സേവനം പൂര്‍ത്തിയാക്കാതെ ബൈജു എന്തിനീ കടുംകൈ ചെയ്തു
വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിച്ചില്ല. സത്യമാണോ എന്നറിയാവാന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കേണ്ടി വന്നു. ബൈജു കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ടിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ അടുപ്പത്തിലായത്. വാര്‍ത്തകള്‍ തേടി സ്റ്റേഷനില്‍ എത്തുമ്പോള്‍ കൈ നിറയെ വാര്‍ത്ത തന്ന് സഹകരിക്കും. ഒരിക്കലല്ല സ്റ്റേഷനില്‍ നിന്ന് മാറി പോവുന്നത് വരെ ഇത് തുടര്‍ന്നിരുന്നു. എഫ്.ഐ .ആര്‍ എഴുതുന്നതിന് മുമ്പ് തന്നെ പല വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ പറഞ്ഞിരുന്നു. സൗമ്യതയും വിനയവും കൈമുതലായിട്ടുള്ള ബൈജു ഒരിക്കലും ഒരു കുറ്റവാളിയോട് ക്ഷോഭിച്ച് സംസാരിക്കുന്നത് ഞാന്‍ […]

വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിച്ചില്ല. സത്യമാണോ എന്നറിയാവാന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കേണ്ടി വന്നു. ബൈജു കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ടിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ അടുപ്പത്തിലായത്. വാര്‍ത്തകള്‍ തേടി സ്റ്റേഷനില്‍ എത്തുമ്പോള്‍ കൈ നിറയെ വാര്‍ത്ത തന്ന് സഹകരിക്കും. ഒരിക്കലല്ല സ്റ്റേഷനില്‍ നിന്ന് മാറി പോവുന്നത് വരെ ഇത് തുടര്‍ന്നിരുന്നു. എഫ്.ഐ .ആര്‍ എഴുതുന്നതിന് മുമ്പ് തന്നെ പല വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ പറഞ്ഞിരുന്നു. സൗമ്യതയും വിനയവും കൈമുതലായിട്ടുള്ള ബൈജു ഒരിക്കലും ഒരു കുറ്റവാളിയോട് ക്ഷോഭിച്ച് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാസര്‍കോടിന്റെ ശാപമായിരുന്ന സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഭവം നടക്കുമ്പോള്‍ ബൈജുവിനും മറ്റു പൊലീസ് ഉദ്യോഗസ്ഥരെ പോലെ ഊണും ഉറക്കവുമില്ലാതെ ജോലി തന്നെയായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളെല്ലാം ഒന്ന് സൂക്ഷിച്ച് എഴുതണേ എന്ന അഭ്യര്‍ത്ഥനയും പലപ്പോഴും ബൈജു ഓര്‍മ്മപ്പെടുത്തുമായിരുന്നു.
'ഇതൊരു രാഷ്ട്രീയ സംഘര്‍ഷമല്ല, സാമുദായിക സംഘര്‍ഷമാണ്. ചില വാര്‍ത്തകള്‍ മാത്രം മതി പ്രശ്‌നങ്ങളുണ്ടാക്കാന്‍..' അതേ ആ കാഴ്ചപ്പാടോടെയാണ് ബൈജു ഓര്‍മ്മപ്പെടുത്തിയിരുന്നതും. പലപ്പോഴും ഞങ്ങള്‍ തമ്മിലുള്ള സംസാരത്തിനിടയില്‍ അതൊക്കെ കടന്ന് വന്നിരുന്നു. കുറേ വര്‍ഷം കഴിഞ്ഞ് ട്രാഫിക്ക് സ്റ്റേഷനില്‍ പോകുന്നത് വരെ വിളിച്ച് പറഞ്ഞിരുന്നു. വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രമാവരുത് ഇടയ്‌ക്കൊന്ന് വിളിക്കു. രണ്ട് വര്‍ഷം മുമ്പ് നഗരത്തിലെ ഒരു ഹോട്ടലില്‍ വൈകിട്ട് ഞാന്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ പിറകില്‍ നിന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോള്‍ ബൈജുവായിരുന്നു. കൂടെ ഭാര്യയും മകളും എനിക്കവരെ പരിചയപ്പെടുത്തി തന്നു. പോകാന്‍ നേരം ഞാന്‍ കുടിച്ച ചായയുടെ പൈസ നല്‍കാന്‍ പോലും ബൈജു സമ്മതിച്ചില്ല. കോവിഡിന്റെ ആഗമനത്തില്‍ മാധ്യമ-ആരോഗ്യ പ്രവര്‍ത്തകരെ പോലെ പിടിപ്പത് ജോലിയുള്ള വിഭാഗക്കാരായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെത്. ട്രാഫിക്ക് സ്റ്റേഷനുമായി ബന്ധപ്പെട്ട് സേവനം ചെയ്യുമ്പോള്‍ നഗരത്തിലെ ട്രാഫിക്ക് സംവിധാനത്തിന്റെ കുത്തഴിഞ്ഞ ചിത്രം എനിക്ക് മുന്നില്‍ വരച്ച് കാട്ടിയിരുന്നു. നല്ലൊരു ഫീച്ചര്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു.
നിരവധി വാര്‍ത്തകള്‍ ചെയ്തു. വാര്‍ത്തകള്‍ വായിച്ച് നന്ദി പറയാന്‍ മറക്കില്ല. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നതിനെ പറ്റിയും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തിനെക്കുറിച്ചും രണ്ടാഴ്ച്ച മുമ്പാണ് ബൈജു സംസാരിച്ചത്. അപകടത്തില്‍ റോഡില്‍ പൊലിയുന്ന യുവാക്കളുടെ കഥയും പരാമര്‍ശിച്ചിരുന്നു.
അന്ന് കാണുമ്പോള്‍ നല്ല പ്രസരിലായിരുന്നല്ലോ. റിട്ടയര്‍മെന്റ് ചെയ്ത് നാട്ടില്‍ കൃഷിപണി ചെയ്ത് ജീവിക്കണമെന്ന് പോലും പറഞ്ഞിരുന്നു. എന്നിട്ടെന്തിനായിരുന്നു സേവനം അവസാനിക്കുന്നതിന് മുമ്പ് താങ്കള്‍ ജീവിതം വേണ്ടെന്ന് പറഞ്ഞ് പോയ്ക്കളഞ്ഞത്...
കണ്ണീര്‍ പൂക്കളോടെ.... ഷാഫി തെരുവത്ത്
-ഷാഫി തെരുവത്ത്