ബെദിരയുടെ മണ്ണും മനസ്സും കീഴടക്കിയ ഉഡുപ്പി അബൂബക്കര്‍ച്ച യാത്രയായി...
ഒരു സത്യം വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നത് അത് ഇപ്പോള്‍ സംഭവിച്ചിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ്. അങ്ങനെയൊരു വല്ലാത്ത മാനസിക അവസ്ഥയിലാണ് ഇന്നലെ ഉച്ചക്ക് ശേഷമുള്ള സമയം കഴിഞ്ഞു പോയത്. തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഊര്‍ജ്ജസ്വലനായ ഉഡുപ്പി അബൂബക്കര്‍ച്ചയുടെ മരണം മനസ്സിനെയാകെ ശോകമാക്കിയിരിക്കുകയാണ്. ഒരു നൂറാവര്‍ത്തി മനസ്സിനോട് മരിച്ചു മരിച്ചു എന്ന് പറഞ്ഞാലും വിശ്വസിക്കാനാവാത്ത വിധം പെട്ടെന്നായിരുന്നു പ്രിയപ്പെട്ട അബൂബക്കര്‍ച്ചയുടെ വിടവാങ്ങല്‍. ബെദിരയുടെ മണ്ണും മനസ്സും കരയുകയാണ്. നാടിനും നാട്ടുക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായ അബൂബക്കര്‍ച്ച ഇഹലോകവാസം […]

ഒരു സത്യം വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നത് അത് ഇപ്പോള്‍ സംഭവിച്ചിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ്. അങ്ങനെയൊരു വല്ലാത്ത മാനസിക അവസ്ഥയിലാണ് ഇന്നലെ ഉച്ചക്ക് ശേഷമുള്ള സമയം കഴിഞ്ഞു പോയത്. തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഊര്‍ജ്ജസ്വലനായ ഉഡുപ്പി അബൂബക്കര്‍ച്ചയുടെ മരണം മനസ്സിനെയാകെ ശോകമാക്കിയിരിക്കുകയാണ്. ഒരു നൂറാവര്‍ത്തി മനസ്സിനോട് മരിച്ചു മരിച്ചു എന്ന് പറഞ്ഞാലും വിശ്വസിക്കാനാവാത്ത വിധം പെട്ടെന്നായിരുന്നു പ്രിയപ്പെട്ട അബൂബക്കര്‍ച്ചയുടെ വിടവാങ്ങല്‍. ബെദിരയുടെ മണ്ണും മനസ്സും കരയുകയാണ്. നാടിനും നാട്ടുക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായ അബൂബക്കര്‍ച്ച ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. നാടിന്റെ ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയുള്ള യാത്ര. ഒരിക്കലും കരുതിയേ ഇല്ല അബൂബക്കര്‍ച്ച ഇത്ര പെട്ടെന്ന് പോയി മറയുമെന്ന്. പള്ളിയും. മദ്രസയുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ടതയോടെ പ്രവര്‍ത്തിച്ചു പോരുകയായിരുന്ന നിസ്വാര്‍ത്ഥ സേവകന്‍. ബെദിരയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ പിരിവിന് വേണ്ടി ഒരു ദിവസം പോലും മുടക്കാതെ വീടു വീടുകള്‍ കയറാന്‍ വന്ന ആളായിരുന്നു. ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തനത്തിലും താങ്ങും തണലുമായി ഭാരവാഹികളുടെ കൂടെ നിന്നു പ്രവര്‍ത്തിച്ചിരുന്നു. പള്ളിയുടെ കീഴിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ വാടക ഞാന്‍ പിരിക്കാം എന്നു പറഞ്ഞ് സ്വയം ഏറ്റെടുത്തിരുന്നു. പി.ടി.എം സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അബൂബക്കര്‍ച്ച മുന്നിലുണ്ടാകും. പുതിയ ബില്‍ഡിങ്ങ് നിര്‍മാണ സമയത്ത് എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച ആളായിരുന്നു. മഴക്കാല സമയത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കയറി ചെളിയാകുമ്പോള്‍ കുട്ടികള്‍ക്ക് ചെളി പറ്റാതെ സ്‌കൂളിലെത്താന്‍ വേണ്ടിയുള്ള സൗകര്യങ്ങള്‍ രാവിലെ സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് ചെയ്യുന്നത് ഇപ്പോഴും കാണുന്നു. എല്ലാവരിലും നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച അബൂബക്കര്‍ച്ചയുടെ അവസാന ദിവസവും നാടിനും മദ്രസക്കും സ്‌ക്കൂളിനും വേണ്ടിയായിരുന്നു.
ഇന്നലെ ചാല മാഖാം ഉറൂസ് ഉദ്ഘാടന പരിപാടിയിലും ബെദിര റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു, അവിടെന്ന് നാട്ടിലേക്ക് പോയത് ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറയാനായിരുന്നു. എല്ലാ ശരീരവും മരണം രുചിക്കുക തന്നെ ചെയ്യും. പക്ഷേ ഇതുപോലെ പെട്ടെന്നുള്ള മരണം വല്ലാത്തൊരു ശൂന്യതയാണ് മനസ്സിന് നല്‍കുന്നത്. അവസാനമായി ഒരു നോക്ക് കാണാന്‍ പോലും പറ്റാത്ത ദൂരത്തായി പോയല്ലോ എന്നതാണ് സങ്കടപ്പെടുത്തുന്നത്. ഇങ്ങനെ പ്രിയപ്പെട്ടവര്‍ മരണപ്പെട്ടു പോകുമ്പോള്‍ അവരെ യാത്രയാക്കാന്‍ കാണാതെ പോകുന്നത് വല്ലാത്തൊരു സങ്കടമാണ്. നന്മകള്‍ കൊണ്ട് ധന്യമായ ആ ജീവിതത്തിന്റെ പരലോക ജീവിതത്തിന് പ്രാര്‍ത്ഥനകള്‍ കൊണ്ട് നമുക്ക് ധന്യമാക്കാം, പ്രിയപ്പെട്ട ഉഡുപ്പി അബൂബക്കര്‍ച്ചയുടെ പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കട്ടെ, നാഥന്‍ എല്ലാം പൊറുത്തു കൊടുക്കട്ടെ, പ്രിയപ്പെട്ട കുടുംബങ്ങള്‍ക്ക് സമാധാനം നല്‍കട്ടെ, ആമീന്‍.
-അബ്ദുല്‍ റസ്സാഖ് ബെദിര
(ജനറല്‍ സെക്രട്ടറി,
ബെദിര ജമാഅത്ത്
കമ്മിറ്റി)