കാസര്‍കോട്ടുകാരുടെ മനം കവര്‍ന്ന അമീന്‍ സാഹിബ്

കൊല്ലത്തു നിന്ന് എത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാസര്‍കോട്ടുകാരുടെ സ്വന്തക്കാരനായി മാറിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച ഐ.എന്‍.എല്‍ ദേശീയ ട്രഷററും സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായ എ.എ. അമീന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടി കുടുംബസമേതം കാസര്‍കോട് താമസിച്ച അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച നാഷണല്‍ ലീഗ് പ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന്റെ കുടുംബക്കാരെ പോലെ ഹൃദയം കൊണ്ട് അടുത്തുപോയിരുന്നു. നമ്മുടെ അതിഥിയായി എത്തിയ അദ്ദേഹത്തിന്റെയും പ്രിയതമയുടെയും അതിഥികളായി നമ്മള്‍ മാറുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാതിരാവോളം കൂടെ […]

കൊല്ലത്തു നിന്ന് എത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാസര്‍കോട്ടുകാരുടെ സ്വന്തക്കാരനായി മാറിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച ഐ.എന്‍.എല്‍ ദേശീയ ട്രഷററും സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായ എ.എ. അമീന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടി കുടുംബസമേതം കാസര്‍കോട് താമസിച്ച അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച നാഷണല്‍ ലീഗ് പ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന്റെ കുടുംബക്കാരെ പോലെ ഹൃദയം കൊണ്ട് അടുത്തുപോയിരുന്നു. നമ്മുടെ അതിഥിയായി എത്തിയ അദ്ദേഹത്തിന്റെയും പ്രിയതമയുടെയും അതിഥികളായി നമ്മള്‍ മാറുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാതിരാവോളം കൂടെ നിന്ന സഹപ്രവര്‍ത്തകരെ ഭക്ഷണങ്ങളൊരുക്കി സല്‍കരിച്ചത് അത്ര സന്തോഷത്തോടെയായിരുന്നു.
ഡോക്ടര്‍ ജോലിയുടെ തിരക്കിനിടയിലും മഹ്ബൂബെ മില്ലത്തിന്റെ പ്രസ്ഥാനത്തിന് വേണ്ടി ഓടി നടക്കാനും സാമ്പത്തികമായും മറ്റു എല്ലാ രീതിയിലും സഹകരിക്കാനും മുന്നില്‍ നിന്ന് നയിക്കാനും അദ്ദേഹമുണ്ടായിരുന്നു. നികത്തനാവാത്ത ഒരു വിടവ് തന്നെയാണ് അമീന്‍ സാഹിബിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. നാഷണല്‍ ലേബര്‍ യൂണിയന്റെ (എന്‍.എല്‍.യു) അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരന് അല്ലള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കമാറാകട്ടെ. ആമീന്‍.
ദു:ഖാര്‍ത്ഥരായ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനും സമാധാനവും ക്ഷമയും നാഥന്‍ നല്‍കട്ടെ. ആമീന്‍.


-സി.എം.എ ജലീല്‍

Related Articles
Next Story
Share it