ആജ്... ജാനേ കി, സിദ് നാ കരോ...
പഠിപ്പില്‍ മിടുക്കന്‍. ക്ലാസില്‍ ഒന്നാമന്‍. അനിതരസാധാരണമായ ഓര്‍മശക്തിയും ബുദ്ധിശക്തിയും. അച്ചടക്കം മുഖമുദ്ര. ഗുരുക്കന്മാരുടെ വാത്സല്യ ഭാജനമാകാന്‍ ഇതിലപ്പുറം എന്തുവേണം ഒരു വിദ്യാര്‍ത്ഥിക്ക്!ഓണം കേറാമൂലയിലെ ഒരു വിദ്യാലയത്തില്‍ നിന്നും അഞ്ചാം തരം വരെ മലയാളത്തില്‍ പഠിച്ച ശേഷം കുമ്പള ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ കന്നഡയിലായിരുന്നു തുടര്‍ പഠനം. എന്നാല്‍ പോലും കര്‍ണാടകം മാതൃഭാഷയായ സഹപാഠികളെക്കാള്‍ ബഹുദൂരം മുന്നില്‍. അതീവ സുന്ദരമായ കൈയ്യക്ഷരം. അതുകണ്ട് കൗതുകം പൂണ്ട ഗുരുനാഥന്‍ കോപ്പിയെഴുത്തു പുസ്തകം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് ക്ലാസിലെ മറ്റു കുട്ടികളോടായി […]
പഠിപ്പില്‍ മിടുക്കന്‍. ക്ലാസില്‍ ഒന്നാമന്‍. അനിതരസാധാരണമായ ഓര്‍മശക്തിയും ബുദ്ധിശക്തിയും. അച്ചടക്കം മുഖമുദ്ര. ഗുരുക്കന്മാരുടെ വാത്സല്യ ഭാജനമാകാന്‍ ഇതിലപ്പുറം എന്തുവേണം ഒരു വിദ്യാര്‍ത്ഥിക്ക്!ഓണം കേറാമൂലയിലെ ഒരു വിദ്യാലയത്തില്‍ നിന്നും അഞ്ചാം തരം വരെ മലയാളത്തില്‍ പഠിച്ച ശേഷം കുമ്പള ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ കന്നഡയിലായിരുന്നു തുടര്‍ പഠനം. എന്നാല്‍ പോലും കര്‍ണാടകം മാതൃഭാഷയായ സഹപാഠികളെക്കാള്‍ ബഹുദൂരം മുന്നില്‍. അതീവ സുന്ദരമായ കൈയ്യക്ഷരം. അതുകണ്ട് കൗതുകം പൂണ്ട ഗുരുനാഥന്‍ കോപ്പിയെഴുത്തു പുസ്തകം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് ക്ലാസിലെ മറ്റു കുട്ടികളോടായി […]
പഠിപ്പില്‍ മിടുക്കന്‍. ക്ലാസില്‍ ഒന്നാമന്‍. അനിതരസാധാരണമായ ഓര്‍മശക്തിയും ബുദ്ധിശക്തിയും. അച്ചടക്കം മുഖമുദ്ര. ഗുരുക്കന്മാരുടെ വാത്സല്യ ഭാജനമാകാന്‍ ഇതിലപ്പുറം എന്തുവേണം ഒരു വിദ്യാര്‍ത്ഥിക്ക്!
ഓണം കേറാമൂലയിലെ ഒരു വിദ്യാലയത്തില്‍ നിന്നും അഞ്ചാം തരം വരെ മലയാളത്തില്‍ പഠിച്ച ശേഷം കുമ്പള ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ കന്നഡയിലായിരുന്നു തുടര്‍ പഠനം. എന്നാല്‍ പോലും കര്‍ണാടകം മാതൃഭാഷയായ സഹപാഠികളെക്കാള്‍ ബഹുദൂരം മുന്നില്‍. അതീവ സുന്ദരമായ കൈയ്യക്ഷരം. അതുകണ്ട് കൗതുകം പൂണ്ട ഗുരുനാഥന്‍ കോപ്പിയെഴുത്തു പുസ്തകം കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് ക്ലാസിലെ മറ്റു കുട്ടികളോടായി പറഞ്ഞു; 'ഒള്ളേ അക്ഷറ കണ്ണിഗെ ഹബ്ബ!' (മനോഹരമായ കൈയ്യക്ഷരം, കണ്ണിന് ഉത്സവം).
ചന്ദ്രശേഖര ഐത്താള്‍, രാമചന്ദ്ര ഭട്ട്, വിഷ്ണു ഭട്ട്, എം.കോയ, ബാലകൃഷ്ണ മാഷ് തുടങ്ങിയ പ്രഗത്ഭരുടെ അധ്യാപനം വിദ്യാര്‍ത്ഥി ജീവിതത്തിലെ വിജയത്തിന് ഹേതുവായി.
അനന്യസാധാരണമായ ചിന്താശേഷിയും ഏതൊരു വിഷയത്തെക്കുറിച്ചും അനുസ്യൂതം പഠിക്കാന്‍ ആഗ്രഹവുമുള്ള ധിഷണാശാലിയുമായിരുന്നു കഴിഞ്ഞദിവസം നമ്മെ വിട്ടുപോയ ഡോ. ബി.എഫ് മുഹമ്മദ്. മെഡിക്കല്‍ പഠനം സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന കാലഘട്ടത്തില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഡോ. ബി.എഫ്, അത്യുത്തര കേരളത്തിലെ മുസ്ലിം കുടുംബങ്ങളില്‍, മെഡിക്കല്‍ ബിരുദം നേടിയ ആദ്യത്തെ ഭിഷഗ്വരന്മാരില്‍ ഒരാള്‍ ആയിരുന്നു. വനിതകളില്‍ അദ്ദേഹത്തിന്റെ സഹോദരി ഡോ. ബി.എഫ് സുഹറയും.
ഭൗതിക വിദ്യാഭ്യാസം നേടിയവരില്‍ പലരും കേവല ലൗകികതയില്‍ അഭിരമിച്ചു പോകുമായിരുന്ന അക്കാലത്ത്, ആധ്യാത്മികതയുടെ പ്രകാശം സ്വജീവിതത്തിലും അന്യരിലും പകര്‍ത്തിയ ഡോ. ബി.എഫ് പലര്‍ക്കും ഒരു അത്ഭുതമായിരുന്നു. ഖാദി മുഹമ്മദ് മുസ്ലിയാരുടെ പൗത്രനും ബി.എഫ് അബ്ദുല്ല മൗലവിയുടെ മകനുമായ കഥാപുരുഷന് ഖുര്‍ആന്‍, അറബി, കര്‍മ്മ ശാസ്ത്ര, വ്യാകരണങ്ങളില്‍ സുശക്തമായ അടിത്തറ പാകിയത് പാരമ്പര്യത്തിന്റെ ഈ തായ്‌വഴി കൂടി ആയിരിക്കണം. ഒരു ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. ബി.എഫിനെ സമീപിച്ച മിക്ക രക്ഷിതാക്കള്‍ക്കും രസകരമായ അനുഭവങ്ങള്‍ ഉണ്ടാകും. താന്‍ ചികിത്സിക്കുന്ന കുട്ടിയുടെ കാര്യം എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം പോലും ഇദ്ദേഹത്തോട് പറഞ്ഞാല്‍ ഉടന്‍ ഓര്‍മ്മയില്‍ നിന്നും ആ കുട്ടിയുടെ പേര് തിരിച്ചു പറയുമായിരുന്നു അദ്ദേഹം. വികൃതി കാട്ടുന്ന, ശാഠ്യക്കാരായ, പരിശോധനയ്ക്ക് തീരെ സഹകരിക്കാത്ത കുഞ്ഞുമക്കളെ നിമിഷനേരം കൊണ്ട് അദ്ദേഹം കയ്യിലെടുത്തുകളയുമായിരുന്നു. അതുകൊണ്ടുതന്നെ കനപ്പെട്ട പുസ്തകങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഒപ്പം ചെറിയ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ ശേഖരം തന്നെ ഉണ്ടാകും അദ്ദേഹത്തിന്റെ ചികിത്സാ മുറിയില്‍. ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് വരുന്ന കുട്ടികള്‍ തിരിച്ചുപോകുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ടല്ലാതെ പോകുക കുറവ്. എന്തിനധികം ആ കുഞ്ഞുങ്ങളും ഡോക്ടറും അരമണിക്കൂര്‍ നേരത്തെ പാട്ടുപാടലും പാടിക്കലും കഴിയുമ്പോള്‍ നല്ല കൂട്ടുകാര്‍ തന്നെ ആയി മാറിയിട്ടുണ്ടാകും.
ജീവിതാവസാനം വരെ സേവനത്തില്‍ മുഴുകിയ ഡോ. ബി. എഫിന്റെ മരണവാര്‍ത്തയറിഞ്ഞ് അനല്‍പമായി വേദനിച്ചു പോയവരാണ് അദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും നേരില്‍ കണ്ട എല്ലാവരും. ഏറ്റവും നിഷ്‌കളങ്കമായി സ്‌നേഹിച്ച, ഉള്ളു തുറന്നു പുഞ്ചിരിച്ച ജ്യേഷ്ഠ സഹോദരനോട് പറയാന്‍, അദ്ദേഹം ഇടയ്ക്കിടെ മൂളുമായിരുന്ന പല വരികളിലൊന്ന് മാത്രം...
'വഖ്ത് കീ ഖൈദ് മെ
സിന്ദഗീ ഹേ മഗര്‍...
ചന്ദ് ഘടിയാ യെഹീ ഹേ ജോ
ആസാദ് ഹേ...
ആജ്.. ജാനേ കി, സിദ് നാ കരോ..
ഹം തൊ ലുട് ജായേംഗേ...
അയ്സി ബാതേ കിയാ ന കരോ..
ആജ്.. ജാനേ കി, സിദ് നാ കരോ..!'
-അഡ്വ. ബി.എഫ്