• #102645 (no title)
  • We are Under Maintenance
Saturday, December 9, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മോനെ, ജന്നത്തുല്‍ മുഅല്ലയിലൂടെ നീ ജന്നത്തുല്‍ ഫിര്‍ദൗസിലേക്ക് കടന്നു പോയല്ലോ

Utharadesam by Utharadesam
October 11, 2022
in MEMORIES
Reading Time: 1 min read
A A
0
മോനെ, ജന്നത്തുല്‍ മുഅല്ലയിലൂടെ നീ ജന്നത്തുല്‍ ഫിര്‍ദൗസിലേക്ക് കടന്നു പോയല്ലോ

മോനെ ഹസ്സാം ചെറുപ്രായത്തിലെ നീ ഏറെ ആഗ്രഹിച്ച നിന്റെ സ്വപ്‌നം നീ പൂര്‍ത്തികരിച്ചല്ലോ. നീണ്ട കാല മക്കാ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്ക് വീണു കിട്ടിയ നല്ല നാളുകളിലെ ഒരത്ഭുതമായിരുന്നു നീ.
വളര്‍ന്നു വരുന്ന പ്രായത്തിലെ നിന്റെ പെരുമാറ്റവും സ്‌നേഹ പ്രകടനങ്ങളും ഒരോ നിമിഷവും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയിലുടെ നീ അത് നിരന്തരം പ്രകടിപ്പിക്കുമായിരുന്നു. പലപ്പോഴും ഒരത്ഭുതത്തോട് കൂടി നിന്നെ ഞങ്ങള്‍ നോക്കി നിന്നു പോയിട്ടുണ്ട്.
വീട്ടിലെത്തുന്ന അതിഥികളൊടെന്ന പോലെ ഹാജിമാരോടും നീ കാണിച്ചുകൊണ്ടിരുന്ന സേവന മര്യാദകള്‍ ഞങ്ങള്‍ക്കെന്നും ഒരാവേശമായിരുന്നു. നിനക്ക് ജന്മം നല്‍കിയ മാതാപിതാക്കളാണോ അവരുടെ മകനായി ജനിച്ച നീയാണോ ഭാഗ്യവാന്‍ എന്ന് പലപ്പോഴും ഞങ്ങള്‍ ചിന്തിച്ചു പോകാറുണ്ടായിരുന്നു.
പക്വതയുള്ള നിന്റെ മൊഴിമുത്തുകള്‍ ഇന്ന് ഞങ്ങളുടെ കാതുകളില്‍ വീണ്ടും മുഴങ്ങുമ്പോള്‍ അത് വല്ലാത്തൊരു നോവായി ഞങ്ങളൂടെ കണ്ണ് നനക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗത്തിന്റെ സൂചനയെന്നോണം നിന്റെ കണ്ണിന്റെ കൃഷ്ണമണിയിലുണ്ടായ മാറ്റം കണ്ട് നിന്നെയും വാരിയെടുത്ത് ബാപ്പ മജീദും ഉമ്മ സിയാനയും ഞങ്ങളെ കാണാനെത്തിയതും ജിദ്ദയിലെ പ്രശസ്തമായ ഇര്‍ഫാന്‍ ആസ്പത്രിയില്‍ നിന്നെ പരിശോധനക്ക് വിധേയനാക്കിയതും ഇന്നലെയെന്ന പോലെ ഞങ്ങളോര്‍ക്കുന്നു. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിന്റെ ചികിത്സാ സൗകര്യങ്ങളോര്‍ത്ത് നിന്റെ ഇഷ്ടങ്ങളറിഞ്ഞ് നിന്നെ തൃപ്തിപ്പെടുത്തുന്ന എല്ലാ സൗകര്യങ്ങളോടും കൂടി തളങ്കരയില്‍ വീട് പണിത് നിന്നെയും സഹോദരങ്ങളെയും ഉമ്മയേയും നാട്ടിലാക്കി മക്കയിലേക്ക് മടങ്ങാനിരുന്ന ബാപ്പയോട് നീ പറഞ്ഞ വാക്കുകള്‍ വീണ്ടും ഞങ്ങളെ നോമ്പരപ്പെടുത്തുകയാണ്.
എന്റെ ജീവിതവും എന്റെ മരണവും മക്ക വിശുദ്ധ മണ്ണിലാകണമെന്നും എന്റെ അന്തിയുറക്കം ഇസ്ലാമിക ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട ഒട്ടേറെ മഹാന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന ജന്നത്തുല്‍ മുഅല്ലയിലാകണമെന്നും നീ വാശി പിടിച്ചു. ഞാന്‍ നാഥനിലേക്ക് മടങ്ങാനായിരിക്കുന്നുവെന്ന് വീണ്ടും വീണ്ടും നീ അവരെ ഓര്‍പ്പെടുത്തിക്കൊണ്ടേയിരുന്നു. നിന്റെ ന്യായമായ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ എന്നും ചെറുപുഞ്ചിരികള്‍ മാത്രം സമ്മാനിച്ച മാതാപിതാക്കള്‍ക്ക് നിന്നെ പുണ്യനഗരിയിലേക്ക് വീണ്ടും തിരിച്ചെത്തിക്കാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. ഹറം പരിസരത്ത് നിന്നും ഒരല്‍പം മാറിപ്പോകുന്നത് പോലും നിനക്കെന്നും ഭയമായിരുന്നു.
എന്റെ മരണം ഇവിടെയാകണമെന്നും അപ്പോഴും നീ പറഞ്ഞു കൊണ്ടേയിരുന്നു.
ഒക്ടോബര്‍ 3ന് തിങ്കളാഴ്ച്ച രാവിലെ നിന്റെ ആഗ്രഹ സഫലീകരണം മസ്ജിദുല്‍ ഹറം പരിസരത്ത് തന്നെ പൂര്‍ത്തിയായതായി നമ്മുടെ ബന്ധം ഏറെ അറിയുന്ന നിന്റെ വലിയുപ്പ ജലീല്‍ച്ച സ്റ്റാര്‍ സിസ്റ്റം എന്നോട് വിളിച്ചു പറഞ്ഞു.
തരിച്ചിരുന്ന് പോയ നിമിഷം, ജീവിച്ചിരുന്ന 17 വര്‍ഷങ്ങള്‍ക്കിടയില്‍ നീ കാണിച്ച മാതൃകകള്‍ വല്ലാതെ മനസിനെ നൊമ്പരപ്പെടുത്തി. നിരന്തരം മക്കയുമായി ബന്ധപ്പെട്ട് ബാപ്പയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞു കൊണ്ടേയിരുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരം മക്ക മസ്ജിദുല്‍ ഹറമില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നമസ്‌കാരവും നിന്റെ മയ്യിത്ത് നിസ്‌കാരത്തിന് നീ ഏറെ ആഗ്രഹിച്ച രണ്ട് ഇമാമുമാരില്‍ ഒരാളായ ഷൈഖ് സൗദ് അല്‍ ശുറയിം തന്നെ നേതൃത്വത്തിലുണ്ടായതും നിന്റെ ആഗ്രഹം പോലെ തന്നെ ജന്നത്തുല്‍ മുഅല്ലയിലെ അന്ത്യവിശ്രമവും.
ഹസ്സാം…ഏറെ നോവുന്നു ഞങ്ങള്‍ക്ക്. പ്രാര്‍ത്ഥന, പ്രാര്‍ത്ഥനകള്‍ മാത്രം…ജന്നത്തുല്‍ മുഅല്ലയിലുടെ ജന്നത്തുല്‍ ഫിര്‍ദൗസിലെത്തി നാളെ നിന്റെ മാതാപിതാക്കളെ കൈ പിടിച്ചു സ്വീകരിക്കാന്‍ സ്വര്‍ഗ കവാടത്തില്‍ നാഥന്‍ നിന്നെ ഒരുക്കി നിര്‍ത്തട്ടെ എന്ന പ്രാര്‍ത്ഥനയൊടെ…

-റഹിം ചൂരി

ShareTweetShare
Previous Post

കഥകളെ വെല്ലുന്ന ജീവിതം

Next Post

നരബലിക്കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊണ്ടുപോയത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാനാണെന്ന് വിശ്വസിപ്പിച്ച്, വാഗ്ദാനം ചെയ്തത് 10 ലക്ഷം രൂപ

Related Posts

കുയില്‍ പാട്ട് നിര്‍ത്തി അജിതാ ബെഞ്ചമിന്‍ പറന്നകന്നു

കുയില്‍ പാട്ട് നിര്‍ത്തി അജിതാ ബെഞ്ചമിന്‍ പറന്നകന്നു

December 6, 2023
മുഹമ്മദ് ഷാഫി

കണ്ണ് നനയിപ്പിച്ച വിയോഗം

November 29, 2023
ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

November 28, 2023
സൗഹൃദത്തിന്റെ സമുദ്രം കൊപ്പല്‍ അബ്ദുല്ല സ്മരിക്കപ്പെടുമ്പോള്‍…

സൗഹൃദത്തിന്റെ സമുദ്രം കൊപ്പല്‍ അബ്ദുല്ല സ്മരിക്കപ്പെടുമ്പോള്‍…

November 23, 2023
ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യം കാണിച്ച മൂസയും യാത്രയായി

ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യം കാണിച്ച മൂസയും യാത്രയായി

November 7, 2023
യത്തീമിന് അത്താണിയായ എം.കെ.ഹാജി സാഹിബ്

യത്തീമിന് അത്താണിയായ എം.കെ.ഹാജി സാഹിബ്

November 6, 2023
Next Post

നരബലിക്കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊണ്ടുപോയത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാനാണെന്ന് വിശ്വസിപ്പിച്ച്, വാഗ്ദാനം ചെയ്തത് 10 ലക്ഷം രൂപ

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS