ബി.എം.സി കുഞ്ഞഹമ്മദ്; മാതൃക കാട്ടിയ പൊതുപ്രവര്‍ത്തകന്‍
എന്റെ പൊതു ജീവിതത്തില്‍ ഇരുപത് വര്‍ഷത്തോളമായി വല്ലാത്ത ആത്മബന്ധം പുലര്‍ത്തിയ ജ്യേഷ്ഠ സഹോദരനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ബി.എം.സി കുഞ്ഞഹമ്മദ് എന്ന കുഞ്ഞാമുച്ച. മൂന്ന് പതിറ്റാണ്ടിലധികം ബെദിര ജമാഅത്തിന്റെ സെക്രട്ടറിയായും പിന്നീട് ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച നിസ്വാര്‍ത്ഥ സേവകനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.എന്റെ പൊതു ജീവിതത്തില്‍, എന്നെ കൈ പിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട കുഞ്ഞാമുച്ചയുടെ വിയോഗം ഒരു ശൂന്യതയായി ഇനിയുള്ള കാലം അനുഭവപ്പെടും. എനിക്ക് നാലാളുടെ മുന്നില്‍ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറയാനുള്ള ധൈര്യം നല്‍കിയത് അദ്ദേഹമായിരുന്നു. ഒരു […]

എന്റെ പൊതു ജീവിതത്തില്‍ ഇരുപത് വര്‍ഷത്തോളമായി വല്ലാത്ത ആത്മബന്ധം പുലര്‍ത്തിയ ജ്യേഷ്ഠ സഹോദരനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ബി.എം.സി കുഞ്ഞഹമ്മദ് എന്ന കുഞ്ഞാമുച്ച. മൂന്ന് പതിറ്റാണ്ടിലധികം ബെദിര ജമാഅത്തിന്റെ സെക്രട്ടറിയായും പിന്നീട് ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച നിസ്വാര്‍ത്ഥ സേവകനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.
എന്റെ പൊതു ജീവിതത്തില്‍, എന്നെ കൈ പിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട കുഞ്ഞാമുച്ചയുടെ വിയോഗം ഒരു ശൂന്യതയായി ഇനിയുള്ള കാലം അനുഭവപ്പെടും. എനിക്ക് നാലാളുടെ മുന്നില്‍ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറയാനുള്ള ധൈര്യം നല്‍കിയത് അദ്ദേഹമായിരുന്നു. ഒരു കമ്മിറ്റിയെ എങ്ങനെ കൊണ്ട് പോകണം, ആളുകളോട് എങ്ങനെ ഇടപെടണം, കമ്മിറ്റി ഭരണം എങ്ങനെ നടത്തണം എന്നിങ്ങനെ എല്ലാ കാര്യത്തിലും എന്റെ ഗുരുനാഥനാണ് അദ്ദേഹം. നീണ്ട ഇരുപത് വര്‍ഷക്കാലമായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ജീവിതത്തിലൂടെ നീളം സത്യസന്ധതയും ലാളിത്യവും കൊണ്ട് ജീവിതം മുന്നോട്ട് നയിച്ച മഹാമാനിഷിയായിരുന്നു കുഞ്ഞാമുച്ച.
ബെദിര ജമാഅത്തിന്റെ നാഡിമിടിപ്പായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പാര്‍ട്ടിയുടെ അജയ്യനായ അമരക്കാരനെയാണ് ബെദിരക്ക് നഷ്ടമായത്. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ നീണ്ടക്കാലം വഹിച്ചു.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. പരലോക പദവി ഉയര്‍ത്തി കൊടുക്കട്ടെ ആമീന്‍.....
-റസാഖ് ബെദിര