അര്‍ഷാദ് സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും കടലായിരുന്നു
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് രാവിലെ തൊട്ട് ഉച്ചവരെയുള്ള ക്ലാസായിരുന്നു. അതു കഴിഞ്ഞ് നേരെ ചക്കര ബസാറിലെ ഒരു മൊബൈല്‍ കടയില്‍ ജോലിക്കും പോയിരുന്ന സമയം. അവിടെ നിന്നാണ് കെ.എസ് അര്‍ഷാദിനെ കാണുന്നതും പരിചയപ്പെടുന്നതും. അങ്ങനെ അവിടെ നിന്നും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കവാടം തുറക്കപ്പെടുകയായിരുന്നു. അര്‍ഷാദിന്റെ മൊബൈല്‍ നന്നാക്കാനും സൗഹൃദം പങ്കിടാനും ഞാന്‍ ജോലി ചെയ്തിരുന്ന കടയില്‍ വരുമായിരുന്നു. അവന്റെ മൊബൈല്‍ ഫോണ്‍ എന്നെകൊണ്ടല്ലാതെ വേറൊരാളെ തൊടാന്‍ സമ്മതിക്കില്ലായിരുന്നു. അത്രയ്ക്കും വിശ്വാസമായിരുന്നു […]

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് രാവിലെ തൊട്ട് ഉച്ചവരെയുള്ള ക്ലാസായിരുന്നു. അതു കഴിഞ്ഞ് നേരെ ചക്കര ബസാറിലെ ഒരു മൊബൈല്‍ കടയില്‍ ജോലിക്കും പോയിരുന്ന സമയം. അവിടെ നിന്നാണ് കെ.എസ് അര്‍ഷാദിനെ കാണുന്നതും പരിചയപ്പെടുന്നതും. അങ്ങനെ അവിടെ നിന്നും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കവാടം തുറക്കപ്പെടുകയായിരുന്നു. അര്‍ഷാദിന്റെ മൊബൈല്‍ നന്നാക്കാനും സൗഹൃദം പങ്കിടാനും ഞാന്‍ ജോലി ചെയ്തിരുന്ന കടയില്‍ വരുമായിരുന്നു. അവന്റെ മൊബൈല്‍ ഫോണ്‍ എന്നെകൊണ്ടല്ലാതെ വേറൊരാളെ തൊടാന്‍ സമ്മതിക്കില്ലായിരുന്നു. അത്രയ്ക്കും വിശ്വാസമായിരുന്നു എന്നെ. എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. അര്‍ഷാദ് സ്‌നേഹത്തിന്റെ ബഹറാ(കടല്‍) യിരുന്നു. പിന്നീട് ഞാന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ വാട്‌സ് ആപ്പ് വഴി സൗഹൃദവും സ്‌നേഹവും മുടങ്ങാതെ തുടരുകയായിരുന്നു. അത്രയ്ക്കും വിശാല മനസ്‌കനായിരുന്നു. ജീവിതത്തില്‍ അഹംഭാവമോ അഹന്തയോ ഇല്ലാത്ത വ്യക്തിയായിരുന്നു. ആരേയും സ്‌നേഹത്തിന്റെ തീരത്തേക്ക് കൈകള്‍ പിടിച്ച് തന്നോട് ചേര്‍ക്കാന്‍ പഠിച്ചവനാണ്. ആ മുഖത്ത് വിരിയുന്ന പുഞ്ചിരി മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. കളങ്കമില്ലാത്ത മനസ്സിനുടമയായിരുന്നു അര്‍ഷാദ്. അവന്റെ വിയോഗം മനസ്സില്‍ തീക്കനലായി എരിയുകയാണ്. എന്നും നിറപുഞ്ചിരിയോടെ കാണുന്ന അര്‍ഷാദ് ഇത്ര പെട്ടെന്ന് കാലയവനികയ്ക്കുള്ളിലേക്ക് പോയി മറയുമെന്ന് കരുതിയില്ല. അവന്റെ മരണ വാര്‍ത്ത വിശ്വസിക്കുവാനേ കഴിയുന്നില്ല.
അല്ലാഹു സ്വര്‍ഗ്ഗത്തിലൊരിടം നല്‍കി അനുഗ്രഹിക്കട്ടെ.
-നിഹാദ് അലി