ന്യൂമെക്‌സിക്കോയിലെ അലാമോ ഗാര്‍ഡോവില്‍ ട്രിനിറ്റി എന്ന പേരില്‍ ലോകത്തെ ആദ്യത്തെ ആണവ പരീക്ഷണം നടത്തി അണുവായുധയുഗത്തിന് അമേരിക്ക തുടക്കം കുറിക്കുകയാണ് ഉണ്ടായത്.
അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണകര്‍ത്താക്കളായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും റൂസ് വെല്‍റ്റിനെയും അനുസ്മരിച്ച് ബോംബുകള്‍ക്ക് മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ചമനുഷ്യന്‍ എന്നും അര്‍ത്ഥം വരുന്ന ലിറ്റില്‍ ബോയ്, ഫാറ്റ്മാന്‍ എന്നീ പേരുകളാണ് ഇട്ടത്.
ഹിരോഷിമയിലെ ആക്രമണത്തിന് ശേഷം അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴ തന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാല്‍ കീഴടങ്ങാനായി ജപ്പാനീസ് ചക്രവര്‍ത്തി ചില വ്യവസ്ഥകള്‍ മുന്നാട്ട് വെച്ചു. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണം കൂടി നടത്തി. ഹിരോഷിമാ ദുരന്തം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ആഗസ്റ്റ് 9ന് രാവിലെ പതിനൊന്നു മണിയോടെ നാഗസാക്കിയും അണു ബോംബിട്ടു. ഹിരോഷിമക്ക് സമാനമായ ദുരന്തങ്ങളാണ് ഇവിടെയും ഉണ്ടായത്. ധാരാളം മനുഷ്യര്‍ കത്തിച്ചാമ്പലായി. നിരവധിയാളുകള്‍ അംഗവിഹിതരായി. ലോകത്തെ മനസാക്ഷിയുള്ള ഒരു വ്യക്തിയും മറക്കാന്‍ സാധ്യതയില്ലാത്ത കൊടും ക്രൂരതയുടെ ഓര്‍മ്മകളിലൂടെയുള്ള ഒരു പ്രയാണമാണ് ആഗസ്റ്റ് 6ഉം 9ഉം എന്ന് പറയാം.
ലോക ചരിത്രത്തില്‍ അണുവായുധം പ്രയോഗിക്കപ്പെട്ട രണ്ട് സന്ദര്‍ഭങ്ങളായിരുന്നു ഇവ. യുദ്ധത്തില്‍ ജയിക്കാനായി സഖ്യകക്ഷികളില്‍പെട്ട അമേരിക്കയുടെ മഹാപാതകത്തിന്റെ ഫലമായി ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലു വര്‍ഷം നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ചു. എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ അതില്‍ വിലപിക്കാതെ വര്‍ധിതവീര്യത്തോടെ തിരിച്ച് വരാനുള്ള ശ്രമങ്ങള്‍ നടത്തി. ഹിരോഷിമാ ആക്രമണത്തില്‍ രക്തസാക്ഷിയാകേണ്ടി വന്ന ജപ്പാനിസ് പെണ്‍കുട്ടിയാണ് സഡാക്കോസാക്കി. സഡാക്കിക്ക് 2 വയസുള്ളപ്പോഴാണ് ഹിരോഷിമയില്‍ അണുബോംബിടുന്നത്. അപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മാരകമായ അണുവികാരണങ്ങള്‍ അവള്‍ക്ക് രക്താര്‍ബുദം വരുത്തിവെച്ചു.1000 കടലാസ് കൊക്കകളെ ഉണ്ടാക്കി പ്രാര്‍ത്ഥിച്ചാല്‍ അഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ടായിരുന്നു. അത് പ്രകാരം രോഗം മാറാനായി സഡാക്കോ ആസ്പത്രി കിടക്കയിലിരുന്ന് കടലാസ് കൊറ്റികളെ ഉണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാക്കിയപ്പോഴേക്കും അവള്‍ മരണത്തിന് കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കള്‍ അത് പൂര്‍ത്തിയാക്കി. സഡാക്കോയും അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങി.
മനഷ്യനന്മക്കായി തങ്ങള്‍ നടത്തിയ കണ്ടുപിടുത്തങ്ങള്‍ വന്‍നാശത്തിനു മാത്രം പ്രയോജനപ്പെടുത്തിയതില്‍ മനസ് നീറി യാണ് പല ശാസ്ത്രജ്ഞന്മാരും അവരുടെ അവസാന കാലങ്ങള്‍ കഴിച്ച് കുട്ടിയത്. യുദ്ധങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി താന്‍ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്നത് കണ്ടാണ് ആല്‍ഫ്രണ്ട് നൊബേല്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പേരില്‍ സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകയുദ്ധത്തിനു ശേഷം ലോകസമാധാനത്തിനായി 1945 ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് രൂപം നല്‍കി.
ചരിത്രാതീതകാലം മുതല്‍ ആധുനിക കാലം വരെയും യുദ്ധങ്ങളുടെ പാഠം നഷ്ടങ്ങളുടെതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിത സ്വപ്‌നങ്ങളാണ് യുദ്ധം മൂലം പൊലിയുന്നത്.
ജപ്പാനിലെ ഹിരോഷിമയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്ക്. ആണവാക്രമണത്തില്‍ മരിച്ച ആളുകളുടെ ഓര്‍മ്മക്കാണ് ഈ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. അണുവായുധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
അനേകം തലമുറകളിലേക്ക് മാരകരോഗങ്ങളും യാതനകളും മരണങ്ങളും സമ്മാനിച്ച യുദ്ധങ്ങള്‍ മനുഷ്യരാശിക്ക് ഒരു മുന്നറിയിപ്പാണ്. ഭാവിയെ കുറിച്ച്, ഭാവിയില്‍ പുലര്‍ത്തേണ്ട സമാധാനങ്ങളെ കുറിച്ച്, യുദ്ധത്തിന്റെ വിഹ്വലതകളെകുറിച്ച് എല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തലമുറകള്‍ പിന്നിട്ടിട്ടും പ്രത്യാഘാതങ്ങള്‍ വിട്ടുമാറാത്ത ഇത്തരം ഹീനകൃത്യങ്ങള്‍ യുദ്ധതന്ത്രങ്ങളായി കാണരുത്. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനത്തിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. യുദ്ധക്കെടുതികള്‍ മനസിലാക്കി സമാധാനത്തിന്റെ പാതയില്‍ മുന്നേറാന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാവേണ്ടതാണ്.

Related Articles
Next Story
Share it