കുടുംബ ബന്ധങ്ങളുടെ മഹിമ പറഞ്ഞു തരാന്‍ ഇനി കൊട്ടയാടി ഹമീദ്ച്ച ഇല്ല...

ഇന്നാലില്ലാഹി...സുഖമില്ലാതെയുണ്ടായിരുന്നു. പക്ഷെ, ഇത്രയും പെട്ടെന്ന്. നിനച്ചിരിക്കാതെ. പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇവിടെ ഇറക്കിവെച്ച് പ്രിയപ്പെട്ടമകളുടെ കല്യാണം പോലും ബാക്കിവെച്ച് ഇഷ്ടപ്പെട്ടവരുടെ അടുത്തേക്ക് തിരക്ക് പിടിച്ച് ഇത്രയും പെട്ടെന്ന് കുടുംബത്തെയും ബന്ധങ്ങളെയും വിട്ടുപോകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പുരന്റെ മുറ്റത്തു നിന്നു ഖാദറെ എന്ന് നീട്ടി വിളിക്കാന്‍ ഇനി ഹമീദ്ച്ചയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ല.മനസ്സ് തുറന്നു കാര്യങ്ങളെല്ലാം പറയുകയും ഉള്ളം നിറയെ ചിരിക്കുകയും ചെയ്യുന്ന ഗ്രാമീണ നിഷ്‌ക്കളങ്കതയുടെ തനിആള്‍രൂപമായിരുന്നു ഹമീദ്ച്ച.ഇന്നത്തെ കാലത്ത് മാതാപിതാക്കളെ മാത്രം അറിയുന്ന കഥകള്‍ക്കപ്പുറമുള്ള കുടുംബ ബന്ധങ്ങളും തറവാടും എന്തെന്നും […]

ഇന്നാലില്ലാഹി...സുഖമില്ലാതെയുണ്ടായിരുന്നു. പക്ഷെ, ഇത്രയും പെട്ടെന്ന്. നിനച്ചിരിക്കാതെ. പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇവിടെ ഇറക്കിവെച്ച് പ്രിയപ്പെട്ടമകളുടെ കല്യാണം പോലും ബാക്കിവെച്ച് ഇഷ്ടപ്പെട്ടവരുടെ അടുത്തേക്ക് തിരക്ക് പിടിച്ച് ഇത്രയും പെട്ടെന്ന് കുടുംബത്തെയും ബന്ധങ്ങളെയും വിട്ടുപോകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പുരന്റെ മുറ്റത്തു നിന്നു ഖാദറെ എന്ന് നീട്ടി വിളിക്കാന്‍ ഇനി ഹമീദ്ച്ചയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ല.
മനസ്സ് തുറന്നു കാര്യങ്ങളെല്ലാം പറയുകയും ഉള്ളം നിറയെ ചിരിക്കുകയും ചെയ്യുന്ന ഗ്രാമീണ നിഷ്‌ക്കളങ്കതയുടെ തനിആള്‍രൂപമായിരുന്നു ഹമീദ്ച്ച.
ഇന്നത്തെ കാലത്ത് മാതാപിതാക്കളെ മാത്രം അറിയുന്ന കഥകള്‍ക്കപ്പുറമുള്ള കുടുംബ ബന്ധങ്ങളും തറവാടും എന്തെന്നും എങ്ങനെയാണെന്നുമുള്ള മഹിമ തിരിച്ചറിയാതെപോയ സ്വയം ചുരുങ്ങിത്തീരുന്ന പുതിയ തലമുറകള്‍ക്ക് മുമ്പില്‍ ഇന്നാളുടെ മകനാണെന്ന് മാത്രം പറഞ്ഞു കൊടുത്താല്‍ മതി, ഹമീദ്ച്ച പിന്നെ അവരുടെ കുടുംബങ്ങളുടെയും അവര്‍ എത്തി നില്‍ക്കുന്ന കണ്ണികളില്‍ നിന്ന് തായ് വേരുകളിലേക്കുള്ള ബന്ധം അനായാസാമായ് ചരിത്രം പറയുമ്പോലെ പറഞ്ഞു തരും.
ഓര്‍മ്മകളുടെ അക്ഷയപാത്രമായിരുന്നു. നെല്ലിക്കുന്ന്, പള്ളം, തെരുവത്ത്, തളങ്കര, ബങ്കരക്കുന്ന്, മൊഗ്രാല്‍ വരെയുള്ളവരുടെ എന്നുവേണ്ട കാസര്‍കോടന്‍ കുടുംബങ്ങളുടെ തായ്‌വേരുകള്‍ക്കൊണ്ട് മിന്നിത്തിളങ്ങുന്ന ഒരു ഭൂപടം തന്നെ നമുക്കു മുന്നില്‍ അദ്ദേഹം വരച്ചുകാണിക്കും.
എല്ലാവരോടും വലുപ്പച്ചെറുപ്പമില്ലാതെ സംസാരിച്ചും പുഞ്ചിരിച്ചും വഴികളില്‍ നടന്നു പോകുന്ന അദ്ദേഹം പണ്ഡിതന്മാരെയും ആലിമീങ്ങനെയും കളങ്കമില്ലാതെ സ്‌നേഹിക്കുകയും, കഴിയുന്ന വിധത്തില്‍ അവരെയൊക്കെ ക്ഷണിച്ച് കൊണ്ടുവന്ന് ട്രീറ്റ് നല്‍കുന്നതിലും വലിയ താല്‍പര്യം കാണിച്ചിരുന്നു. അതില്‍ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സാധാരണക്കാരനായ ആ ചെറിയ വലിയ മനുഷ്യന്‍ ഇനി നമ്മോടൊപ്പമില്ലല്ലോ.
പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ എന്തായാലും ആരായാലും ഉണ്ടാകുമെന്നും മനസ്സുവെച്ചാല്‍ തീര്‍ക്കാവുന്നത്ര ഇടവേളകളേ തമ്മില്‍ അതിന് ഉള്ളുവെന്നും സംസാരങ്ങള്‍ക്കിടയില്‍ അദ്ദേഹം സാധാരണ പറഞ്ഞു പോകാറുള്ള വാക്കുകളാണ്. എല്ലാവരെയും സ്‌നേഹിച്ചു വേദനകളെല്ലാം പടച്ചവനിലേക്ക് സമര്‍പ്പിച്ച് ഖുര്‍ആന്‍ ഓത്തും പ്രാര്‍ത്ഥനകളുമായി ശാന്തമായ മനസ്സോടെ അടുക്കലേക്ക് വന്നു എല്ലാവരോടും സംസാരിച്ചു ചിരിച്ചു പോകുന്ന ഹമീദ്ച്ച.
കാദറെ സുഖമുണ്ട്. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ശരിയായ് വരാന്‍ കഴിയട്ടെ. ദുആ വസിയ്യത്തോടെ സലാം പറഞ്ഞു ഫോണ്‍ വെച്ച ഹമീദ്ച്ചാനെക്കുറിച്ച് പിന്നീട് ഞാനിപ്പോഴാണറിയുന്നത് ഹമീദ്ച്ച റബ്ബിന്റെ വിളിക്കുത്തരം നല്‍കിയെന്ന മറ്റൊരു ഫോണ്‍ കോളിലാണ്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സുഖ സ്വര്‍ഗീയതയില്‍ നിറഞ്ഞു നില്‍ക്കട്ടെ. ആമീന്‍. അദ്ദേഹത്തിന്റെ പാപങ്ങളെ അല്ലാഹു മാപ്പാക്കി കൊടുക്കട്ടെ,
ആമീന്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാനുള്ള ക്ഷമയും സഹനവും ഉണ്ടാവട്ടെ; ആമീന്‍.


-എം.എ ഖാദര്‍ പള്ളം

Related Articles
Next Story
Share it