എന്റെയും അമ്മ...
ഓര്‍മ്മകളില്‍ രണ്ടരപതിറ്റാണ്ടപ്പുറത്തെ ആ കോഫിയുടെ മധുരം ഇന്നുമുണ്ട്. അഹ്മദ് മാഷ് വാങ്ങിത്തന്ന കവാസാക്കി ബൈക്കില്‍ വാര്‍ത്തകള്‍ തേടിയുള്ള പാച്ചില്‍. ഷെട്ടീസ് സ്റ്റുഡിയോയില്‍ കണ്ട, കൊലുന്നനെയുള്ള ആ 'പയ്യനെ' ആദ്യം പൊക്കുകയാണ് ഞാന്‍ ചെയ്തത്. വാര്‍ത്തകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടണമെങ്കില്‍ ഒപ്പം ഫോട്ടോ കൂടി വേണമെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ഉത്തരദേശം അന്ന് ട്രെഡില്‍ മെഷീനില്‍ നിന്ന് ഓഫ് സെറ്റിലേക്ക് പാദം വെച്ചതേയുള്ളു. ഡെസ്‌ക്കില്‍ ഒപ്പം ഉണ്ണിയേട്ടനുണ്ട്. അച്ചുനിരത്തി പത്രം ഉണ്ടാക്കിയിരുന്ന കാലത്തില്‍ നിന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പേജുണ്ടാക്കുന്ന […]
ഓര്‍മ്മകളില്‍ രണ്ടരപതിറ്റാണ്ടപ്പുറത്തെ ആ കോഫിയുടെ മധുരം ഇന്നുമുണ്ട്. അഹ്മദ് മാഷ് വാങ്ങിത്തന്ന കവാസാക്കി ബൈക്കില്‍ വാര്‍ത്തകള്‍ തേടിയുള്ള പാച്ചില്‍. ഷെട്ടീസ് സ്റ്റുഡിയോയില്‍ കണ്ട, കൊലുന്നനെയുള്ള ആ 'പയ്യനെ' ആദ്യം പൊക്കുകയാണ് ഞാന്‍ ചെയ്തത്. വാര്‍ത്തകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടണമെങ്കില്‍ ഒപ്പം ഫോട്ടോ കൂടി വേണമെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ഉത്തരദേശം അന്ന് ട്രെഡില്‍ മെഷീനില്‍ നിന്ന് ഓഫ് സെറ്റിലേക്ക് പാദം വെച്ചതേയുള്ളു. ഡെസ്‌ക്കില്‍ ഒപ്പം ഉണ്ണിയേട്ടനുണ്ട്. അച്ചുനിരത്തി പത്രം ഉണ്ടാക്കിയിരുന്ന കാലത്തില്‍ നിന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പേജുണ്ടാക്കുന്ന […]
ഓര്‍മ്മകളില്‍ രണ്ടരപതിറ്റാണ്ടപ്പുറത്തെ ആ കോഫിയുടെ മധുരം ഇന്നുമുണ്ട്. അഹ്മദ് മാഷ് വാങ്ങിത്തന്ന കവാസാക്കി ബൈക്കില്‍ വാര്‍ത്തകള്‍ തേടിയുള്ള പാച്ചില്‍. ഷെട്ടീസ് സ്റ്റുഡിയോയില്‍ കണ്ട, കൊലുന്നനെയുള്ള ആ 'പയ്യനെ' ആദ്യം പൊക്കുകയാണ് ഞാന്‍ ചെയ്തത്. വാര്‍ത്തകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടണമെങ്കില്‍ ഒപ്പം ഫോട്ടോ കൂടി വേണമെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ഉത്തരദേശം അന്ന് ട്രെഡില്‍ മെഷീനില്‍ നിന്ന് ഓഫ് സെറ്റിലേക്ക് പാദം വെച്ചതേയുള്ളു. ഡെസ്‌ക്കില്‍ ഒപ്പം ഉണ്ണിയേട്ടനുണ്ട്. അച്ചുനിരത്തി പത്രം ഉണ്ടാക്കിയിരുന്ന കാലത്തില്‍ നിന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പേജുണ്ടാക്കുന്ന പുതിയ കാലഘട്ടത്തിന്റെ കൗതുകം അന്ന് വേണ്ടുവോളം ഉണ്ടായിരുന്നു. നജീബും റോജസും മിനിയുമൊക്കെയായിരുന്നു ശീതീകരിച്ച കണ്ണാടിക്കൂട്ടില്‍ പേജുകള്‍ തയ്യാറാക്കിയിരുന്ന ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍. ഡിജിറ്റല്‍ യുഗത്തിലേക്ക് കാലം മാറിവരുന്നതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഡി.ടി.പി ഓപ്പറേറ്റര്‍മാരുടെ ഗമയ്ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ഓഫ്‌സെറ്റിലെ ആദ്യത്തെ പത്രം പുറത്തിറങ്ങുന്ന ദിവസം നല്ലൊരു ഫോട്ടോ തേടി ഞാനും ദിനേശും ഇറങ്ങി. നഗരത്തില്‍ നിമജ്ജന ഘോഷയാത്ര നടക്കുന്നുണ്ട്. ആ ഫോട്ടോ ടോപ്പില്‍ സെറ്റ് ചെയ്ത് പത്രം ഇറക്കി. ദിനേശിന്റെ ബൈലൈനും ഫോട്ടോയ്ക്കുണ്ടായിരുന്നു.
പിന്നീട് വാര്‍ത്തകള്‍ തേടിയുള്ള എന്റെ യാത്രകള്‍ ദിനേശിന്റെ വീട്ടില്‍ നിന്നായി. ഓഫീസില്‍ എത്തുന്നതിന് മുമ്പേ നുള്ളിപ്പാടി ക്ഷേത്രത്തിന് അരികിലുള്ള ദിനേശിന്റെ വീട്ടിലെത്തും. അവിടെ ചെറിയൊരു സ്റ്റീല്‍ ഗ്ലാസില്‍ ചൂടുള്ള കോഫിയുമായി ദിനേശിന്റെ അമ്മ ഗിരിജാഭായ് കാത്തിരിക്കുന്നുണ്ടാകും. ഞാന്‍ വരുന്ന കൃത്യമായ സമയം അവര്‍ക്കറിയാം. എന്റെ ബൈക്ക് വീടിന് മുന്നില്‍ ബ്രേക്കിടുമ്പോഴേക്കും കോഫി റെഡി. പിന്നീട് ദിനേശിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ദിനേശിന്റെ അച്ഛന്‍ മുകുന്ദേട്ടനും അമ്മ ഗിരിജാഭായും എന്റെയും അച്ഛനും അമ്മയുമായി. ആ വീട്ടില്‍ ഏതുസമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ഗിരിജേടത്തിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും കഥകള്‍ കേട്ടിരിക്കാനും നല്ല രസമായിരുന്നു. വലിയ സ്‌നേഹമാണ് അവര്‍ എന്നോട് കാട്ടിയത്. പിന്നീട് ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തു. ഉമ്മയെ കാണാന്‍ ഗിരിജേടത്തി വീട്ടില്‍ വരിക പതിവായി. ഹൃദയനൈര്‍മല്യം കൊണ്ട് അവര്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി. ആ കൈകള്‍ കൊണ്ടുണ്ടാക്കിയ ഉച്ചഭക്ഷണം പലപ്പോഴും പതിവായി. വെജിറ്റേറിയന്‍ അവര്‍ എനിക്ക് ശീലിപ്പിച്ചു. അങ്ങനെ ആ കുടുംബത്തിലെ ഒരാളെ പോലെ ഞാനും വളര്‍ന്ന
ഇടയ്ക്കിടെ അവര്‍ പാട്ടുപാടുമായിരുന്നു. മനോഹരമായ, നന്മ തുളുമ്പുന്ന വരികള്‍ വെറ്റിലമുറുക്കിച്ചുവന്ന ആ ചുണ്ടുകള്‍ കൊണ്ട് പാടുമ്പോള്‍ വല്ലാത്തൊരു ഈണമായിരുന്നു. ഏതാനും മാസം മുമ്പാണ് അവരില്‍ നിന്ന് അവസാനമായി ഞാനൊരു പാട്ടുകേട്ടത്. ദിനേശിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അമ്മയുണ്ട്. എന്നെ കണ്ടയുടനെ നീട്ടി പാടാന്‍ തുടങ്ങി. അരികില്‍ വിളിച്ചിരുത്തി. എന്റെ തല അവരുടെ മടിയിലേക്ക് പതുക്കെ ചാഞ്ഞു. ദിനേശിന്റെ മകന്‍ അബി ആ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. അമ്മ പാട്ട് തുടര്‍ന്നു. ആ വരികള്‍ എഴുതിയെടുത്ത് ഞാനും ഒപ്പം പാടി. ആ രംഗങ്ങള്‍ ഇപ്പോഴും എന്റെ മൊബൈലിലുണ്ട്.
ഗിരിജേടത്തിയെ ഓര്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത ഒരനുഭവം കാസര്‍കോട്ടെ പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കാസര്‍കോട് പ്രസ്‌ക്ലബ്ബിലെത്തിയതായിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നേരം. ഉപ്പുവെള്ളമാണ് പൈപ്പില്‍. പ്രസ്‌ക്ലബ്ബിനോട് ചേര്‍ന്നുതന്നെയാണ് ഗിരിജേടത്തിയുടെ വീട്. മുഖ്യമന്ത്രി പ്രസ്‌ക്ലബ്ബിലുണ്ടെന്ന് അറിഞ്ഞ ഉടനെ അവര്‍ ഒരു കുടവും എടുത്ത് പ്രസ്‌ക്ലബ്ബിലെത്തി. പ്രസ്‌ക്ലബ്ബ് കെട്ടിടത്തിന് താഴെ മുഖ്യമന്ത്രിയെ കാത്ത് അവര്‍ ഇരുന്നു. വാര്‍ത്താസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിവന്നതും ഗിരിജേടത്തി പരിഭവത്തിന്റെ പൈപ്പ് തുറന്നു. ഉപ്പുവെള്ളം കുടിച്ച് കഷ്ടപ്പെടുന്ന കാസര്‍കോടന്‍ ജനതയുടെ ദുരിതം മുഖ്യമന്ത്രിക്ക് മുന്നില്‍ എണ്ണിയെണ്ണി വിവരിച്ചു. മുഖ്യമന്ത്രിക്ക് ഒന്നും മിണ്ടാനായില്ല. കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ മുഖ്യമന്ത്രിയുടെ കയ്യെടുത്ത് തന്റെ കവിളില്‍ വെച്ച് ഗിരിജേടത്തി സന്തോഷം പ്രകടിപ്പിച്ചു. തലയില്‍ തലോടി ആശിര്‍വദിച്ച് വിടുകയും ചെയ്തു.
പ്രസ്‌ക്ലബ്ബില്‍ കുടുംബ മേള അടക്കമുള്ള ആഘോഷങ്ങളുണ്ടാകുമ്പോഴൊക്കെ ഗിരിജേടത്തിയുടെ സാന്നിധ്യം അവിടെയുണ്ടാകും. അത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ സന്തോഷമാണ്. ഗിരിജേടത്തി മാധ്യമ പ്രവര്‍ത്തകരെ ചുറ്റും ഇരുത്തി പാട്ടുപാടുകയും ചെയ്യും.
ഇന്നലെ രാത്രി വൈകുവോളം ദിനേശ് ഒപ്പമുണ്ടായിരുന്നു. അമ്മയെ കുറിച്ച് കുറേ കഥകള്‍ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആ മരണവിവരവും എത്തി.
-ടി.എ ഷാഫി