തളങ്കര റഫി മഹലിലേക്ക് കൈപിടിച്ചുയര്‍ത്തിയ ബി.എസ് മഹമൂദ്

ജൂണും ജൂലായും ഇപ്പോള്‍ ആഗസ്റ്റും വല്ലാതെ നൊമ്പരപ്പെടുത്തുന്നു. പ്രിയപ്പെട്ടവരുടെ ആകസ്മിക മരണ വാര്‍ത്തയാണ് നേരം പുലരുമ്പോള്‍ വാട്‌സാപ്പില്‍ നിറയുന്നത്. പ്രിയപ്പെട്ട ചിലര്‍ അബോധാവസ്ഥയില്‍ ആസ്പത്രിയിലായെന്ന സന്ദേശവും. ഒരു മാസം ആക്‌സികമായി ഞാന്‍ ആസ്പത്രി കിടക്കയിലാപ്പോള്‍ വാട്‌സ്ആപ്പില്‍ സാന്ത്വനത്തിന്റെ വാക്കുകളായി എത്തിയത് എനിക്കേറേ പ്രിയപ്പെട്ട ബി.എസ് മഹമൂദ് സാഹിബായിരുന്നു. 'പ്രശ്‌നമില്ല സുഖപ്പെടും ഞാന്‍ ഇപ്പോള്‍ അവശനാണ് തിരിച്ചു വരുമോ എന്നറിയില്ല, നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എനിക്കും. ബി.എസ് മണ്ണിലേക്ക് മറഞ്ഞപ്പോള്‍ സന്ദേശം ഞാന്‍ ഡിലീറ്റ് ചെയ്തു. ബി.എസുമായി എനിക്ക് […]

ജൂണും ജൂലായും ഇപ്പോള്‍ ആഗസ്റ്റും വല്ലാതെ നൊമ്പരപ്പെടുത്തുന്നു. പ്രിയപ്പെട്ടവരുടെ ആകസ്മിക മരണ വാര്‍ത്തയാണ് നേരം പുലരുമ്പോള്‍ വാട്‌സാപ്പില്‍ നിറയുന്നത്. പ്രിയപ്പെട്ട ചിലര്‍ അബോധാവസ്ഥയില്‍ ആസ്പത്രിയിലായെന്ന സന്ദേശവും. ഒരു മാസം ആക്‌സികമായി ഞാന്‍ ആസ്പത്രി കിടക്കയിലാപ്പോള്‍ വാട്‌സ്ആപ്പില്‍ സാന്ത്വനത്തിന്റെ വാക്കുകളായി എത്തിയത് എനിക്കേറേ പ്രിയപ്പെട്ട ബി.എസ് മഹമൂദ് സാഹിബായിരുന്നു. 'പ്രശ്‌നമില്ല സുഖപ്പെടും ഞാന്‍ ഇപ്പോള്‍ അവശനാണ് തിരിച്ചു വരുമോ എന്നറിയില്ല, നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എനിക്കും. ബി.എസ് മണ്ണിലേക്ക് മറഞ്ഞപ്പോള്‍ സന്ദേശം ഞാന്‍ ഡിലീറ്റ് ചെയ്തു. ബി.എസുമായി എനിക്ക് വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. ഞാന്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രധാന ഭാരവാഹിയായപ്പോള്‍ ഈ അടുപ്പം ഒന്നുകൂടി ബലപ്പെട്ടു. ഇത് റഫി മഹല്‍ അംഗത്വം എടുക്കാന്‍ എന്നെ ബി.എസ് ക്ഷണിച്ചു. ബി എസും ഉസ്മാന്‍ കടവത്തും റഹ്മത്ത് മുഹമ്മദിന്റെയും അന്തരിച്ച എന്‍.എ സുലൈമാന്റെയും തളങ്കര ബാങ്കോട്ടെ മഹമൂദ് സാഹിബിന്റെയും നിര്‍ബന്ധത്തില്‍ റഫി മഹലിന്റെ സാരഥ്യം ഏറ്റെടുത്തു. ബി.എസ് തളങ്കരയില്‍ നിന്നും വീട് മാറി ഇസ്സത്ത് നഗറിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും റഫി മഹല്‍ അടക്കം തളങ്കരയിലെ കലാ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു.
റഫി മഹലിനെ കാത്ത് സൂക്ഷിച്ച ഒരു സാരഥിയില്‍ ബി.എ.സി ന്റെ കയ്യൊപ്പുണ്ട്. റഫി സാഹിബിന്റെ ജന്മ-ചരമദിനങ്ങളൊക്കെ ഓര്‍മ്മപ്പെടുത്തുന്നത് ബി.എസ് തന്നെയാണ്.
ഇസ്സത്ത് നഗറില്‍ കൂടിയേറിയപ്പോള്‍ അവിടെ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് പല പ്രശ്നങ്ങളും പരിഹരിക്കാന്‍ മുന്നോട്ട് വന്നു. വാര്‍ത്തകള്‍ തരാന്‍ നിരന്തരം ഉത്തരദേശത്തിന്റെ പടികള്‍ കയറി. വാര്‍ത്ത കണ്ടില്ലെങ്കില്‍ പിറ്റേന്ന് വിളിച്ച് പരിഭവം അറിയിക്കും. റഫി സാഹിബിന്റെ ചരമ വാര്‍ഷിക ദിനം നടത്തുമ്പോള്‍ റഫി മഹലില്‍ എത്തി ഒരു മൂളി പാട്ടെങ്കിലും അവിടെ ഇരുന്ന് മൂളും. ശരീരം ഇസ്സത്ത് നഗറിലായിരുന്നുവെങ്കിലും മനസ് എന്നും തളങ്കരയിലായിരുന്നു.
ഇത്തവണത്തെ റഫി ചരമദിനത്തില്‍ വരാന്‍ ആഗ്രഹിച്ചിരുന്ന ബി.എസിനെ ശരീരം അനുവദിച്ചില്ല. എന്നാലും പരിപാടിയുടെ മുഴുവന്‍ വിവരങ്ങളും റഫി മഹല്‍ പ്രസിഡന്റ് പി.എസ് ഹമീദും സെക്രട്ടറി പി.കെ സത്താറും മുഖേന അറിഞ്ഞിരുന്നു. റഫി മഹല്‍ ഓഫീസിന്റെ പടികള്‍ ചവിട്ടി ബി.എസ് ഇത്തവണ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. സുഖപ്പെട്ട് ഒരു ദിനം വരുമെന്ന് ഞ ങ്ങളൊക്കെ പ്രതീക്ഷിച്ചു...
ഒരിക്കലുമില്ല. ബി.എസിന്റെ വേര്‍പാട് ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു. റഫി മഹലിനെ താങ്ങിയ ഒരു സജീവ പ്രവര്‍ത്തകന്‍ പോയിരിക്കുന്നു. മഗ്ഫിറത്തിനായി പ്രാര്‍ത്ഥനയോടെ...

-ഷാഫി തെരുവത്തും
റഫി മഹല്‍ അംഗങ്ങളും

Related Articles
Next Story
Share it