കവിതയോടായിരുന്നോ, വരയോടായിരുന്നോ ബിജുവിന് കൂടുതല്‍ പ്രണയം...
കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല ആരും. അത്രമേല്‍ പ്രിയങ്കരനായിരുന്നു അറിയുന്നവര്‍ക്കെല്ലാം ബിജു. കവി എന്നും ചിത്രകാരനെന്നും വിളിക്കുമ്പോഴും ഏതിനോടായിരുന്നു ബിജുവിന് കൂടുതല്‍ പ്രണയമെന്ന് അറിയാന്‍ ആര്‍ക്കുമാവില്ല. രണ്ടുകലകളേയും അത്രയേറെ സൂക്ഷ്മമായി കൈകാര്യം ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹം. പ്രീഡിഗ്രി കാലത്ത് തന്നെ ബിജു കവിതകള്‍ എഴുതിയിരുന്നു. കോളേജ് പഠനകാലത്ത് ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും നിരവധി സുവനീറുകള്‍ക്ക് വേണ്ടി വരച്ചതോടെയാണ് ബിജുവിന്റെ വര എല്ലാവരും ശ്രദ്ധിക്കുന്നത്. നിരന്തരമായ കവിതാ രചനയിലേക്ക് ബിജുവിനെ തള്ളിവിട്ടത് […]
കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല ആരും. അത്രമേല്‍ പ്രിയങ്കരനായിരുന്നു അറിയുന്നവര്‍ക്കെല്ലാം ബിജു. കവി എന്നും ചിത്രകാരനെന്നും വിളിക്കുമ്പോഴും ഏതിനോടായിരുന്നു ബിജുവിന് കൂടുതല്‍ പ്രണയമെന്ന് അറിയാന്‍ ആര്‍ക്കുമാവില്ല. രണ്ടുകലകളേയും അത്രയേറെ സൂക്ഷ്മമായി കൈകാര്യം ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹം. പ്രീഡിഗ്രി കാലത്ത് തന്നെ ബിജു കവിതകള്‍ എഴുതിയിരുന്നു. കോളേജ് പഠനകാലത്ത് ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും നിരവധി സുവനീറുകള്‍ക്ക് വേണ്ടി വരച്ചതോടെയാണ് ബിജുവിന്റെ വര എല്ലാവരും ശ്രദ്ധിക്കുന്നത്. നിരന്തരമായ കവിതാ രചനയിലേക്ക് ബിജുവിനെ തള്ളിവിട്ടത് […]
കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല ആരും. അത്രമേല്‍ പ്രിയങ്കരനായിരുന്നു അറിയുന്നവര്‍ക്കെല്ലാം ബിജു. കവി എന്നും ചിത്രകാരനെന്നും വിളിക്കുമ്പോഴും ഏതിനോടായിരുന്നു ബിജുവിന് കൂടുതല്‍ പ്രണയമെന്ന് അറിയാന്‍ ആര്‍ക്കുമാവില്ല. രണ്ടുകലകളേയും അത്രയേറെ സൂക്ഷ്മമായി കൈകാര്യം ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹം. പ്രീഡിഗ്രി കാലത്ത് തന്നെ ബിജു കവിതകള്‍ എഴുതിയിരുന്നു. കോളേജ് പഠനകാലത്ത് ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും നിരവധി സുവനീറുകള്‍ക്ക് വേണ്ടി വരച്ചതോടെയാണ് ബിജുവിന്റെ വര എല്ലാവരും ശ്രദ്ധിക്കുന്നത്. നിരന്തരമായ കവിതാ രചനയിലേക്ക് ബിജുവിനെ തള്ളിവിട്ടത് ഗുരുവായ അംബികാസുതന്‍ മാങ്ങാടാണ്. ബിജുവിന്റെ കവിതയിലെ ഉപ്പുരസം തിരിച്ചറിഞ്ഞ അദ്ദേഹം കവിത എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ ആ കവിതകളില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഇ.പി രാജഗോപാലന്റെ അഭിപ്രായം. 'ബിജുവിന്റെ കവിതകള്‍ക്ക് വല്ലാത്ത ആഴവും മനസ്സില്‍ തറക്കുന്ന ആശയങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ തീരെ കൈകാര്യം ചെയ്തിരുന്നില്ല എന്ന് ഞാന്‍ പറയും. ചുറ്റും കാണുന്ന സൗന്ദര്യങ്ങളായിരുന്നു കവിതകളിലേറെയും നിറഞ്ഞുനിന്നിരുന്നത്-ഇ.പി രാജഗോപാലിന്റെ അഭിപ്രായം ഇങ്ങനെയാണ്.
ബിജുവിന് കവിതയോടൊണോ വരയോടാണോ കൂടുതല്‍ താല്‍പര്യമെന്ന് ചോദിച്ചാല്‍ രണ്ടിലും ഒരുപോലെ താല്‍പര്യമായിരുന്നു എന്നാണ് രാജഗോപാലന്‍ മാഷിന്റെ പക്ഷം. ഒരു ചിത്രകാരന്‍ എന്ന നിലയിലാണ് ബിജുവിനെ മാഷ് ആദ്യം ശ്രദ്ധിക്കുന്നത്. ഉത്തരദേശത്തിന്റെ വാരാന്തപ്പതിപ്പുകളില്‍ 'ബിച്ചു' എന്ന ബൈലൈനില്‍ വരച്ച ചിത്രങ്ങള്‍ തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നും അത് കണ്ടാണ് താന്‍ ബിജുവിനെ ശ്രദ്ധിക്കുന്നതെന്നും രാജഗോപാലന്‍ മാഷ് പറയുന്നു.
പിന്നീട് മുച്ചിലോട്ട് ക്ഷേത്രത്തിന്റെയും തന്റെ സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെയും സുവനീറിന്റെ ചുമതല ഇ.പി രാജഗോപാലില്‍ നിക്ഷിപ്തമായപ്പോള്‍ സുവനീറിലേക്ക് ചിത്രങ്ങള്‍ വരയ്ക്കാന്‍ അദ്ദേഹത്തിന് മറ്റൊരാളെ തേടേണ്ടിവന്നില്ല. ബിജു രാജഗോപാലന്‍ മാഷിന്റെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ച് വരച്ചുകൊടുത്തു. ഒന്നിനും ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നത് ബിജുവിന്റെ സമര്‍പ്പണത്തിന്റെ ഒരുദാഹരണമാവാം.
ഉത്തരദേശത്തിന്റെ വാരാന്തപ്പതിപ്പിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ വേണ്ടി ബിജു പടി കയറിവരുന്ന കാഴ്ച ഇപ്പോഴും ഞങ്ങളുടെ കണ്ണിലുണ്ട്. അഹ്മദ് മാഷ് ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയാണ് ബിജുവിനെ കുറിച്ച് മാഷോട് പറഞ്ഞത്. വാരാന്തപ്പതിപ്പിലെ നോവലുകള്‍ക്കും കഥകള്‍ക്കും കവിതകള്‍ക്കും ചിത്രം വരയ്ക്കാനുള്ള ചുമതല പിന്നീട് ബിജുവില്‍ നിക്ഷിപ്തമായി. ഒഴിവ് നേരങ്ങളില്‍ ബിജു ഉത്തരദേശത്തില്‍ കയറിവന്ന് ഉണ്ണിയേട്ടനോട് വാരാന്തപ്പതിപ്പിന്റെ ഫയല്‍ ചോദിക്കും. ഒന്നോ രണ്ടോ ആഴ്ചകളിലേക്ക് വേണ്ട ചിത്രങ്ങള്‍ ഒറ്റയിരിപ്പിന് ബിജു വരച്ചുതീര്‍ക്കും. പലപ്പോഴും മരത്തിന്റെ, മൂര്‍ച്ചയുള്ള കോലുപോലുള്ള ഉപകരണമോ കട്ടിയുള്ള പേനയോ ആയിരിക്കും ഉപയോഗിക്കുക. ഓഫീസില്‍ വന്ന് കയറിയ ഉടനെ മഷികുപ്പിയുമായി വാട്ടര്‍ബേസിന്റെ അരികില്‍ ചെല്ലും. എല്ലാം ഒരുക്കിയ ശേഷം വര തുടങ്ങും. ഇതിനിടയില്‍ ഞങ്ങളോടും ഓഫീസിലെ മറ്റു സ്റ്റാഫുകളോടുമെല്ലാം വിശേഷങ്ങള്‍ തിരക്കുന്നുണ്ടാവും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു ബിജുവിന്. അതാത് ദിവസത്തെ ചില വാര്‍ത്തകളുമായി ബന്ധപ്പെട്ട തമാശകളും പറയുമായിരുന്നു.
ഇടയ്ക്ക് ചിത്രം വരയ്ക്കുന്ന അതേ കൂട്ടത്തില്‍ തന്നെ ചില കവിതകളും എഴുതും. വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാനായി അവ ഉണ്ണിയേട്ടനെ ഏല്‍പ്പിക്കും. എളുപ്പം മനസ്സിലാകുന്ന കവിതകളായിരുന്നില്ല അദ്ദേഹത്തിന്റെത്.
വളരെ ആഴത്തില്‍ പോയാല്‍ മാത്രമേ ബിജുവിന്റെ കവിതകള്‍ മനസ്സിലാകുകയുള്ളുവെന്ന് അംബികാസുതന്‍ മാഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ കവികളുടെ നിരയിലേക്ക് ബിജു വളര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാണ് മഹാകവി പി. സ്മാരക പ്രതിഭാപുരസ്‌കാരവും പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരവും മഹാകവി പി. ഫൗണ്ടേഷന്റെ താമരത്തോണി കവിതാ പുരസ്‌കാരവും പനമറ്റം ദേശീയ വായനശാലയുടെ വി. ബാലചന്ദ്രന്‍ കവിതാ പുരസ്‌കാരവുമൊക്കെ ബിജുവിനെ തേടിയെത്തിയത്.
-ടി.എ ഷാഫി