നാടിന്റ വളര്‍ച്ചക്കൊപ്പം ചലിച്ച സ്രാങ്ക് അദ്ദിന്‍ച്ച
മരണം ആരെയും പിടികൂടാതിരിക്കുന്നില്ല. പ്രിയപ്പെട്ടവരുടെ മരണം പ്രായഭേദമന്യേ നമ്മെ വല്ലാതെ പിടിച്ചുലയ്ക്കും. ചിലര്‍ അങ്ങനെയാണ് എത്ര പ്രായമായാലും അവരെ എന്നും നാമുള്ളിടത്തോളം കാലം ജീവിച്ചു കാണാന്‍ കൊതിച്ചു പോകാറുണ്ട്. അത്രയും ഏറെ പ്രിയപ്പെട്ട എന്റെ ജ്യേഷ്ഠ സഹോദരതുല്യനായ അദ്ദിന്‍ച്ചാന്റെ മരണ വിവരം ഒരു പ്രവാസിയായ എന്നിലേക്ക് എത്തുമ്പോള്‍ ആ സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ക്കമുന്നില്‍ അറിയാതെ, പെട്ടെന്ന് ഹൃദയം വിങ്ങിപ്പൊട്ടി കണ്ണുകള്‍ നിറഞ്ഞൊഴുകി. ഏത് നേരത്തും ഏത് കാലത്തും ഏത് പാതിരാക്കും അന്ത്കാര്‍ഞ്ഞീ... എന്ന ആ ഒരൊറ്റ നീട്ടി വിളി […]

മരണം ആരെയും പിടികൂടാതിരിക്കുന്നില്ല. പ്രിയപ്പെട്ടവരുടെ മരണം പ്രായഭേദമന്യേ നമ്മെ വല്ലാതെ പിടിച്ചുലയ്ക്കും. ചിലര്‍ അങ്ങനെയാണ് എത്ര പ്രായമായാലും അവരെ എന്നും നാമുള്ളിടത്തോളം കാലം ജീവിച്ചു കാണാന്‍ കൊതിച്ചു പോകാറുണ്ട്. അത്രയും ഏറെ പ്രിയപ്പെട്ട എന്റെ ജ്യേഷ്ഠ സഹോദരതുല്യനായ അദ്ദിന്‍ച്ചാന്റെ മരണ വിവരം ഒരു പ്രവാസിയായ എന്നിലേക്ക് എത്തുമ്പോള്‍ ആ സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ക്കമുന്നില്‍ അറിയാതെ, പെട്ടെന്ന് ഹൃദയം വിങ്ങിപ്പൊട്ടി കണ്ണുകള്‍ നിറഞ്ഞൊഴുകി. ഏത് നേരത്തും ഏത് കാലത്തും ഏത് പാതിരാക്കും അന്ത്കാര്‍ഞ്ഞീ... എന്ന ആ ഒരൊറ്റ നീട്ടി വിളി മതിയായിരുന്നു. ചെറുപ്പം തൊട്ടെ അനുജനെ പോലെ എന്നെക്കണ്ടിരുന്ന അദ്ദിന്‍ച്ചാന്റെ വിളിക്കുത്തരമായി എനിക്കന്നുമ്മിന്നും അവിടുത്തേക്ക് ഓടിച്ചെല്ലാന്‍!
നാടിന്റെ ആദ്യകാല ബിസ്‌നസ്മാനിലൊരാള്‍, നാട്ടിലിറങ്ങുന്ന ഏതൊരു പുതുതായ വസ്തുക്കളും ഒരാഴ്ച മുന്നെ അദ്ദീന്‍ച്ചാന്റെ വീട്ടിലെത്തിയിരിക്കും. ആദ്യകാലത്ത് ഹൈടെക്കിലേക്ക് വളരുന്ന കാലത്തിലേക്ക് കയ്യും പിടിച്ച് വളരുന്ന തറവാടായിരുന്നു അദ്ദേഹത്തിന്റെ വീട്. കൊണ്ടു വരുന്ന സാധനങ്ങള്‍കാണിച്ചു തരികയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് തരികയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലുണ്ടാകുന്ന ഏതൊരു ചടങ്ങിലും മിക്കവാറും എനിക്കും ക്ഷണം ഉണ്ടാകും. പ്രകടിപ്പിക്കാനും അഭിനയിക്കാനും പറഞ്ഞു ഫലിപ്പിക്കാനുമറിയാത്ത, എല്ലാവരെയും വലുപ്പചെറുപ്പമില്ലാതെ സ്‌നേഹിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്ത സാധാരണക്കാരനെപ്പോലെ ജീവിച്ച ഒരു വലിയ മനുഷ്യന്‍. വഴികളിലെ തടസ്സങ്ങള്‍ നീക്കാന്‍ മാത്രമല്ല അദ്ദേഹം മുടങ്ങിയ വഴികളെ തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തു വിശാലമാക്കിയ നാടിന്റെ ചരിത്രങ്ങളില്‍ തങ്കലിപികളാല്‍ പേരെഴുതിച്ചേര്‍ത്ത സ്രാങ്ക് സ്ട്രീറ്റിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക്അദ്ദേഹത്തെ ഓര്‍ക്കാതിരിക്കാനാവില്ല. നടന്നു പോകുന്ന വഴികളും തോടുകളുമൊക്കെ വലിയ വഴികളൊരുക്കി വാഹന സൗകര്യത്തിനായി തങ്ങളുടെ ഭൂസ്വത്തില്‍ നിന്നുള്ള വലിയൊരു സ്ഥലം മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്ത അദ്ദിന്‍ച്ചാ, നാട്ടിന്റെ വളര്‍ച്ചയിലേക്ക് തേര് തെളിച്ച നാട്ടിന്റെ അഭിമാനമായിരുന്നു. ഒരു കാലത്ത് ആരോഗ്യ സുരക്ഷക്കായി വ്യായാമവും കളരി അഭ്യാസങ്ങളും യുവാക്കള്‍ പരിശീലിച്ചിരുന്നതും അദ്ദേഹത്തിന്റെ പറമ്പിലായിരുന്നു. അങ്ങനെയാണ് ചിലര്‍. നമ്മളറിയാതെ നിശബ്ദമായി നമ്മുക്കിടയിലൂടെ നടന്ന് ചരിത്രം സൃഷ്ടിച്ചു കൊണ്ടിരുന്നത്. അല്ലാഹുവിന്റെ പ്രതിഫലത്തേക്കാള്‍ മറ്റൊരു ആദരവും ആരില്‍ നിന്നും അദ്ദേഹം കണ്ടില്ല. നമ്മളെ നമ്മളാക്കിയ സ്‌നേഹത്തിന്റെ പ്രപഞ്ചം നമ്മളില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. സ്രാങ്ക് അദ്ദിന്‍ച്ചാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ.
-എം.എ ഖാദര്‍ പള്ളം