താസ്‌കന്റ് ഹാജിക്ക: പള്ളിയോട് അലിഞ്ഞു ചേര്‍ന്നൊരു ജീവിതം

ജീവിതം സുകൃതമാക്കിയ സന്തോഷത്തിലായിരിക്കും പന്നിപ്പാറ താസ്‌കന്റ് അദ്ദിന്‍ച്ച എന്ന താസ്‌കന്റ് അബ്ദുല്ല ഹാജി പരലോകം പുല്‍കുന്നത്. പ്രായമേറേയായിട്ടും ഈ അടുത്ത കാലം വരെ സുബഹ് ബാങ്കിന്റെ ഒരു മണിക്കൂര്‍ മുമ്പേ പള്ളിയിലെത്തി പള്ളി തുറന്ന് തഹജ്ജുദ് നിസ്‌കാരത്തിലും ആരാധനയിലുമായി മുഴുകിയൊരു ജീവിതം. ജീവിതത്തില്‍ അപൂര്‍വം ചില വ്യക്തികള്‍ക്ക് മാത്രം ഉണ്ടാകുന്ന കുറെ നല്ല കാര്യങ്ങള്‍ അദ്ദിന്‍ച്ചയിലുണ്ടായിരുന്നു. അതിരാവിലെ മദ്രസയിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോള്‍ റോഡിന്റെ മറുഭാഗത്ത് തന്റെ പറമ്പില്‍ എന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്നതായി എന്നും കാണാമായിരുന്നു. കുറച്ചു മാസം […]

ജീവിതം സുകൃതമാക്കിയ സന്തോഷത്തിലായിരിക്കും പന്നിപ്പാറ താസ്‌കന്റ് അദ്ദിന്‍ച്ച എന്ന താസ്‌കന്റ് അബ്ദുല്ല ഹാജി പരലോകം പുല്‍കുന്നത്. പ്രായമേറേയായിട്ടും ഈ അടുത്ത കാലം വരെ സുബഹ് ബാങ്കിന്റെ ഒരു മണിക്കൂര്‍ മുമ്പേ പള്ളിയിലെത്തി പള്ളി തുറന്ന് തഹജ്ജുദ് നിസ്‌കാരത്തിലും ആരാധനയിലുമായി മുഴുകിയൊരു ജീവിതം. ജീവിതത്തില്‍ അപൂര്‍വം ചില വ്യക്തികള്‍ക്ക് മാത്രം ഉണ്ടാകുന്ന കുറെ നല്ല കാര്യങ്ങള്‍ അദ്ദിന്‍ച്ചയിലുണ്ടായിരുന്നു. അതിരാവിലെ മദ്രസയിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോള്‍ റോഡിന്റെ മറുഭാഗത്ത് തന്റെ പറമ്പില്‍ എന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്നതായി എന്നും കാണാമായിരുന്നു. കുറച്ചു മാസം മുമ്പ് വരെ അദ്ദേഹത്തോട് സലാം ചൊല്ലി തന്നെയാണ് മദ്രസ ഓഫീസിലേക്ക് കയറാറുണ്ടായിരുന്നത്. മദ്രസ വിട്ടു കഴിഞ്ഞാല്‍ പിഞ്ചു മക്കളെ റോഡ് മുറിച്ചു കടക്കാന്‍ വേണ്ടി ഞങ്ങള്‍ ഉസ്താദുമാര്‍ നില്‍ക്കുമ്പോള്‍ കൂടെ പലപ്പോഴും അദ്ദേഹവുമുണ്ടാകും. ചെറിയ കുട്ടികളോട് വലിയ വാത്സല്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു. അടുത്ത കാലം വരെ പള്ളിയില്‍ മുടങ്ങാതെ ജമാഅത്തിന് എത്താറുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പോലും പള്ളിയില്‍ വരാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പന്നിപ്പാറ ഖിളര്‍ ജമാഅത്തിന്റെ മുതവല്ലിയായും സെക്രട്ടറിയായും കുറെ കാലം അദ്ദേഹം സേവനം ചെയ്തിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.


-അബ്ദുല്‍ ലത്തീഫ് മൗലവി തുരുത്തി
(സദര്‍ മുഅല്ലിം പന്നിപ്പാറ മദ്രസ)

Related Articles
Next Story
Share it