നിസ്വാര്‍ത്ഥനായ എടോണി മൊയ്തു മാഷ്

പൂപുഞ്ചിരി തൂവി സ്‌നേഹം പൊഴിയുന്ന മനസ്സോടെ നമ്മെ അഭിമുഖീകരിച്ചിരുന്ന എടോണി മൊയ്തു മാഷും വിട പറഞ്ഞു. വല്ലാത്തൊരു സൗമ്യതയും എളിമയും വിനയവുമായിരുന്നു മാഷിന്റെ വ്യക്തിത്വത്തില്‍ നിന്ന് നാം ദര്‍ശിച്ചത്. ആത്മാര്‍ത്ഥതയുള്ള പ്രവത്തനങ്ങളും കളങ്കമില്ലാത്ത പെരുമാറ്റവും കലര്‍പ്പില്ലാത്ത സംഭാഷണവും കൊണ്ട് മാഷ് ആരുടെയും മനസ്സില്‍ ഇടം പിടിച്ചിരുന്നു. ഒരു അധ്യാപകനായി കഴിയുമ്പോള്‍ അന്തസ്സും പവറും സ്റ്റാറ്റസും മാത്രമല്ല കാണേണ്ടത്. ഇതിലപ്പുറമാണ് എളിമയും ലാളിത്യവും വിനയവുമെന്ന് അദ്ദേഹം ജീവിതത്തില്‍ പഠിപ്പിച്ചു.അധ്യാപനം ജോലിയല്ല, സേവമാണെന്ന് വിശ്വസിക്കുകയും നിസ്വാര്‍ത്ഥമായി കര്‍മ്മ രംഗത്തിറങ്ങി പ്രവര്‍ത്തിക്കുകയും […]

പൂപുഞ്ചിരി തൂവി സ്‌നേഹം പൊഴിയുന്ന മനസ്സോടെ നമ്മെ അഭിമുഖീകരിച്ചിരുന്ന എടോണി മൊയ്തു മാഷും വിട പറഞ്ഞു. വല്ലാത്തൊരു സൗമ്യതയും എളിമയും വിനയവുമായിരുന്നു മാഷിന്റെ വ്യക്തിത്വത്തില്‍ നിന്ന് നാം ദര്‍ശിച്ചത്. ആത്മാര്‍ത്ഥതയുള്ള പ്രവത്തനങ്ങളും കളങ്കമില്ലാത്ത പെരുമാറ്റവും കലര്‍പ്പില്ലാത്ത സംഭാഷണവും കൊണ്ട് മാഷ് ആരുടെയും മനസ്സില്‍ ഇടം പിടിച്ചിരുന്നു. ഒരു അധ്യാപകനായി കഴിയുമ്പോള്‍ അന്തസ്സും പവറും സ്റ്റാറ്റസും മാത്രമല്ല കാണേണ്ടത്. ഇതിലപ്പുറമാണ് എളിമയും ലാളിത്യവും വിനയവുമെന്ന് അദ്ദേഹം ജീവിതത്തില്‍ പഠിപ്പിച്ചു.
അധ്യാപനം ജോലിയല്ല, സേവമാണെന്ന് വിശ്വസിക്കുകയും നിസ്വാര്‍ത്ഥമായി കര്‍മ്മ രംഗത്തിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്തു.
ജനങ്ങള്‍ക്കിടയിലെ ഹൃദ്യമായ പെരുമാറ്റവും സല്‍ സ്വഭാവവും കൊണ്ട് എല്ലാവരും മാഷിന്റെ കൂട്ടുകാരായി. ഒരു പ്രാവശ്യം കണ്ടുമുട്ടിയാല്‍ മതി, പിന്നെ പരസ്പരം മനസ്സുകളില്‍ ഇടം പിടിച്ചു. അംഗീകാരത്തിന്റെയും ആദരവിന്റെയും പിന്നിലെയോടാതെ സേവന തലങ്ങളില്‍ നിരതനായി. തൊണ്ണൂറുകളില്‍ സുന്നി വിദ്യാര്‍ത്ഥി സംഘടനയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുകയും നേതൃനിരയിലേക്കെത്തുകയും ചെയ്തു. അന്ന് മാഷിന്റെ ശ്രമഫലമായി ഉള്‍നാടുകളില്‍ എസ്.എസ്.എഫിന് നല്ല വേരോട്ടമുണ്ടാക്കി. വ്യത്യസ്തയും ആകര്‍ഷണീയവുമായ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. കാനക്കാട് സൈനിയ്യ് എജുക്കേഷണല്‍ സെന്ററിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നല്ലൊരു വായനക്കാരനും കാലാഭിരുചിയുള്ള പ്രവര്‍ത്തകനുമായിരുന്നു മാഷ്. നെല്ലിക്കുന്ന്, തുരുത്തി തുടങ്ങിയയിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പഠിച്ചതിനാല്‍ പ്രാപ്തനായ മാതാധ്യപകനും കൂടിയായിരുന്നു മാഷ്. കണ്ട് മുട്ടുമ്പോഴെക്കെ മാഷിന് ഏറെ പറയാനും കേള്‍ക്കാനുമുണ്ടാകും.
അവസാനം വീട്ടില്‍ വെച്ച് കണ്ടപ്പോഴും നീണ്ട സമയവും കുട്ടികളുടെ ഇന്നത്തെ വിദ്യാഭ്യാസ രീതികളെ കുറിച്ചാണ് പ്രിയ എടോണി മൊയ്തു മാഷിന് പറയാനുണ്ടായത്.


-അബൂബക്കര്‍ സഅദി നെക്രാജെ

Related Articles
Next Story
Share it