ഗമല്‍ റിയാസ് ഇനി ദീപ്ത സ്മരണ

കഴിഞ്ഞ ദിവസം അന്തരിച്ച ഗമല്‍ റിയാസ് ഉദുമയില്‍ നിന്ന് ചെര്‍ക്കള പൊടിപ്പള്ളത്ത് വീടെടുത്ത് താമസം തുടങ്ങിയിട്ട് പത്ത് കൊല്ലത്തോളമായിട്ടുണ്ടാവും. റിയാസിന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏറെക്കാലത്തെ പരിചിതഭാവം പകര്‍ന്ന സുഹൃദ് ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അളന്ന് മുറിച്ച് ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, പൊതു-മഹല്ല് കാര്യങ്ങളില്‍ അഭ്യുദയകാംക്ഷിയായി ഉപദേശങ്ങള്‍ നല്‍കുന്ന, മുറ തെറ്റാതെ വ്യായാമങ്ങള്‍ ചെയ്തും ചെയ്യിപ്പിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന, എല്ലാ വിഷയങ്ങളിലും അവഗാഹമുള്ള വ്യക്തിത്വമായിരുന്ന ഗമാല്‍ റിയാസ്. ഗമാല്‍ എന്ന പേര് പോലെ അപൂര്‍വ്വമായ […]

കഴിഞ്ഞ ദിവസം അന്തരിച്ച ഗമല്‍ റിയാസ് ഉദുമയില്‍ നിന്ന് ചെര്‍ക്കള പൊടിപ്പള്ളത്ത് വീടെടുത്ത് താമസം തുടങ്ങിയിട്ട് പത്ത് കൊല്ലത്തോളമായിട്ടുണ്ടാവും. റിയാസിന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏറെക്കാലത്തെ പരിചിതഭാവം പകര്‍ന്ന സുഹൃദ് ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അളന്ന് മുറിച്ച് ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, പൊതു-മഹല്ല് കാര്യങ്ങളില്‍ അഭ്യുദയകാംക്ഷിയായി ഉപദേശങ്ങള്‍ നല്‍കുന്ന, മുറ തെറ്റാതെ വ്യായാമങ്ങള്‍ ചെയ്തും ചെയ്യിപ്പിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന, എല്ലാ വിഷയങ്ങളിലും അവഗാഹമുള്ള വ്യക്തിത്വമായിരുന്ന ഗമാല്‍ റിയാസ്. ഗമാല്‍ എന്ന പേര് പോലെ അപൂര്‍വ്വമായ സ്വഭാവ വൈശിഷ്ട്യമുള്ള വ്യക്തി. കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ മാഷ് എന്ന പ്രഗത്ഭനായ പിതാവിന്റെ മകനാണ് റിയാസെന്നും ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദലിച്ച എളേപ്പയാണെന്നതും ഞാന്‍ അറിഞ്ഞത് ഈയടുത്താണ്. രണ്ട് വര്‍ഷത്തോളമായി പതിയെ പതിയെ ശരീരത്തെ ക്ഷീണിപ്പിച്ച് കൊണ്ടേയിരുന്ന മാരക രോഗത്തിന് കീഴ്‌പ്പെട്ട് കഴിയുമ്പോഴും മനസാന്നിധ്യം കൈവിടാത്ത റിയാസ് പൊടിപ്പള്ളം ജമാഅത്ത് പള്ളിയുടെ രണ്ടാംനില നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തില്‍ തന്റെ വിഹിതം നല്‍കുകയും പണി പൂര്‍ത്തീകരിച്ച് കാണണമെന്ന് അഗ്രഹം പറയുകയും ചെയ്തിരുന്നു. പൊടിപ്പള്ളം പള്ളിയില്‍ ജനാസ മുന്നില്‍ വെച്ച് വിദ്യാസമ്പന്നനും അനുഭവ പരിചിതനുമായ വയോധികനായ പിതാവ് ഗഫൂര്‍ മാഷ് മകന് വേണ്ടി ദുആ ചെയ്യാനായി ഗദ്ഗദകണ്ഠനായി സംസാരിച്ച വാക്കുകള്‍ കണ്ണുകളില്‍ ഈറന്‍ നിറക്കുന്നതായിരുന്നു. പ്രിയപ്പെട്ട റിയാസിന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്ഥരായ കുടുംബക്കാരോടൊപ്പം ചേരുകയും പരേതന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി സര്‍വ്വ ശക്തനായ നാഥനോട് ദുആ ഇരക്കുകയും ചെയ്യുന്നു.


-മുനീര്‍ പി. ചെര്‍ക്കള

Related Articles
Next Story
Share it