ബി.എ റഹ്മാന്‍ ഹാജിയെ കുറിച്ച് ഒരുപാട് പറയാനുണ്ട്
മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ്, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ബി.എ റഹ്മാന്‍ ഹാജി എയര്‍ലൈന്‍സിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടം നികത്താനാവാത്തതാണ്. 1975-82 കാലഘട്ടത്തില്‍ കാസര്‍കോട് താലൂക്കില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വേണ്ടി എയര്‍ലൈന്‍സ് ഹാജിക്കായുടെ വെളുത്ത ഫിയറ്റ് കാര്‍ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്നു. ഏറ്റെടുത്ത കാര്യം വളരെ ഭംഗിയായി നിര്‍വഹിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടാകും.കാസര്‍കോട് പട്ടണത്തിന് തിലകചാര്‍ത്തായി സ്ഥാപിതമായ റഹ്മാന്‍ […]
മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ്, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ബി.എ റഹ്മാന്‍ ഹാജി എയര്‍ലൈന്‍സിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടം നികത്താനാവാത്തതാണ്. 1975-82 കാലഘട്ടത്തില്‍ കാസര്‍കോട് താലൂക്കില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വേണ്ടി എയര്‍ലൈന്‍സ് ഹാജിക്കായുടെ വെളുത്ത ഫിയറ്റ് കാര്‍ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്നു. ഏറ്റെടുത്ത കാര്യം വളരെ ഭംഗിയായി നിര്‍വഹിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടാകും.കാസര്‍കോട് പട്ടണത്തിന് തിലകചാര്‍ത്തായി സ്ഥാപിതമായ റഹ്മാന്‍ […]
മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ്, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ബി.എ റഹ്മാന്‍ ഹാജി എയര്‍ലൈന്‍സിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടം നികത്താനാവാത്തതാണ്. 1975-82 കാലഘട്ടത്തില്‍ കാസര്‍കോട് താലൂക്കില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വേണ്ടി എയര്‍ലൈന്‍സ് ഹാജിക്കായുടെ വെളുത്ത ഫിയറ്റ് കാര്‍ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്നു. ഏറ്റെടുത്ത കാര്യം വളരെ ഭംഗിയായി നിര്‍വഹിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടാകും.
കാസര്‍കോട് പട്ടണത്തിന് തിലകചാര്‍ത്തായി സ്ഥാപിതമായ റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍സ് ലോഡ്ജ് മുസ്ലിം ലീഗിന്റെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേദിയായിട്ടുണ്ട്. കാസര്‍കോട് താലൂക്കിലെ മുസ്ലിം ലീഗിന്റെ ആദ്യകാല ഓഫീസായി ഈ ലോഡ്ജിലെ മുറികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാണക്കാട് കുടുംബവുമായും സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ള പഴയകാല ലീഗ് നേതാക്കളുമായും ഹാജിക്ക നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. പൊതു പരിപാടിയില്‍ സി.എച്ചിനെ റഹ്മാന്‍ ഹാജിയുടെ 1974 മോഡല്‍ ബെന്‍സ് കാറില്‍ ആനയിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ വാര്‍ഡ് പ്രസിഡണ്ടായിരുന്നത് മുതല്‍ കാസര്‍കോട് ജില്ലയില്‍ ലീഗിനെ ശക്തിപ്പെടുത്തുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ട്.
കേരളത്തില്‍ രാഷ്ട്രീയപരമായും സാമൂഹിക, സാമ്പത്തികപരമായും സിനിമാ മേഖലകളില്‍ പ്രസിദ്ധമായവരും കാസര്‍കോട് വന്നാല്‍ താമസിക്കാറുണ്ടായിരുന്നത് എയര്‍ലൈന്‍സ് ലോഡ്ജിലാണ്. അരനൂറ്റാണ്ടിന്റെ മുകളില്‍ ചരിത്രം എയര്‍ലൈന്‍സ് ലോഡ്ജിന് പറയാന്‍ ഉണ്ടാകും.
ബേവിഞ്ചയിലെ എയര്‍ലൈന്‍സ് വീടിന്റെ വരാന്ത ഇപ്പോള്‍ ശൂന്യമാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട അന്തുമാന്‍ച്ച ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചിട്ടുള്ള അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. വളരെ സൗമ്യനായിട്ടാണ് എല്ലാവരോടും പെരുമാറാറുള്ളത്. ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
തൂവെള്ള വസ്ത്രം അണിഞ്ഞ് ഒരുപാട് പേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അദ്ദേഹത്തെ ആരും മറക്കില്ല. കരാറുകാരനായിട്ടാണ് തുടക്കം. കഠിന പ്രയത്‌നത്തിലൂടെയാണ് അദ്ദേഹം എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഈ നിലയില്‍ എത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് എയര്‍ലൈന്‍സ് ജലീലിന്റെ കൂടെ അവരുടെ വീട്ടില്‍ പോയപ്പോഴാണ് റഹ്മാന്‍ ഹാജിയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്. കമ്പിളി ഇസ്മായിലിന്റെ മകന്‍ ആണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ അടുത്ത സുഹൃത്താണ് കമ്പിളി ഇസ്മായിലെന്നും 1970കളില്‍ ഞങ്ങള്‍ ഒരുമിച്ച് വ്യാപാര ആവശ്യത്തിന് വേണ്ടി ബോംബൈയില്‍ പോയിട്ടുണ്ടെന്നും.
അദ്ദേഹം പഴയകാല ഓര്‍മകള്‍ അയവിറക്കി. അതിനുശേഷം എന്നെ എവിടെ വെച്ച് കണ്ടാലും കമ്പിളി എന്നാണ് വിളിക്കാറ്. ഒരുപാട് ഉപദേശം തരാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതാനുഭവം എനിക്ക് എന്നും പ്രചോദനമാണ്.
ബേവിഞ്ച ജുമാ മസ്ജിദിന്റെ പ്രസിഡണ്ടായി അദ്ദേഹം വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാദാത്തീങ്ങളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ ആദ്യകാല വായനശാലയായ വൈ.എം.എ ലൈബ്രറി ആന്റ് വായന ശാലയുടെ ആജീവനാന്ത പ്രസിഡണ്ടായിരുന്നു ബി.എ ഹാജി. അദ്ദേഹം മുന്‍കൈ എടുത്ത് ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ സാംസകാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് വൈ.എം.എ ലൈബ്രറി വേദിയായിട്ടുണ്ട്. 1960ല്‍ സ്ഥാപിതമായ ലൈബ്രറിയില്‍ വലിയൊരു പുസ്തക ശേഖരം ഉണ്ട്. തിരക്കുകള്‍ക്കിടയിലും അദ്ദേഹം വായനശാലയുടെ ദൈനംദിന പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. നാടിന്റെ സ്പന്ദനമായിരുന്നു വൈ.എം.എ ലൈബ്രറി.
എയര്‍ലൈന്‍സ് ഹാജിയുടെ തലയെടുപ്പില്‍ 60 വര്‍ഷങ്ങള്‍ക്കിപ്പുറം വൈ.എം.എ ലൈബ്രറി ബേവിഞ്ചയില്‍ ഇന്നും നിലകൊള്ളുന്നു.
ഹാജിയുടെ കുടുംബം ക്രിക്കറ്റും സിനിമയുമായി ബന്ധപ്പെട്ടതാണ്. കര്‍ണാടക രഞ്ജി താരം സിനാന്‍ പേരമകനാണ്. പേരമകള്‍ സല്‍ഫാ സിനിമാ താരം കമലിന്റെ മരുമകളാണ്.
രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായും അദ്ദേഹം വലിയ ബന്ധം സ്ഥാപിച്ചിരുന്നു. രണ്ടും മക്കളും-ജലീലും ഷെരീഫും-ഉപ്പയെ പോലെ വലിയ സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കുന്നവരാണ്.
എയര്‍ലൈന്‍സ് ബി.എ റഹ്മാന്‍ ഹാജിയുടെ പരലോക ജീവിതം സന്തോഷത്തിലാകട്ടെ-അമീന്‍.
അബ്ദുല്ല കമ്പിളി തെരുവത്ത്