സാഹിച്ച, അനുകരണീയമായ ജീവിതത്തിനുടമ
ദൂരെ നിന്ന് ആദരവോടെ നോക്കിക്കണ്ട അനുകരണീയ ജീവിത വ്യക്തിത്വത്തിനുടമയായിരുന്നു സാഹിച്ച എന്ന ഹയാത്ത് ബാബു സാഹിബ്. മറ്റുള്ളവരോട് സൗമ്യതയോടെ പെരുമാറുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ അപൂര്‍വമായേ കൂടുതല്‍ സംസാരിച്ചിരുന്നുള്ളു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം. കാണുമ്പോഴേക്കും പുഞ്ചിരിക്കുകയോ കൈ ആംഗ്യം കാണിക്കുകയോ പരസ്പരം സലാം പറയുകയോ ചെയ്തിരുന്നു. ഞാന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയാല്‍ 'റാഹത്തന്നല്ലെ, കുറെയുണ്ടാകുമോ, ഖൈര്‍...' കുറച്ചുവാക്കുകളില്‍ സംസാരം നില്‍ക്കും.നല്ല പ്രവര്‍ത്തനങ്ങള്‍ക്കെപ്പോഴും അദ്ദേഹത്തിന്റെ നല്ല വാക്കും ദുആയും എനിക്കെന്നും സഹായകമായിരുന്നു. പിരിവിന്റെ കാര്യത്തില്‍ അദ്ദേഹവും എന്റെ […]
ദൂരെ നിന്ന് ആദരവോടെ നോക്കിക്കണ്ട അനുകരണീയ ജീവിത വ്യക്തിത്വത്തിനുടമയായിരുന്നു സാഹിച്ച എന്ന ഹയാത്ത് ബാബു സാഹിബ്. മറ്റുള്ളവരോട് സൗമ്യതയോടെ പെരുമാറുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ അപൂര്‍വമായേ കൂടുതല്‍ സംസാരിച്ചിരുന്നുള്ളു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം. കാണുമ്പോഴേക്കും പുഞ്ചിരിക്കുകയോ കൈ ആംഗ്യം കാണിക്കുകയോ പരസ്പരം സലാം പറയുകയോ ചെയ്തിരുന്നു. ഞാന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയാല്‍ 'റാഹത്തന്നല്ലെ, കുറെയുണ്ടാകുമോ, ഖൈര്‍...' കുറച്ചുവാക്കുകളില്‍ സംസാരം നില്‍ക്കും.നല്ല പ്രവര്‍ത്തനങ്ങള്‍ക്കെപ്പോഴും അദ്ദേഹത്തിന്റെ നല്ല വാക്കും ദുആയും എനിക്കെന്നും സഹായകമായിരുന്നു. പിരിവിന്റെ കാര്യത്തില്‍ അദ്ദേഹവും എന്റെ […]
ദൂരെ നിന്ന് ആദരവോടെ നോക്കിക്കണ്ട അനുകരണീയ ജീവിത വ്യക്തിത്വത്തിനുടമയായിരുന്നു സാഹിച്ച എന്ന ഹയാത്ത് ബാബു സാഹിബ്. മറ്റുള്ളവരോട് സൗമ്യതയോടെ പെരുമാറുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ അപൂര്‍വമായേ കൂടുതല്‍ സംസാരിച്ചിരുന്നുള്ളു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം. കാണുമ്പോഴേക്കും പുഞ്ചിരിക്കുകയോ കൈ ആംഗ്യം കാണിക്കുകയോ പരസ്പരം സലാം പറയുകയോ ചെയ്തിരുന്നു. ഞാന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയാല്‍ 'റാഹത്തന്നല്ലെ, കുറെയുണ്ടാകുമോ, ഖൈര്‍...' കുറച്ചുവാക്കുകളില്‍ സംസാരം നില്‍ക്കും.
നല്ല പ്രവര്‍ത്തനങ്ങള്‍ക്കെപ്പോഴും അദ്ദേഹത്തിന്റെ നല്ല വാക്കും ദുആയും എനിക്കെന്നും സഹായകമായിരുന്നു. പിരിവിന്റെ കാര്യത്തില്‍ അദ്ദേഹവും എന്റെ ഒരു പിരിവ് ബാങ്കായിരുന്നു. ചെറുപ്പകാലത്ത് എന്തിനായാലും കാണുമ്പോള്‍ അദ്ദേഹത്തിന്റെടുക്കലേക്ക് ഓടിച്ചെല്ലും. ഇന്നെന്താ പരിപാടി? എന്നദ്ദേഹത്തിന്റെ ചോദ്യത്തിന് 'സാഹിച്ചാ മദ്രസയുടെ...' എന്നു ഞാന്‍ പറയുമ്പോഴേക്കും മക്കളായ മിയാനെയോ, അസീസിനെയോ ആരെയെങ്കിലും വിളിക്കും. ഇല്ലെങ്കില്‍ അദ്ദേഹം തന്നെ നല്ലൊരു സംഖ്യ എനിക്ക് തരും. പിന്നെ അദ്ദേഹം നീട്ടി നല്‍കുന്ന ഒരു ഗ്ലാസ് സര്‍ബത്തും ആ പുഞ്ചിരിയും. അന്ന് അതെത്രത്തോളം എന്നെ സന്തോഷിപ്പിച്ചിരുന്നുവെന്നോ!
ഒരിക്കലെന്നോട് പറഞ്ഞു, പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരില്ല. ജീവിതമാണ്. ഈമാനും ക്ഷമയും നഷ്ടപ്പെടരുത്. കാര്യഗൗരവത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണം (ഞാനെന്റെ രീതിയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തെഴുതുകയാണ്.)
എല്ലാ സുബഹി നിസ്‌ക്കാരത്തിനും ബാങ്കൊലി ഉയരുമ്പോള്‍ തന്നെ വുളൂഹ് എടുത്ത് വളരെ ആവേശത്തോടെ, ചടുലതയോടെ തന്നില്‍ പൂശിയ നേരിയ പുഷ്പ സുഗന്ധത്തോടെ പ്രസന്ന മുഖവുമായി തന്റെ മക്കളെയും കൂട്ടി (ഖലീലും ഷുക്കൂറും മിയായും അസീസും ചെറിയ കാസിമുമൊക്കെയായി) പള്ളിയിലേക്കെത്തുന്ന സാഹിച്ച, അക്കാലത്തെനിക്ക് വല്ലാതെ ഫീല്‍ ചെയ്ത ഇന്‍സ്പിരേഷനായിരുന്നു. തലമുറകളിലേക്ക് പകരുന്ന വിധം തന്റെ വിശ്വാസ കര്‍മ്മങ്ങള്‍ ചിട്ടയോടെ അനുദിനം തന്റെ പ്രവൃത്തിയില്‍ കണിശതയോടെ അദ്ദേഹം കാണിച്ചുതന്നു.
എന്റെ അറിവില്‍ സമയംതെറ്റിയ നിസ്‌ക്കാരം അദ്ദേഹത്തിന്റെ യുവത്വവും തിരക്കും പിടിച്ചു നില്‍ക്കുന്ന കാലത്ത് പോലും ഉണ്ടായിട്ടില്ലെന്നതാണ് നേര്. പടച്ചോനെ സൂക്ഷ്മതയോടെ, ഭയഭക്തിയോടെ, വിശ്വാസദാര്‍ഢ്യത്തോടെ സമീപിച്ച സ്‌നേഹസമ്പന്നനായ വലിയൊരു മനുഷ്യനായിരുന്നു സാഹിച്ച. ആരെക്കണ്ടാലും പുഞ്ചിരിച്ചിരുന്ന സാഹിച്ച അദ്ദേഹം അറിയാതെ തന്നെ മനുഷ്യമനസ്സില്‍ നിറഞ്ഞുനിന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നാട്ടിന്റെ നഷ്ടം തന്നെയാണ്. പള്ളത്തെ പള്ളിയുടെ ആദ്യ സ്വഫിലെ വലതു വശത്തുള്ള തൂണിലരികിലായിരുന്നു അദ്ദേഹത്തിന്റെ ഇബാദത്തുകള്‍ അധികം നടന്നിരുന്നത്. പള്ളിയിലെത്തിയാല്‍ തുടങ്ങുന്ന സുന്നത്ത് നിസ്‌കാരം, ദിക്‌റുകളില്‍, ഖുര്‍ആനോത്തില്‍ മാത്രമായിരുന്നു ശ്രദ്ധ മുഴുവനും. ആ സ്ഥലത്തോട് പ്രത്യേകം ഒരിഷ്ടമായിരുന്നു. പള്ളിയുടെ മറ്റേതുഭാഗത്തായാലും ആ സ്ഥലത്ത് വന്ന് നിസ്‌കാരം പൂര്‍ത്തീകരിച്ചേ അദ്ദേഹം പോകുമായിരുന്നുള്ളു. അസുഖ ബാധിതനായപ്പോഴും പള്ളിയിലേക്കെത്തിയാല്‍ അവിടെത്തന്നെയായിരുന്നു ഇരിപ്പിടം. എന്നും നേരത്തെ സുബ്ഹി നിസ്‌കാരത്തിനായി ഒരുങ്ങിവന്നു. ആദ്യ സ്വഫില്‍ വലത് തൂണിനരികില്‍ അദ്ദേഹം പ്രസരിപ്പോടെ നിന്നിരുന്ന പള്ളത്തെ പള്ളിയും ആ നിസ്‌ക്കാര സ്ഥലവും സാഹിച്ചാന്റെ ഓര്‍മ്മ കൊണ്ട് സുഗന്ധംനിറക്കാതിരിക്കില്ല!
അല്ലാഹുവെ, പരിപാവന റമദാന്‍ മാസത്തില്‍ നരക മോചനം ചെയ്യപ്പെടുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തെയും നമ്മളെയും ഉള്‍പ്പെടുത്തണമേ... ആമീന്‍... അദ്ദേഹത്തിന്റെ ഓര്‍മ്മക്കു മുമ്പില്‍ ഒരുപിടി പ്രാര്‍ത്ഥനാ പൂക്കള്‍.... സന്തപ്തരായ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്....
-എം.എ. ഖാദര്‍ പള്ളം