കുയില്‍ പാട്ട് നിര്‍ത്തി അജിതാ ബെഞ്ചമിന്‍ പറന്നകന്നു

കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്ന് പറയുന്ന സംഗീത രത്‌നം രാമചന്ദ്രന്‍ മാഷിന്റെ കൂടെയാണ് ഞാന്‍ ആദ്യമായി ഈ ഗായികയെ കാണുന്നതും കേള്‍ക്കുന്നതും. ഉദുമ കളനാടിനടുത്തുള്ള ബാര ക്ഷേത്രത്തില്‍ പാടാന്‍ എത്തിയതായിരുന്നു. മാഷിന്റെ കൂടെ അജിതയും കണ്ണൂര്‍ രാജേന്ദ്രസ്വാമിയും ഉണ്ടായിരുന്നു. അന്നത്തെ പാട്ട് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം വേദിയില്‍ വെച്ച് പാവാടയും ഷര്‍ട്ടും അണിഞ്ഞ് പാടിയ അജിതയെ ഇപ്പോഴും ഓര്‍ക്കുന്നു. അജിതക്ക് വേണ്ടി പിന്നീട് ഞാന്‍ ഒരുപാട് ആശംസാ കാസറ്റുകള്‍ക്ക് […]

കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്ന് പറയുന്ന സംഗീത രത്‌നം രാമചന്ദ്രന്‍ മാഷിന്റെ കൂടെയാണ് ഞാന്‍ ആദ്യമായി ഈ ഗായികയെ കാണുന്നതും കേള്‍ക്കുന്നതും. ഉദുമ കളനാടിനടുത്തുള്ള ബാര ക്ഷേത്രത്തില്‍ പാടാന്‍ എത്തിയതായിരുന്നു. മാഷിന്റെ കൂടെ അജിതയും കണ്ണൂര്‍ രാജേന്ദ്രസ്വാമിയും ഉണ്ടായിരുന്നു. അന്നത്തെ പാട്ട് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം വേദിയില്‍ വെച്ച് പാവാടയും ഷര്‍ട്ടും അണിഞ്ഞ് പാടിയ അജിതയെ ഇപ്പോഴും ഓര്‍ക്കുന്നു. അജിതക്ക് വേണ്ടി പിന്നീട് ഞാന്‍ ഒരുപാട് ആശംസാ കാസറ്റുകള്‍ക്ക് വേണ്ടി പാട്ട് എഴുതി. പുലിക്കുന്ന് അസീസ്, അസീസ് തായിനേരി തുടങ്ങിയ ഗായകര്‍ക്കൊപ്പം ഒരുപാട് വേദികളില്‍ അജിത കാസര്‍കോട്ട് പാടിയിട്ടുണ്ട്. അസീസ് തായിനേരിയുടെ കൂടെ പാടുന്ന സമയത്താണ് ബെഞ്ചമിന്‍ എന്ന ഗിറ്റാറിസ്റ്റുമായി അജിത പ്രണയത്തിലാവുന്നത്. അതിനുശേഷം അവര്‍ ഇരുവരും ഒന്നിച്ചായിരുന്നു ഗാനമേള സംഘങ്ങളുടെ കൂടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയിരുന്നത്. ബെഞ്ചമിന്‍ കല്യാണം കഴിക്കുന്നതിന് മുമ്പ് അച്ഛന്‍ വേലായുധന്റെ കൂടെയായിരുന്നു അജിത പരിപാടികളില്‍ പങ്കെടുക്കുവാന്‍ വന്നിരുന്നത്. അമര്‍ കാസറ്റ് നൗഷാദിനൊപ്പം ഒരുപാട് കാസറ്റുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ല ശബ്ദമുള്ള ഗായികയായിരുന്നു. ചില സിനിമ പാട്ടുകള്‍ അജിത വളരെ മനോഹരമായി പാടുമായിരുന്നു.
പ്രശസ്ത ഗായിക ചിത്രയോടൊപ്പം മത്സരിച്ചിട്ടുണ്ട് അജിത. വടക്കേ മലബാറില്‍ ആയിപ്പോയതിന്റെ കാരണമായിരിക്കാം അജിതക്ക് ചലച്ചിത്ര രംഗത്ത് പാടാന്‍ അവസരം ലഭിച്ചില്ല. അതിരാത്രം എന്ന സിനിമയിലെ കസ്തൂരി മണക്കുന്ന മണവാട്ടി, നീയും കത്തുന്ന സുബര്‍ക്കത്തിന്‍ വിളക്കല്ലോ എന്ന ഗാനം അജിത വേദിയില്‍ പാടുമ്പോള്‍ എല്ലാവരും അതില്‍ ലയിച്ചിരുന്നുപോവാറുണ്ട്. അവര്‍ക്ക് വേണ്ടി ഒരുപാട് വേദികളില്‍ ഞാന്‍ സൗണ്ട് ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരുപാട് കാലമായി ഒരു ബന്ധവുമില്ലായി. പിന്നീട് എപ്പോഴോ എന്റെ നമ്പര്‍ തേടിപ്പിടിച്ച് ഒരു ദിവസം വിളിക്കുകയും ആ ബന്ധം ഒരുപാട് കാലം തുടരുകയും ചെയ്തു. എന്നാല്‍ കുറച്ചു കാലമായി തമ്മില്‍ കാണാതെയും സംസാരിക്കാതെയും. ഇത്രയും പെട്ടെന്ന് നമ്മെ വിട്ടു പോകുമെന്ന് വിചാരിച്ചിരുന്നില്ല. നല്ലൊരു ഗായിക-വടക്കേ മലബാറിലെ നല്ല ശബ്ദത്തിന്റെ ഉടമയായിരുന്ന അജിതയുടെ ആത്മാവിന് കണ്ണീരോടുകൂടി നിത്യശാന്തി നേരുന്നു.


-ഹമീദ് കോളിയടുക്കം

Related Articles
Next Story
Share it