അധ്വാനത്തിന്റെ വില പറഞ്ഞുതന്ന ഔക്കറാജിയും ഇനി ഓര്‍മ്മ

സ്വന്തം ശരീരത്തിന്റെ അധ്വാനം എന്താണെന്ന് പഠിപ്പിച്ച് ജീവിതം നയിച്ച നാട്ടുകാരുടെ ഔക്കറാജി എന്ന അബൂബക്കര്‍ ഹാജി ഇനി ഓര്‍മ്മയില്‍ മാത്രം. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നാട്ടുകാരുടെ കാതുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. ഔക്കറാജിയുടെ വിയോഗ വാര്‍ത്തയായിരുന്നു അത്. കുടുംബത്തോട് സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. നേരത്തെ നീണ്ടവര്‍ഷകാലം ഗള്‍ഫിലായിരുന്നു. പ്രവാസി ലോകം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ വീട്ടില്‍ ഒതുങ്ങി നില്‍ക്കാതെ ശാരീരികാധ്വാനം ഒരു മുദ്രാവാക്യമായി ഏറ്റെടുത്ത് ബിസിനസിലും കൃഷി മേഖലയിലും ഇറങ്ങി. പ്രായം 70 കഴിഞ്ഞിട്ടും അബൂബക്കര്‍ […]

സ്വന്തം ശരീരത്തിന്റെ അധ്വാനം എന്താണെന്ന് പഠിപ്പിച്ച് ജീവിതം നയിച്ച നാട്ടുകാരുടെ ഔക്കറാജി എന്ന അബൂബക്കര്‍ ഹാജി ഇനി ഓര്‍മ്മയില്‍ മാത്രം. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നാട്ടുകാരുടെ കാതുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. ഔക്കറാജിയുടെ വിയോഗ വാര്‍ത്തയായിരുന്നു അത്. കുടുംബത്തോട് സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. നേരത്തെ നീണ്ടവര്‍ഷകാലം ഗള്‍ഫിലായിരുന്നു. പ്രവാസി ലോകം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ വീട്ടില്‍ ഒതുങ്ങി നില്‍ക്കാതെ ശാരീരികാധ്വാനം ഒരു മുദ്രാവാക്യമായി ഏറ്റെടുത്ത് ബിസിനസിലും കൃഷി മേഖലയിലും ഇറങ്ങി. പ്രായം 70 കഴിഞ്ഞിട്ടും അബൂബക്കര്‍ ഹാജി തന്റെ അധ്വാനശീലം കെടാതെ സൂക്ഷിച്ചു.
അനാവശ്യമായി ആരെയും കുറ്റപ്പെടുത്തലോ ആരുടെയും ന്യൂനതകള്‍ എണ്ണിപ്പറയുകയോ ചെയ്യാത്ത ജീവിതം. എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥത തന്നെയായിരുന്നു അദ്ദേഹത്തിവന്റെ ശീലം. ഹൃദയത്തില്‍ നന്മ കാത്തുസൂക്ഷിച്ച ജീവിതം. ദാനധര്‍മ്മം കൈമുതലാക്കിയാണ് അദ്ദേഹം മുന്നോട്ടു പോയത്. വലതു കൈ കൊടുത്തത് ഇടതുകൈ അറിയാതെ സൂക്ഷിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയാണ്. പബ്ലിസിറ്റിക്ക് വേണ്ടി ഒന്നും ചെയ്യില്ല. സയ്യിദന്മാരെയും പണ്ഡിതന്മാരെയും ദീനീ സ്ഥാപനങ്ങളെയും അകമഴിഞ്ഞു സഹായിച്ചു. അടുത്തറിഞ്ഞവര്‍ക്കും ഒപ്പം നിന്നവര്‍ക്കും മാത്രമേ ഔക്കറാജിയുടെ സ്വഭാവ ഗുണങ്ങള്‍ തിരിച്ചറിയുകയുള്ളൂ. ഗൗരവ സ്ഫുടതയുള്ള മുഖമാണെങ്കിലും എളിമയാര്‍ന്ന മനസായിരുന്നു അദ്ദേഹത്തിന്. അത് പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അദ്ദേഹത്തിന്റെ പരലോക വിജയത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.


-സുബൈര്‍ ബാപ്പാലിപ്പൊനം

Related Articles
Next Story
Share it