വേദനിപ്പിച്ച് അകന്നല്ലോ ഹസീബ്…

പ്രിയ ഹസീബ്, നിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ആര്‍ക്കും ഉള്‍കൊള്ളാനാകുന്നില്ല. അല്ലാഹുവിന്റെ വിധിയെ തടയാന്‍ പറ്റില്ലല്ലോ, എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ അവന്റെ വിളിക്ക് ഉത്തരം നല്‍കേണ്ടവരാണ് എന്ന് കരുതി സമാധാനിക്കാം എങ്കിലും ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ, ജീവിച്ചു തുടങ്ങും മുമ്പേ ഭാര്യയേയും ചെറുമക്കളെയും തനിച്ചാക്കി നീ വിട ചൊല്ലിയത് എങ്ങനെ നികത്തുമെന്ന് അറിയുന്നില്ല…എം.ഐ.സി കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ നീ നിലനിര്‍ത്തിയ ബന്ധം വീണ്ടും ഖത്തര്‍ കെ.എം.സി.സിയില്‍ കൂടി വിപുലമായപ്പോള്‍ നിന്റെ സൗമ്യ സ്വഭാവവും ഇടപെടലുകളും […]

പ്രിയ ഹസീബ്, നിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ആര്‍ക്കും ഉള്‍കൊള്ളാനാകുന്നില്ല. അല്ലാഹുവിന്റെ വിധിയെ തടയാന്‍ പറ്റില്ലല്ലോ, എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ അവന്റെ വിളിക്ക് ഉത്തരം നല്‍കേണ്ടവരാണ് എന്ന് കരുതി സമാധാനിക്കാം എങ്കിലും ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ, ജീവിച്ചു തുടങ്ങും മുമ്പേ ഭാര്യയേയും ചെറുമക്കളെയും തനിച്ചാക്കി നീ വിട ചൊല്ലിയത് എങ്ങനെ നികത്തുമെന്ന് അറിയുന്നില്ല…
എം.ഐ.സി കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ നീ നിലനിര്‍ത്തിയ ബന്ധം വീണ്ടും ഖത്തര്‍ കെ.എം.സി.സിയില്‍ കൂടി വിപുലമായപ്പോള്‍ നിന്റെ സൗമ്യ സ്വഭാവവും ഇടപെടലുകളും നിന്നെ അറിയുന്ന നമ്മുടെ കോളേജ് സുഹൃത്തുക്കളോട് ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. അവസാനം എം.ഐ.സി കോളേജ് ഖത്തര്‍ അലുംനി പ്രോഗ്രാം ഉണ്ടായപ്പോള്‍ സജീവ സഹകാരിയായി നീ നടത്തിയ ഇടപെടലുകള്‍, കെ.എം.സി.സിയില്‍ നിന്റെ വിലപ്പെട്ട സമയം മറ്റുള്ളവര്‍ക്ക് വേണ്ടി ഓടി നടന്നതൊക്കെ കണ്ണീര്‍ ഓര്‍മകളായി അവശേഷിക്കുകയാണ്.
വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ ദിവസങ്ങളോളം കഴിഞ്ഞ നിന്റെ ആയുസ് പടച്ചവന്‍ നീട്ടി വെച്ചത്, ഒരു പക്ഷെ കുടുംബങ്ങളുടെ പെട്ടെന്നുള്ള ഞെട്ടല്‍ ഇല്ലാതാക്കാന്‍ വേണ്ടി ആയിരിക്കാം. നീ വെന്റിലേറ്ററിലായിരുന്നപ്പോള്‍ രണ്ട് പ്രാവശ്യം ഞാന്‍ കാണാന്‍ വന്നതും നിന്റെ തിരിച്ചു വരവിന് വേണ്ടി നമ്മളെല്ലാവരും നിരന്തരം പ്രാര്‍ത്ഥിച്ചതും ഒക്കെ ആശ്വാസത്തിന്റെ നല്ല വാര്‍ത്തയ്ക്ക് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് മുന്നില്‍ നാമെല്ലാവരും സമന്‍മാരാണ്.
ഒരാളോട് പോലും പകയും വിദ്വേഷവും പുലര്‍ത്താത്ത, ഒരു ദൂഷ്യ സ്വഭാവവും ഇല്ലാതിരുന്ന നിന്റെ നല്ല നടപ്പും നന്മയിലധിഷ്ഠിതമായ ജീവിത വിശുദ്ധിയും നിന്റെ പരലോക വിജയത്തിന് കാരണമാകട്ടെ, അല്ലാഹു നിനക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. കുടുംബക്കാരില്‍ ക്ഷമയും സമാധാനവും നല്‍കട്ടെ-ആമീന്‍.


-മാക് അഡൂര്‍

Related Articles
Next Story
Share it