ചെര്‍ക്കളം അബ്ദുല്ല വിടപറഞ്ഞ് 5 വര്‍ഷങ്ങള്‍...
ഭരണ മികവ് കൊണ്ടും അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തങ്ങള്‍ നടത്തിയ മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 27ന് അഞ്ചാണ്ട് പൂര്‍ത്തിയാവുന്നു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ, ഒരു ജില്ലക്ക് സാമൂഹിക മുന്നേറ്റം കൊണ്ടും വികസനം കൊണ്ടും പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെര്‍ക്കളം അബ്ദുല്ല എന്ന അതുല്ല്യനായ ഒരു നേതാവിന്റെ, ഭരണ […]
ഭരണ മികവ് കൊണ്ടും അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തങ്ങള്‍ നടത്തിയ മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 27ന് അഞ്ചാണ്ട് പൂര്‍ത്തിയാവുന്നു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ, ഒരു ജില്ലക്ക് സാമൂഹിക മുന്നേറ്റം കൊണ്ടും വികസനം കൊണ്ടും പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെര്‍ക്കളം അബ്ദുല്ല എന്ന അതുല്ല്യനായ ഒരു നേതാവിന്റെ, ഭരണ […]
ഭരണ മികവ് കൊണ്ടും അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തങ്ങള്‍ നടത്തിയ മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 27ന് അഞ്ചാണ്ട് പൂര്‍ത്തിയാവുന്നു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ, ഒരു ജില്ലക്ക് സാമൂഹിക മുന്നേറ്റം കൊണ്ടും വികസനം കൊണ്ടും പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെര്‍ക്കളം അബ്ദുല്ല എന്ന അതുല്ല്യനായ ഒരു നേതാവിന്റെ, ഭരണ കര്‍ത്താവിന്റെ ഇടപെടലുകളും പരിശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും.
ധീരനായ ഒരു നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല. മുസ്ലിം ലീഗിന്റെ രൂപീകരണ നാള്‍വഴികളില്‍ സ്ഥാപക നേതാക്കന്മാരില്‍ ജ്വലിച്ച് നിന്ന ധീരത ചെര്‍ക്കളത്തില്‍ പ്രകടമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ധീരത. തന്റെ പ്രവര്‍ത്തന മേഖലകളില്‍ പ്രതിനസന്ധികളും പ്രയാസങ്ങളും നേരിട്ടപ്പോള്‍ തന്റെതായ ശൈലിയിലൂടെ അവയെല്ലാം പരിഹരിച്ച് വിജയിക്കുക എന്നത് ചെര്‍ക്കളത്തിന്റെ മാത്രം ഒരു കഴിവായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. ആരുടെ മുമ്പിലും സധൈര്യം പ്രവര്‍ത്തന പാതയില്‍ മുന്നേറിയിരുന്ന ശക്തനായ ഒരു നേതാവായിരുന്നു അദ്ദേഹം.
കൃത്യ നിഷ്ഠയാണ് ചെര്‍ക്കളം അബ്ദുല്ല തന്റെ ജീവിതത്തില്‍ വരച്ചിട്ട ഏറ്റവും വലിയ അടയാളം. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരേ സമയത്ത് വിവിധ സംഘടനകളുടെ നേതൃപദവികള്‍ അലങ്കരിച്ച് തിരക്ക് പിടിച്ച പൊതു പ്രവര്‍ത്തനത്തില്‍ സമയ നിഷ്ഠ പാലിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഞാന്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ (1989ല്‍) എം. എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. അന്ന് മുതലാണ് ചെര്‍ക്കളം അബ്ദുല്ലയുമായി അടുക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തന സമയത്ത് അദ്ദേഹത്തോട് തുടങ്ങിയ ആ ആത്മ ബന്ധം ചെര്‍ക്കളം വിട പറയുന്നത് വരെ തുടര്‍ന്നു. നന്നേ ചെറുപ്പത്തില്‍ മണ്ഡലം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ച എനിക്ക് ചെര്‍ക്കളം തന്ന പിന്തുണയും സഹകരണവും വിലമതിക്കാനാവാത്തതാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ എം.എസ്.എഫിനെ വളര്‍ത്താനും അതുവഴി ജില്ലാ നേതൃത്വത്തിലേക്ക് വളരുവാനും ചെര്‍ക്കളത്തിന്റെ പിന്തുണയും സഹായവും എനിക്ക് ഏറെ ഉപകരിച്ചിരുന്നു. ആ കാലയളവില്‍ ചെര്‍ക്കളം എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും പിന്നീട് സംസ്ഥാന എം. എസ്.എഫ് കമ്മിറ്റിയുടെയും ഉപദേശക സമിതി ചെയര്‍മാനായിരുന്നു. എം.എസ്.എഫിനെ സംബന്ധിച്ചിടത്തോളം അതൊരു സുവര്‍ണ കാലമായിരുന്നു.
1987 മുതലാണ് ചെര്‍ക്കളം അബ്ദുല്ല മഞ്ചേശ്വരം നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ച്ചയായി നാല് പ്രാവശ്യം അതേ മണ്ഡലത്തില്‍ നിന്നും ചെര്‍ക്കളം നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്തെ നീണ്ട 19 വര്‍ഷം ചെര്‍ക്കളം പ്രതിനിധീകരിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടപ്പോള്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം മേഖല ഏറെ പിന്നോക്കമായിരുന്നു. മലയാളം, തുളു, കന്നഡ, കൊങ്കിണി തുടങ്ങി ഏഴ് ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് അവിടത്തെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ അദ്ദേഹം അവിടെന്ന് തുടര്‍ച്ചയായി ജയിച്ച് വരികയായിരുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശം. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ അതിര്‍ത്തി പ്രദേശത്തിന് അവഗണനയുടെ കഥകളേ എല്ലാം കാലത്തും പറയാനുണ്ടായിരുന്നുള്ളൂ. ആ ഒരു ഭൗതിക പശ്ചാത്തലത്തിലാണ് ചെര്‍ക്കളം അബ്ദുല്ല മഞ്ചേശ്വരത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 19 വര്‍ഷം നിയമസഭാ അംഗം, അതില്‍ രണ്ട് വര്‍ഷം കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലയളവ് മഞ്ചേശ്വരം മണ്ഡലത്തിന് സമ്മാനിച്ചത് വികസനത്തിന്റെ സുവര്‍ണ കാലമായിരുന്നു. റോഡുകള്‍, പാലങ്ങള്‍, ആസ്പത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി പൊതു ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് പുതിയ കെട്ടിടങ്ങളും നിരവധി കോഴ്സുകളും നിരവധി സ്‌കൂളുകള്‍ അനുവദിച്ചു. ഒരുപാട് സ്‌കൂളുകളെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒക്കെയായി ഉയര്‍ത്തി വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചെര്‍ക്കളത്തിന് സാധിച്ചിരുന്നു.
തന്റെ മണ്ഡലത്തിലെ ജനങ്ങളോട് ഒരു താല്‍ക്കാലിക ബന്ധം സ്ഥാപിക്കുകയായിരുന്നില്ല ചെര്‍ക്കളം. തന്റെ മണ്ഡലത്തില്‍ ഒരാളെ ഒരിക്കല്‍ കണ്ടു പരിചയപ്പെട്ടാല്‍ പിന്നെ ആ മുഖവും പേരും അയാളുടെ വീടും മേല്‍വിലാസവും ചെര്‍ക്കളം ഒരിക്കലും മറക്കില്ലായിരുന്നു.
യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ശബ്ദിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ നേതാവാണ് ചെര്‍ക്കളം. ഒരേസമയം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായി തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ നീതി കാണിച്ചിരുന്നു. അതിര്‍ത്തി കടന്ന് വരുന്ന ഫാസിസത്തെ ചങ്കൂറ്റത്തോടെ നേരിട്ട നേതാവാണ് ചെര്‍ക്കളം. മത സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാതെ ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ ചെര്‍ക്കളം ഏറെ പരിശ്രമിച്ചിരുന്നു. ഇടയ്ക്ക് സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറുള്ള കാസര്‍കോട് ചേരുന്ന സര്‍വകക്ഷി യോഗങ്ങളില്‍ ചെര്‍ക്കളത്തിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും അവസാന വാക്കായി മാറുമായിരുന്നു.
കേരളം മുഴുവന്‍ നെഞ്ചിലേറ്റുകയും ഇന്നും നൂതനങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയും ചെയ്യുന്ന കുടുംബശ്രീ പദ്ധതി എന്ന ആശയം കൊണ്ടുവന്നതും അത് വിജയകരമായി നടപ്പിലാക്കിയതും ചെര്‍ക്കളം അബ്ദുല്ല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. കേരളക്കരയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കുടുംബശ്രീ പദ്ധതി സൃഷ്ട്ടിച്ചത്.
മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അദ്ദേഹം നിരവധി മത സംഘടനകളിലും സ്ഥാപന സാരഥ്യത്തിലും മറ്റു സാംസ്‌കാരിക കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹി തുടങ്ങി അനേകം കമ്മിറ്റികളുടെ ഭാരവാഹി സ്ഥാനങ്ങള്‍ അലങ്കരിച്ചു. മഞ്ചേശ്വരം യതീംഖാന ആരംഭിക്കുകയും ആരംഭ ഘട്ടത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു.
-അഷ്റഫ് കര്‍ള