ചന്ദ്രന്‍ പൊള്ളപ്പൊയില്‍: കാസര്‍കോട് അറിയാതെ പോയ പ്രതിഭ
വാക്കുകള്‍ക്കപ്പുറം ഭാഷയെ സ്‌നേഹിച്ച ചന്ദ്രന്‍ പൊളളപ്പൊയില്‍ കാസര്‍കോട് തിരസ്‌ക്കരിച്ച വ്യക്തിത്വങ്ങളില്‍ ഒരാളായിരിക്കും. പക്ഷേ എനിക്ക് ഏറേ പരിചയമുള്ള വ്യക്തിത്വമാണ്. അക്ഷരങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെ ദന്തഗോപുരം ഒരുക്കിയ മനുഷ്യന്‍. ഇദ്ദേഹത്തെ പരിചയപെടുന്നത് കാസര്‍കോട് തേജസ് പത്രത്തില്‍ ഡി.ടി.പി ഓപ്പറേറ്ററായി എത്തിയപ്പോഴാണ്. അന്ന് ഞാനും എ.പി വിനോദും മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. സ്ഥിരം ഓപ്പറേറ്ററായിരുന്ന ജുനൈദ് അന്ന് അവധിയായിരുന്നു. പരിചയപെടുമ്പോള്‍ സിനിമയേക്കാള്‍ ഉപരിയായിരുന്നു ജീവിത പ്രയാസങ്ങള്‍. എന്നാല്‍ ഞങ്ങളോട് ആകാശവാണിയില്‍ കഥയെഴുതാറുണ്ടെന്നും പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു തിരക്കഥയെഴുതാന്‍ ചന്ദ്രന്‍ വന്നു. അന്ന് […]

വാക്കുകള്‍ക്കപ്പുറം ഭാഷയെ സ്‌നേഹിച്ച ചന്ദ്രന്‍ പൊളളപ്പൊയില്‍ കാസര്‍കോട് തിരസ്‌ക്കരിച്ച വ്യക്തിത്വങ്ങളില്‍ ഒരാളായിരിക്കും. പക്ഷേ എനിക്ക് ഏറേ പരിചയമുള്ള വ്യക്തിത്വമാണ്. അക്ഷരങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെ ദന്തഗോപുരം ഒരുക്കിയ മനുഷ്യന്‍. ഇദ്ദേഹത്തെ പരിചയപെടുന്നത് കാസര്‍കോട് തേജസ് പത്രത്തില്‍ ഡി.ടി.പി ഓപ്പറേറ്ററായി എത്തിയപ്പോഴാണ്. അന്ന് ഞാനും എ.പി വിനോദും മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. സ്ഥിരം ഓപ്പറേറ്ററായിരുന്ന ജുനൈദ് അന്ന് അവധിയായിരുന്നു. പരിചയപെടുമ്പോള്‍ സിനിമയേക്കാള്‍ ഉപരിയായിരുന്നു ജീവിത പ്രയാസങ്ങള്‍. എന്നാല്‍ ഞങ്ങളോട് ആകാശവാണിയില്‍ കഥയെഴുതാറുണ്ടെന്നും പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു തിരക്കഥയെഴുതാന്‍ ചന്ദ്രന്‍ വന്നു. അന്ന് തിരക്കുകള്‍ക്കിടയില്‍ അത് വിസ്മൃതിയിലായിപ്പോയി.
ചന്ദ്രന്‍ പൊളളപ്പൊയില്‍ എന്ന നടന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവനായിരുന്നില്ല. ഇന്നത്തെ നമ്മുടെ ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ വെച്ച് നീട്ടുന്ന പ്ലേറ്റുകളിലെ മൂലക്കുള്ള ഒരു പിടി അന്നം തട്ടിമറിക്കുന്ന ജീവിത യാഥാര്‍ത്ഥ്യമാണ് ചന്ദ്രന്‍ കഥാപാത്രങ്ങള്‍. ഞങ്ങളെ ഏറേ സ്‌നേഹിച്ച ചന്ദ്രന്‍ പോയി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ആലിയ ലോഡ്ജിലെ പടികള്‍ കയറി വന്നത്. വന്നയുടന്‍ അന്വേഷിച്ചത് അദ്ദേഹം എന്നെയായിരുന്നു.
കൈയ്യിലെ ബാഗില്‍ നിറയെ കടലാസ് കെട്ട്. എന്ത് പൊള്ളപ്പൊയില്‍ ഇത്...? സ്‌നേഹത്തോടെ ചോദിക്കുന്നതിനിടയില്‍ അത് തിരക്കഥയാ ഷാഫി... നമുക്ക് ചെറിയ നല്ലൊരു സിനിമ ചെയ്യാം.
ശരിയാണ് ചന്ദ്രേട്ടന്‍ എന്നെ കാണുമ്പോഴോക്കെ എപ്പോഴും പറയുന്ന കാര്യം സിനിമയുടേത് മാത്രമാണ്. കാസര്‍കോട് നിന്നും ചിത്രീകരിച്ച 'തൊണ്ടിമുതലും ദൃക്‌സാക്ഷി'യും സിനിമയില്‍ ചന്ദ്രന് നല്ല വേഷമായിരുന്നു. എപ്പോഴും ഈ കഥാപാത്രത്തെ കുറിച്ച് പറയും.
കിടപ്പിലായത് പെട്ടന്നായിരുന്നു. കുറെ സിനിമകളില്‍ അഭിനയിക്കണമെന്ന മോഹം ബാക്കി വെച്ച് തിരക്കഥയില്ലാത്ത വെള്ളിത്തിരയിലേക്ക് പോയത് ഞാന്‍ ചികിത്സയിലിരിക്കെയായിപ്പോയി.
ആ മുഖം അവസാനമായി കാണാന്‍ കഴിഞ്ഞില്ല......
കണ്ണീര്‍പ്പൂക്കള്‍...
-ഷാഫി തെരുവത്ത്