ബാസിത്: നിസ്വാര്‍ത്ഥനായ സേവകന്‍

ഇന്നലെ രാവിലെ ട്രെയിന്‍ അപകടത്തില്‍ ബാസിത് മരിച്ചു എന്ന് കേട്ടപ്പോള്‍ മുതല്‍ ഈ നിമിഷം വരെ ആ ഞെട്ടല്‍ അവസാനിച്ചിട്ടില്ല. ബാസിതിന്റെ മരണം കേട്ടത് മുതല്‍ എത്രയെത്ര പണ്ഡിതന്മാരാണ് അവന് വേണ്ടി പ്രാര്‍ത്ഥിച്ചത്. പാണക്കാട്ടെ കുടുംബം മുതല്‍ ഓരോ മേഖലയില്‍ ഉള്ളവരാണ് ബാസിതിനെ അനുസ്മരിച്ചുക്കൊണ്ടിരിക്കുന്നത്. ബാസിത് കോളേജിലേക്ക് ആദ്യമായി വന്ന ദിവസം മറക്കാന്‍ പറ്റില്ല.ആദ്യം പരിചയപെടുന്നതും കോളേജില്‍ വെച്ചായിരുന്നു. പിന്നീട് എം.എസ്.എഫിലൂടെ അനോടൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവില്ല. എം.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വിയുടെ പരിപാടി കാസര്‍കോട് നടക്കുമ്പോള്‍ വേദിയില്‍ ബാസിതിന്റെ […]

ഇന്നലെ രാവിലെ ട്രെയിന്‍ അപകടത്തില്‍ ബാസിത് മരിച്ചു എന്ന് കേട്ടപ്പോള്‍ മുതല്‍ ഈ നിമിഷം വരെ ആ ഞെട്ടല്‍ അവസാനിച്ചിട്ടില്ല. ബാസിതിന്റെ മരണം കേട്ടത് മുതല്‍ എത്രയെത്ര പണ്ഡിതന്മാരാണ് അവന് വേണ്ടി പ്രാര്‍ത്ഥിച്ചത്. പാണക്കാട്ടെ കുടുംബം മുതല്‍ ഓരോ മേഖലയില്‍ ഉള്ളവരാണ് ബാസിതിനെ അനുസ്മരിച്ചുക്കൊണ്ടിരിക്കുന്നത്. ബാസിത് കോളേജിലേക്ക് ആദ്യമായി വന്ന ദിവസം മറക്കാന്‍ പറ്റില്ല.
ആദ്യം പരിചയപെടുന്നതും കോളേജില്‍ വെച്ചായിരുന്നു. പിന്നീട് എം.എസ്.എഫിലൂടെ അനോടൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവില്ല. എം.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വിയുടെ പരിപാടി കാസര്‍കോട് നടക്കുമ്പോള്‍ വേദിയില്‍ ബാസിതിന്റെ മുഖം നിറ സാന്നിധ്യമായിരുന്നു. എങ്ങനെയാണ് എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. എം.എസ്.എഫിന്റെ വളര്‍ച്ച ബാസിത് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് അവനെ അടുത്ത് അടുത്തറിഞ്ഞവര്‍ക്കേ മനസിലായി കാണുകയുള്ളൂ. കോളേജില്‍ ഇലക്ഷന്‍ നടക്കുകയാണെങ്കില്‍ പോലും ഇവിടെ രാഷ്ട്രീയമില്ല അതുകൊണ്ട് ഞാന്‍ മറ്റുള്ള കോളേജില്‍ എം.എസ്.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയാണ് എന്ന് പറഞ്ഞ് ദിവസങ്ങളോളം അതിന് വേണ്ടി മുന്നിട്ടിറങ്ങുമായിരുന്നു. ബാസിത് തൃശൂരില്‍ വെച്ച് അപകടത്തില്‍പെട്ടു എന്നറിഞ്ഞപ്പോള്‍ തൃശൂരിലെ നേതാക്കള്‍ അവിടെ ഓടിയെത്തിയത് അവന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ടാണ്. എല്ലാവരോടും പെട്ടെന്നു തന്നെ കൂട്ട് കൂടുന്ന സ്വഭാവമുള്ളത് കൊണ്ട് തന്നെയാവണം ബാസിതിന്റെ മരണത്തില്‍ എല്ലാരും ഇത്രയേറെ ദു:ഖിക്കുന്നത്.


-സജീര്‍ ബദിര

Related Articles
Next Story
Share it