നന്മയുടെ കൂട്ടുകാരന്‍
തലച്ചോറിലെ രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ട തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശി മുഹമ്മദ് ഹസീബിന്റെ വേര്‍പാട് നാട്ടുകാരെയും കൂട്ടുകാരെയും തീരാദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഖത്തറിലും നാട്ടിലും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു ഹസീബ്. എളിമയാര്‍ന്ന സംസാര ശൈലിയും നിഷ്‌കളങ്കമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവും അവന്റെ ജീവിത വിശുദ്ധിക്ക് മാറ്റുകൂട്ടി.അതുകൊണ്ട് തന്നെയാവണം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത് മുതല്‍ കാണാന്‍ എത്തിയവരുടെ തിരക്ക് കാരണം അവിടെത്തെ സെക്യൂരിറ്റിക്കാര്‍ പോലും അത്ഭുതപ്പെട്ടു പോയത്. ഹസീബിന്റെ […]

തലച്ചോറിലെ രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ട തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശി മുഹമ്മദ് ഹസീബിന്റെ വേര്‍പാട് നാട്ടുകാരെയും കൂട്ടുകാരെയും തീരാദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഖത്തറിലും നാട്ടിലും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു ഹസീബ്. എളിമയാര്‍ന്ന സംസാര ശൈലിയും നിഷ്‌കളങ്കമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവും അവന്റെ ജീവിത വിശുദ്ധിക്ക് മാറ്റുകൂട്ടി.
അതുകൊണ്ട് തന്നെയാവണം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത് മുതല്‍ കാണാന്‍ എത്തിയവരുടെ തിരക്ക് കാരണം അവിടെത്തെ സെക്യൂരിറ്റിക്കാര്‍ പോലും അത്ഭുതപ്പെട്ടു പോയത്. ഹസീബിന്റെ മരണം അറിഞ്ഞത് മുതല്‍ ഖത്തറിലെ ഹോസ്പിറ്റലിലും മോര്‍ച്ചറിയിലും തുടര്‍ന്ന് അബുഅമൂര്‍ പള്ളിയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ദോഹയില്‍ നിന്ന് കരിപ്പൂരിലേക്കും ശേഷം മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പിന്നീട് വീട്ടിലും എത്തിച്ചപ്പോഴേക്കും നൂറുക്കണക്കിന് ആളുകളാണ് അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. ഹസീബിന്റെ ജനാസ മുന്നില്‍ വെച്ച് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉസ്താദ് പറഞ്ഞത് പുതിയ തലമുറക്ക് ഹസീബില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്. ഹസീബിന്റെ നന്മക്കുള്ള അംഗീകാരമായിരുന്നു അത്.
അല്ലാഹുവെ, നന്മ നിറഞ്ഞ ജീവിതം നയിച്ച ഞങ്ങളുടെ പഴയ കൂട്ടുകാരന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ. കുടുംബത്തിന് സമാധാനം പ്രധാനം ചെയ്യണമേ (ആമീന്‍).
റഫീഖ് കുന്നില്‍, തളങ്കര