പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് എതിര്‍വശമുള്ള അബു കാസര്‍കോടിന്റെ കടയില്‍ ചെന്നിരിക്കുമ്പോഴൊക്കെ തൊട്ടടുത്ത കടയിലെ ഫരീദിനെ കാണും. എപ്പോഴും പുഞ്ചിരിതൂകുന്ന മുഖമാണ് അദ്ദേഹത്തിന്. യൂണൈറ്റഡ് ഫുട്‌വെയറില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുവരുന്ന ഫരീദിന്റെ നന്മകളേയും ജീവിത രീതികളേയും കുറിച്ച് ഹമീദ് യുണൈറ്റഡും അബു കാസര്‍കോട് എപ്പോഴും പറയാറുണ്ട്. യുണൈറ്റഡ് ഫുട്‌വെയറില്‍ ഉടമ ഹമീദ് ഉണ്ടോ എന്ന് നോക്കുമ്പോഴൊക്കെ പലപ്പോഴും ഫരീദ് മാത്രമായിരിക്കും അവിടെ. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം വിശേഷം തിരക്കും. എപ്പോഴും പ്രസന്നമായ ഒരു മുഖമായിരുന്നു അദ്ദേഹത്തിന്. ആ […]

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് എതിര്‍വശമുള്ള അബു കാസര്‍കോടിന്റെ കടയില്‍ ചെന്നിരിക്കുമ്പോഴൊക്കെ തൊട്ടടുത്ത കടയിലെ ഫരീദിനെ കാണും. എപ്പോഴും പുഞ്ചിരിതൂകുന്ന മുഖമാണ് അദ്ദേഹത്തിന്. യൂണൈറ്റഡ് ഫുട്‌വെയറില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുവരുന്ന ഫരീദിന്റെ നന്മകളേയും ജീവിത രീതികളേയും കുറിച്ച് ഹമീദ് യുണൈറ്റഡും അബു കാസര്‍കോട് എപ്പോഴും പറയാറുണ്ട്. യുണൈറ്റഡ് ഫുട്‌വെയറില്‍ ഉടമ ഹമീദ് ഉണ്ടോ എന്ന് നോക്കുമ്പോഴൊക്കെ പലപ്പോഴും ഫരീദ് മാത്രമായിരിക്കും അവിടെ. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം വിശേഷം തിരക്കും. എപ്പോഴും പ്രസന്നമായ ഒരു മുഖമായിരുന്നു അദ്ദേഹത്തിന്. ആ മുഖം കാണുമ്പോഴൊക്കെ നമ്മുടെ സങ്കടങ്ങളൊക്കെയും മാഞ്ഞുപോകും. നഗരത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും വ്യാപാര മേഖല അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചുമൊക്കെ ഫരീദ് സംസാരിക്കുമായിരുന്നു. കാസര്‍േകാട് കേന്ദ്രീകരിച്ച് ഫുട്‌വെയര്‍ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അസോസിയേഷന്റെ ഈദ് ആഘോഷ പരിപാടികളിലൊക്കെ ഫരീദ് സജീവമായി ഉണ്ടാകും. കടകളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി ബസില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതും മരണത്തിന് കീഴടങ്ങിയതും.
രാത്രി ബസ് കയറുന്നതിന് തൊട്ടുമുമ്പ് വരെ കൂട്ടുകാരൊക്കെ അദ്ദേഹത്തെ കണ്ടിരുന്നു. ഇശാ നിസ്‌കാരം കഴിഞ്ഞ് കടയിലേക്ക് മടങ്ങുകയായിരുന്ന നഗരത്തിലെ പാദരക്ഷാ വ്യാപാരി തളങ്കരയിലെ പി.എ സത്താര്‍ അദ്ദേഹത്തെ റോഡ് വക്കില്‍ നില്‍ക്കുന്നത് കണ്ടിരുന്നു.
മൊബൈല്‍ ഫോണില്‍ ഏതോ നമ്പര്‍ തിരയുകയായിരുന്നു ഫരീദ് അപ്പോള്‍. അല്‍പം കഴിഞ്ഞാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആ മരണവാര്‍ത്തഎത്തുന്നത്.
യുണൈറ്റഡ് ഹമീദിന് തന്റെ കടയിലെ ജീവനക്കാരനായ ഫരീദിനെ കുറിച്ച് പറഞ്ഞാലും തീരാത്ത നന്മകളാണ് വിളമ്പാനുള്ളത്. തന്റെ പ്രായസങ്ങളൊക്കെ പുഞ്ചിരിയില്‍ മറച്ചുവെച്ച് മറ്റുള്ളവരുടെ കാര്യം തിരക്കുകയും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഫരീദ് ഒരു ജീവനക്കാരനെന്ന നിലയില്‍ നൂറ് ശതമാനവും നീതി പുലര്‍ത്തിയ ഒരാളായിരുന്നു. തികഞ്ഞ മത വിശ്വാസിയായ അദ്ദേഹം ആരാധനാകര്‍മ്മങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും മതചിട്ടകള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്ത ഒരാളാണ്. ഫരീദിന്റെ മരണവാര്‍ത്ത നഗരത്തില്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരേയും ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. യുണൈറ്റഡ് ഫുട്‌വെയറിന്റെ പടിക്കല്‍ പുഞ്ചിരിതൂകി ഇനി ഫരീദ് ഇല്ല എന്ന് ഓര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.
-ടി.എ.എസ്