ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഡോ. എ.വി.എം. ബഷീറിനെ കാണാനും അദ്ദേഹവുമായി അഭിമുഖം നടത്താനും ഒരു അവസരം ലഭിച്ചു. ഡോക്ടറുടെ ജീവചരിത്രം അറിയാനും എഴുതാനും വേണ്ടിയാണ് കോളിയടുക്കത്തുള്ള വീട്ടിലേക്ക് ചെന്നത്. തന്റെ ജീവിതാനുഭവങ്ങള്‍ മുഴുവനായും അദ്ദേഹം പറഞ്ഞുതന്നു. 1965 മുതല്‍ അദ്ദേഹത്തെ നേരിട്ടറിഞ്ഞവരാണ് ഞങ്ങള്‍. അദ്ദേഹം ഞങ്ങളുടെ അന്നത്തെ കുടുംബ ഡോക്ടറായിരുന്നു. 2024 സെപ്തംബര്‍ 21ന് രാത്രിയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിയാന്‍ സാധിച്ചത്.
ആലപ്പുഴ തുറവൂരിലെ എ.ജെ വര്‍ഗീസ് വൈദ്യരുടെ മകനായി എ.വി.എം ബഷീര്‍ 12.01.1937ല്‍ ജനിച്ചു. പൂര്‍വ്വാശ്രമങ്ങളിലെ പേര് മേരിദാസ് എന്നും വിദ്യാലയങ്ങളിലെ പേര് എ.എ. ജോസഫ് എന്നുമായിരുന്നു. പിതാവ് വര്‍ഗീസ് ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്തെ മുടിചൂടാമന്നനായിരുന്നു. ഡോ. ബഷീറിന് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിച്ചില്ല. രണ്ടാം വയസില്‍ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം പലരുടെയും സഹായം കൊണ്ട് എസ്.എസ്.എല്‍.സി. വരെ പഠിച്ചു. അലോപ്പതിയില്‍ ഫാര്‍മസിസ്റ്റ്, മെയില്‍ നര്‍സിംഗ്, ആയുര്‍വേദ ചികിത്സയില്‍ ആര്.എം.പി., ഹോമിയോപ്പതിയില്‍ ആര്.എം.പി. എന്നിവ സ്വപ്രയത്നത്താല്‍ നേടി. കേരളത്തിലെവിടെയും പ്രാക്ടീസ് ചെയ്ത് ജീവിക്കാനുളള തന്റേടം നേടിയെടുത്തു. 1962ലാണ് പരവനടുക്കത്ത് വന്നത്. മൂവാറ്റുപുഴ, കോതമംഗലം, പാണത്തൂര്‍, പെരിയ, കളനാട് എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഉദുമയിലെ പ്രശസ്ത വൈദ്യരായിരുന്ന ബാവുട്ടി വൈദ്യരുടെ മകന് ഡോ. ഷാഫിയാണ് അദ്ദേഹത്തെ ചെമനാട്ടേക്ക് കൊണ്ടുവന്നത്. വൈദ്യ ശാസ്ത്ര പഠനത്തിന് മുമ്പ് തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ പാളയം കോട്ടയില്‍ നിന്നും റെയില്‍വെ സ്റ്റേഷന് മാസ്റ്റര്‍സ് കോഴ്സ്, ടെലഫോണ്‍, വയര്‍ലസ് മേഖയില്‍ നിന്നും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരുന്നു. 1963ല്‍ ചെമനാട് പള്ളിയിലെ ഖത്തീബായിരുന്നു. സി.എസ്. അബ്ദുല്‍ ഖാദര്‍ മൗലവിക്ക് ഡോക്ടര്‍ നേരത്തെ പരിചയമുള്ള ആളായിരുന്നു. 1962ല്‍ പരവനടുക്കത്ത് ക്ലിനിക്ക് തുടങ്ങുന്നതിന് മുമ്പ് വേദന സംഹാരികളായ ഉയര്‍ന്ന തരത്തിലുളള ആന്റി ബയോട്ടിക്ക് ഔഷധങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ആസ്പിരിന്‍, നോവല്ഗിന് തുടങ്ങിയ മരുന്നുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൈഫോയിഡ്, കോളറ മുതലായ രോഗങ്ങള്‍ കൊണ്ട് അനേകം ആളുകള്‍ മരിക്കുന്ന കാലഘട്ടമായിരുന്നു അന്ന് എന്ന് ഡോക്ടര്‍ ഓര്‍ത്തുപറഞ്ഞു. ആസ്പത്രി എന്നാല്‍ ജീവിതത്തിന്റെ ബുക്കിംഗ് ഓഫീസ് ആയും മരണത്തിന്റെ ഔട്ട് പോസ്റ്റായും ഡോക്ടര്‍ വിശേഷിപ്പിച്ചു. ജനറല്‍ പ്രാക്ടീഷണര്‍ എന്ന പേരിന് ഉപരിയായി ചര്‍മ്മ രോഗ ചികിത്സാ രംഗത്ത് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വിട്ടുമാറാത്ത ചര്‍മ്മരോഗ ചികിത്സക്ക് വിദൂര പ്രദേശങ്ങളില്‍ നിന്നും പോലും അദ്ദേഹത്തെ പലരും ആശ്രയിച്ചരുന്നു. മാങ്ങാട് ടൗണില്‍ 30 വര്‍ഷം ക്ലിനിക്ക് നടത്തി. മാങ്ങാട് മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം ഭരണസമിതി അംഗം, സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബാര ആന്റ് മാങ്ങാട് യൂണിറ്റ് പ്രസിഡണ്ട്, ഗാന്ധി ജയന്തി ദിനാചരണ സമിതി ചെയര്മാന്, മാങ്ങാട് സയന്‍സ് ഫോറം പ്രസിഡണ്ട് എന്നീ നില കളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച വായനക്കാരന്, ഇംഗ്ലീഷ് ഭാഷാ ചാതുര്യം, ശ്രോതാവ്, പ്രഭാഷകന്‍, നാട്ടറിവുകളുടെ ഉപാസകന് എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.
ചെമനാട്ടേക്ക് വരുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ അഭിമാനമായ കാസര്‍കോട് ജില്ലയിലെ കൊച്ചു ഗ്രാമമായ ചെമനാടിന്റെ സാംസ്കാരികതയെക്കുറിച്ച് കേട്ട് ഹര്ഷപുളകിതനായിരുന്നുവെന്ന് ഡോകടര്‍ പറഞ്ഞു. 62 വര്‍ഷത്തെ ചികിത്സാ രംഗത്ത് ഈ നാടിന്റെ നാഡീസ്പന്ദനങ്ങള്‍ തിരിച്ചറി യാന്‍ ഡോക്ടര്‍ക്ക് സാധിച്ചിട്ടുണ്ട്. ഡോക്ടര്‍ അറിയുന്നതിനേക്കാള്‍ ഡോക്ടറെ അറിയുന്നവര്‍ കൂടാതലായി ഈ നാട്ടിലുണ്ടെന്ന സന്തോഷം അദ്ദേഹം എന്നോട് പങ്കുവെച്ചു. ഡോക്ടറുടെ പ്രതികരണം ഇതായിരുന്നു. ക മാ മ േഹീ ൈീള ംീൃറ െീേ ുൃമശലെ വേലാ പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണറായത് കൊണ്ട് ഇത് സാധിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഇടത്തരക്കാരെയും പാവങ്ങളെയും സ്നേഹിച്ച ജനകീയ ഡോക്ടറാണ് ബഷീര്‍.
ഡോക്ടറെ കാണാന്‍ വേണ്ടി വീട്ടില്‍ ചെന്നപ്പോള്‍ ആദ്യം എന്നെ തിരിച്ചറിഞ്ഞില്ല. പിന്നില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ‘ഇത് പ്രൊഫസറാണെന്ന്’ പറഞ്ഞപ്പോള്‍ വിളിച്ചിരുത്തി കുറെ കാര്യങ്ങള്‍ സംസാരിച്ചു. മൂലവളപ്പിലെ എന്റെ ഉപ്പാപ്പ, മാമ, ഉമ്മ, അമ്മാവന്മാര് എന്നിവരെ ചികിത്സിച്ചിരുന്നത് ഡോക്ടര്‍ ബഷീറായിരുന്നു. എന്റെ പഠനകാലംതൊട്ട് തന്നെ എന്നെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു ഗുണകാംക്ഷിയായിരുന്നു ഡോക്ടര്‍. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഏറെ ദു:ഖിച്ചു. ദീര്‍ഘകാലം നെച്ചിപ്പടുപ്പ് താമസിച്ചിരുന്ന ഡോക്ടര്‍ ചെമ്മനാട് ബടക്കംബാത്ത് കുട്ടി ഹസ്സന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്തിരുന്നു. സാലിഹ്, അന്‍വര്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. ഹലീമ, ജൂബി എന്നിവര്‍ മരുമക്കളാണ്. ചെമനാട് ജുമാമസ്ജിദ് അങ്കണത്തിലാണ് അദ്ദേഹത്തിന്റെ മയ്യത്ത് ഖബറടക്കിയത്. പരേതന്റെ പരലോക ജീവിതം സുഖകരമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
-പ്രൊഫ. കെ. മുഹമ്മദ് കുഞ്ഞി