സി.ബി മുഹമ്മദ് ചൂരി: മരിക്കാത്ത ഒരു പിടി ഓര്‍മ്മകള്‍
ജീവിതത്തിന്റെ പല ദശാസന്ധികളിലും വെച്ച് എനിക്ക്, എന്റെ വലതു വശത്ത് നിന്നവനെയും ഇടതു വശത്ത് നിന്നവനെയും മുന്നില്‍ നിന്നവനെയും പിന്നില്‍ നിന്നവനെയും മരണം എടുത്ത് കൊണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അവ ഉണ്ടാക്കുന്ന ഓരോ ഞെട്ടലിനൊപ്പവും മാറി മാറി ഓരോ തരത്തിലുള്ള അനാഥത്വവും ഞാനനുഭവിച്ചു പോരുന്നു. അറിയാതെ ഉയരുന്ന ഒരു തേങ്ങല്‍, ഇത്ര പെട്ടെന്ന് എന്ന ഒരു ശബ്ദത്തുണ്ടായി പുറത്ത് വന്നിരിക്കാം. ബി.എസ് മഹമൂദും ഇബ്രാഹിം ബേവിഞ്ചയും ഇതാ ഇപ്പോള്‍ സി.ബി മുഹമ്മദ് ചൂരിയും […]
ജീവിതത്തിന്റെ പല ദശാസന്ധികളിലും വെച്ച് എനിക്ക്, എന്റെ വലതു വശത്ത് നിന്നവനെയും ഇടതു വശത്ത് നിന്നവനെയും മുന്നില്‍ നിന്നവനെയും പിന്നില്‍ നിന്നവനെയും മരണം എടുത്ത് കൊണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അവ ഉണ്ടാക്കുന്ന ഓരോ ഞെട്ടലിനൊപ്പവും മാറി മാറി ഓരോ തരത്തിലുള്ള അനാഥത്വവും ഞാനനുഭവിച്ചു പോരുന്നു. അറിയാതെ ഉയരുന്ന ഒരു തേങ്ങല്‍, ഇത്ര പെട്ടെന്ന് എന്ന ഒരു ശബ്ദത്തുണ്ടായി പുറത്ത് വന്നിരിക്കാം. ബി.എസ് മഹമൂദും ഇബ്രാഹിം ബേവിഞ്ചയും ഇതാ ഇപ്പോള്‍ സി.ബി മുഹമ്മദ് ചൂരിയും […]
ജീവിതത്തിന്റെ പല ദശാസന്ധികളിലും വെച്ച് എനിക്ക്, എന്റെ വലതു വശത്ത് നിന്നവനെയും ഇടതു വശത്ത് നിന്നവനെയും മുന്നില്‍ നിന്നവനെയും പിന്നില്‍ നിന്നവനെയും മരണം എടുത്ത് കൊണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അവ ഉണ്ടാക്കുന്ന ഓരോ ഞെട്ടലിനൊപ്പവും മാറി മാറി ഓരോ തരത്തിലുള്ള അനാഥത്വവും ഞാനനുഭവിച്ചു പോരുന്നു. അറിയാതെ ഉയരുന്ന ഒരു തേങ്ങല്‍, ഇത്ര പെട്ടെന്ന് എന്ന ഒരു ശബ്ദത്തുണ്ടായി പുറത്ത് വന്നിരിക്കാം. ബി.എസ് മഹമൂദും ഇബ്രാഹിം ബേവിഞ്ചയും ഇതാ ഇപ്പോള്‍ സി.ബി മുഹമ്മദ് ചൂരിയും വിട പറഞ്ഞോ പറയാതെയോ പോയി. ബി.എസ് മഹമൂദ് മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഒന്ന് അതിന് കീഴടങ്ങുന്നത് പോലെ നിശ്ശബ്ദനായി. കുറച്ചു കാലം മാറി നിന്ന്, മരുന്നും ചികിത്സയുമായി കഴിഞ്ഞു. ബേവിഞ്ച ഒരു വ്യാഴവട്ട കാലം കടുത്ത രോഗ പീഢ നിസ്സഹായനായി സഹിച്ചു തീര്‍ക്കുകയായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഇബ്രാഹിമുമായി നിലനിന്ന അടുപ്പം കൊണ്ട് അത് കണ്ടു നില്‍ക്കാന്‍ ആവുമായിരുന്നില്ല. അതിനാല്‍ സന്ദര്‍ശനത്തിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ചു.
ഇപ്പോള്‍ ചൂരിയിലെ സി.ബി മുഹമ്മദും. ഞങ്ങളുടെ പരിചയപ്പെടല്‍ സ്ഥല കാലത്തിന്റെ ഒരു യാദൃച്ഛികത മാത്രമായിരുന്നു. ഒരു തമാശ. രംഗ ബോധമുള്ള നാഥന്റെ ഒരു കളി. മാരകരോഗം ഇളം മുകുളമായി, തുടക്കത്തില്‍ സഹനീയ വേദനയായി ശരീരത്തില്‍ അധിനിവേശം സ്ഥാപിച്ചു തുടങ്ങുന്നത് അറിയുന്നത് വളര്‍ന്നു വലുതായ ശേഷം. വൈകി. അറിയുമ്പോഴേക്കും ശരീരത്തിന് അതിനോട് മല്ലിടാനാവാതെ വരുന്നു. ആയുസ്സ് തീരാറാകുമ്പോള്‍ മരണത്തിന്റെ ഓരോ യുക്തി. അല്ലാതെന്ത്? മൂന്നു പേരും എന്നെ സംബന്ധിച്ചിടത്തോളം, ജീവിത നൈരന്തര്യത്തില്‍ നിന്ന് അകന്നകന്നു പിന്നെ ഇങ്ങിനി തിരിച്ചു വരാത്ത വിധം മരണത്തിന് മൂകമാം താഴ്‌വരയിലേക്ക് ഇറങ്ങിപ്പോയവരാണ്.
സി.ബി. മുഹമ്മദും ഞാനും, ഒരു കാല്‍ നൂറ്റാണ്ടായി മിക്കവാറും കിട്ടാവുന്ന വിധം, ഒരു ഫോണ്‍ വിളിക്കപ്പുറത്ത്. അടുത്ത കുടുംബ ബന്ധമെന്ന് പറയാനാവില്ലെങ്കിലും ഒരു സാഹോദര്യ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായി. എന്താവശ്യം വരുമ്പോഴും വിളിക്കും. ഓഫിസിലുണ്ടോ എന്ന് അന്വേഷിക്കും. എനിക്ക് ആവശ്യം വരുമ്പോള്‍ ഞാന്‍ ടൗണിലേക്ക് വരുന്ന വഴി ഇറങ്ങി, അവന്റെ വീട്ടിലേക്ക് ഒരു ചെറിയ നടത്തം. ഏറ്റവും ഒടുവിലായി ആ നേരിട്ട് കാണലിന്റെ ഇടവേളക്ക് ദൈര്‍ഘ്യം അല്‍പം കൂടിപ്പോയപ്പോള്‍ ഞാനൊന്ന് വിളിച്ചു. ഇരുവര്‍ക്കും പരസ്പരം കണ്ട സംസാരിക്കാന്‍ കഴിയാതെ പോയതിന് തക്കതായ കാരണം ഉണ്ടായിരുന്നുവെങ്കിലും പരസ്പരം അറിയുന്നില്ലല്ലോ. ഫോണെടുത്ത് സി.ബി എന്നോടല്‍പ്പം ശബ്ദം കനപ്പിച്ചു ചോദിച്ചു. അപ്പൊ നിനക്ക് ഇവിടം വരെ വരാനോ കാണാനോ തോന്നിയില്ല അല്ലെ? ഞാനും അതെവിധം കടുപ്പിച്ചു തന്നെ അങ്ങോട്ടും ചോദിച്ചു. നിനക്കും. ഒന്ന് വിളിക്കയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന്.
ഞാനിവ്വിധമൊക്കെ പ്രശ്‌നങ്ങളിലായതൊന്നും നീ അറിഞ്ഞില്ല. ല്ലെ?
സത്യത്തില്‍ ഞാനറിഞ്ഞിരുന്നില്ല. ങ്ഹൂം.?
മുഹമ്മദ് പറഞ്ഞു. പതിനഞ്ചു ദിവസം മുമ്പ് എന്റെ ഉമ്മ വിട ചൊല്ലി. പിന്നെ ഞാന്‍ ചില ആന്തരീകാവയവങ്ങളുടെ നോര്‍മലല്ലാത്ത പ്രവര്‍ത്തനം കാരണം കണ്ണൂര്‍ മിംസ്, തിരുവനന്തപുരം ആര്‍.സി.സി. തുടങ്ങിയ ആസ്പത്രിയില്‍ ചികിത്സ തേടി വരുന്നു. ഞാന്‍ പ്രതീക്ഷിച്ചു നീ വിളിക്കുമെന്ന്. വന്നു കാണുമെന്ന്.
ഇനി എന്റെ കാര്യംകൂടി കേള്‍ക്കൂ. പറഞ്ഞു. ഞാന്‍ ഏപ്രില്‍ റമദാന്‍ കാലമിങ്ങോട്ട് മിക്കവാറും ചലന ശേഷി പരിമിതമായവനാണ്. ഒരപകടത്തില്‍ പെട്ട സര്‍ജറിയും മാറ്റവും കഴിഞ്ഞു മാസങ്ങളോളം ആസ്പത്രിയിലും വീട്ടിലും ആയി കഴിഞ്ഞു. ഇപ്പോള്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ആണ് നടത്തം. അത് ഞാനറിഞ്ഞില്ല. എന്ന് അവന്‍. രണ്ടു ഭാഗത്ത് നിന്നും പരസ്പരം ക്ഷമാപണം കൈമാറി കഴിഞ്ഞതിനു ശേഷമായിരുന്നു തുടര്‍ന്ന് വിസ്തരിച്ചു വിശേഷങ്ങള്‍ കൈമാറിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, ഒരു ബന്ധു- (പോപ്പി മുഹമ്മദ്)വിനോട് സംസാരിച്ചപ്പോഴാണ് അവന്റെ നില അതീവ ഗുരുതരമാണെന്ന് അറിയുന്നത്. അവന്റെ സംസാരത്തില്‍ അതത്രത്തോളം പ്രകടമായിരുന്നില്ല. രോഗം ആന്തരീക അവയവങ്ങളില്‍ ഏറെ പടര്‍ന്നു കഴിഞ്ഞാണ് ചികിത്സക്ക് സമീപിക്കുന്നത്. സമയം കളയാതെ അവനെ സന്ദര്‍ശിച്ചപ്പോള്‍ നേരിലും അവന്‍ കാര്യമായി വിഷമം പ്രകടിപ്പിച്ചില്ല. വേദനയുണ്ടോന്ന് ചോദിച്ചപ്പോള്‍ കൊറച്ചൊക്കെയുണ്ട് എന്ന് മാത്രം. ആളങ്ങനെയാണ്. എന്തും നേരിടാനുള്ള ആ തന്റേടം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ ഒന്നാണ്.
പിറന്നതും വളര്‍ന്നതും കേവലം ഒരു അഞ്ച് കി.മീറ്ററിന്റെ അകലങ്ങളിലാണെങ്കിലും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച ഞങ്ങള്‍ക്ക്, ആ കാലത്തൊന്നും കണ്ടു മുട്ടാനോ പരിചയപ്പെടാനൊ അവസരമൊത്തില്ല. രണ്ടാം സൗദി പ്രവാസ കാലത്ത്, കണ്‍സ്ട്രക്ഷന്‍ സൈറ്റ് സൂപ്പര്‍വൈസറായിരുന്ന എനിക്ക് വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ ഒരധിക ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. അല്‍ ഖുബാറില്‍ സ്പോണ്‍സറുടെ ഒരു ഹോട്ടലില്‍ മാനേജര്‍/കാഷ്യര്‍ ആയി ഇരിക്കണം. ഖുബാറിലെ ലേഡീസ് മാര്‍ക്കറ്റിലായിരുന്നു ആ സ്റ്റാര്‍ റെസ്റ്റോറന്റ്. അതിനടുത്ത് തന്നെ മറ്റൊരു ഗല്ലിയില്‍ സി.ബി.ക്ക് ഒരു പച്ചക്കറി കട. പരിചയപ്പെടലില്‍ തന്നെ ഒരു കാസര്‍കോട്ടുകാരനെ കണ്ട സന്തോഷം മുഖത്തു പ്രകടമായിരുന്നു. അതിനു ശേഷം അവന്‍ ഡിന്നര്‍ എന്നോടൊപ്പം റെസ്റ്റോറന്റില്‍ നിന്നാക്കി. സൗദി വിട്ട് വന്ന ഞാന്‍ മുംബൈയില്‍ ആയിരുന്നപ്പോഴെല്ലാം സി.ബി. ലാന്‍ഡ് ചെയ്താല്‍ വിളിക്കും. പിന്നെ മുംബൈ വിടുന്നത് വരെ, എന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍. മിക്കവാറും കൂടെ ആയിരിക്കും.
ചെറുതായി മഴ ചാറുന്ന ഒരു മുഹറം ശൈത്യ കാല രാത്രിയില്‍ മസ്ജിദ് ബന്ദറില്‍ ഷിയാക്കളുടെ മുഹറം ആഘോഷത്തിന്റെ പൊലിമ കാണാന്‍ ഞങ്ങള്‍ പോയത്. നിറയെ ഉയര്‍ത്തപ്പെട്ട ലാ ഇലാഹ ഇല്ലല്ലാഹ് അലി റദിയല്ലാഹ് എന്നെഴുതിയ കറുത്ത മല്‍മലിന്റെ പുത്തന്‍ കോട്ടണ്‍ തുണിയില്‍ ചാറ്റല്‍ മഴത്തുള്ളികള്‍ വൈദ്യുതി/നിലാവെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. അത് മുഹറം രാത്രിയുടെ പോരിശയാല്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന നക്ഷത്രങ്ങളാണ് എന്ന വിശ്വാസത്തില്‍ ഷിയാക്കള്‍ സ്ത്രീകളടക്കം, അതിനു കുമ്പിടുന്നത് കണ്ട് സഹിക്ക വയ്യാതെ സി.ബി അവരോട് കയര്‍ക്കാന്‍ ചെന്നതും അവര്‍ക്കത് മനസ്സിലാവാന്‍ പോവുന്നില്ലെന്ന് പറഞ്ഞു അവനെ പിന്തിരിപ്പിച്ചതും ഓര്‍മ്മയില്‍ ബാക്കിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍/ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ആ രംഗം, പിറ്റേന്ന് പത്രത്തില്‍ അച്ചടിച്ച് വന്ന പടത്തില്‍ ഞങ്ങളുമുണ്ടായിരുന്നു.
ഞാന്‍ നാട്ടില്‍ സെറ്റിലായതിന് ശേഷം സി.എല്‍ കെട്ടിടത്തിലെ ട്രാവല്‍ ഓഫീസ് മുറിയില്‍ ഇടക്കിടക്ക് സി.ബി എത്തും. എന്റെ സാമ്പത്തിക വീഴ്ച കാലത്ത് ഒരു യാദൃച്ഛിക സംഭവം ഉണ്ടായി. ബൈക്കില്‍ രാത്രി വീട്ടിലേക്ക് മടങ്ങവേ, മീപ്പുഗുരിയില്‍, അവന്റെ വീട് കടന്നു പോകുന്ന ജങ്ഷനില്‍ സി.ബി. നില്‍ക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. ഉളയത്തടുക്ക വരെ ഞാനുമുണ്ട്. അവന്‍ പറഞ്ഞു. ഉളിയത്തടുക്ക ജങ്ഷനില്‍, രണ്ടു പേര്‍. ഒരാളുടെ കയ്യില്‍ പേനാക്കത്തി. അവര്‍ എന്നെ തടഞ്ഞു നിര്‍ത്തി. പെട്ടെന്ന് മുഹമ്മദ് പറഞ്ഞു നീ വണ്ടി യു ടേണ്‍ എടുക്ക്. ഞങ്ങള്‍ തിരിച്ചു ഓട്ടോ സ്റ്റാന്റിലെത്തി. അവിടെ വെച്ച് മുഹമ്മദ് റിക്ഷക്കാരെ കൂട്ടി കാര്യം ഉണര്‍ത്തി. എനിക്ക് വേണ്ടപ്പെട്ടവരായിരുന്നു അവരിലധികവും. അവിടെ ഒന്നും നടക്കില്ലെന്നായപ്പോള്‍ കത്തിയുമായി വന്നവര്‍ ഒത്തു തീര്‍പ്പിനെത്തി. ഒരു വീട്ടില്‍ വെച്ച അതും സാധ്യമായി. നിമിത്തമാകാം, മുഹമ്മദിനെ പോലെയുള്ള ഒരാള്‍ എന്റെ കൂടെ ഉണ്ടായത്. പക്ഷെ അവന്‍ അന്ന് എന്തിന് എന്റെ കൂടെ വന്നു എന്നത് ഇന്നും എനിക്ക് പിടികിട്ടാത്ത ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഇങ്ങനെയെത്രയെത്ര അനുഭവങ്ങള്‍ ,ഓര്‍മ്മകള്‍. അവന്റെ മരണാനന്തര ജീവിതം സ്വര്‍ഗീയ സുഖശീതളിമയുടെ തണല്‍ കൊണ്ട് അനുഗ്രഹീതമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
-എ.എസ് മുഹമ്മദ് കുഞ്ഞി