'അമ്പരപ്പോ'ടെ അബ്ദുല്ല വിട വാങ്ങി

നാട്ടുകാര്‍ക്കൊക്കെ സുപരിചിതനായ, അമ്പര്‍പ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അമ്പര്‍പ്പ് അബ്ദുല്ലയും യാത്രയായിരിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ അബ്ദുല്ല ഏവര്‍ക്കും സുപരിചിതനാണ്. ആര്‍ഭാടമില്ലാത്ത സാധാരണ ജീവിതം നയിച്ച് മുംബൈയിലും ബഹ്‌റൈനിലും ദുബായിലും എത്തുന്ന നാട്ടുകാരുടെ അത്താണിയായിരുന്നു അദ്ദേഹം. 'അമ്പര്‍പ്പ് ' എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം തന്നെ തിരക്ക് അഥവ ബിസി എന്നാണല്ലോ. സദാസമയവും അദ്ദേഹം ബിസിയായിരുന്നു. അധികം പരിജ്ഞാനമില്ലാത്ത മലയാളി സമൂഹത്തെ കപ്പലില്‍ കയറ്റാനും എയര്‍പോര്‍ട്ടിലേക്ക് കൂട്ടികൊണ്ട്‌പോകാനും വരവേല്‍ക്കാനും വിസാ കാര്യങ്ങള്‍ക്കും മറ്റു കടലാസ്സ് ജോലികള്‍ക്കും എംബസികളിലേക്കും അനുബന്ധ […]

നാട്ടുകാര്‍ക്കൊക്കെ സുപരിചിതനായ, അമ്പര്‍പ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അമ്പര്‍പ്പ് അബ്ദുല്ലയും യാത്രയായിരിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ അബ്ദുല്ല ഏവര്‍ക്കും സുപരിചിതനാണ്. ആര്‍ഭാടമില്ലാത്ത സാധാരണ ജീവിതം നയിച്ച് മുംബൈയിലും ബഹ്‌റൈനിലും ദുബായിലും എത്തുന്ന നാട്ടുകാരുടെ അത്താണിയായിരുന്നു അദ്ദേഹം. 'അമ്പര്‍പ്പ് ' എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം തന്നെ തിരക്ക് അഥവ ബിസി എന്നാണല്ലോ. സദാസമയവും അദ്ദേഹം ബിസിയായിരുന്നു. അധികം പരിജ്ഞാനമില്ലാത്ത മലയാളി സമൂഹത്തെ കപ്പലില്‍ കയറ്റാനും എയര്‍പോര്‍ട്ടിലേക്ക് കൂട്ടികൊണ്ട്‌പോകാനും വരവേല്‍ക്കാനും വിസാ കാര്യങ്ങള്‍ക്കും മറ്റു കടലാസ്സ് ജോലികള്‍ക്കും എംബസികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും തന്റെ സ്വതസിദ്ധമായ സ്‌പോക്കണ്‍ ഹിന്ദിയിലും അറബിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ലളിത സുന്ദരമായ ഭാഷയിലൂടെ കൈകാര്യം ചെയ്യുവാനും അതോടനുബന്ധിച്ച് തന്റെ അംഗചലനങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ അനുകമ്പ പിടിച്ചുപറ്റാനും അദ്ദേഹത്തിനായിരുന്നു. അങ്ങനെ പ്രവാസികളുടെ പല കാര്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ സദാ സന്നദ്ധനായി തന്റെ ജീവിതം സമര്‍പ്പിച്ച് സ്വാലിയായ അമല്‍ എന്താണെന്ന് സമൂഹത്തെ പഠിപ്പിച്ച ഒരു നല്ല വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒരു പ്രത്യേക രീതിയില്‍ സിഗരറ്റ് തന്റെ ചുണ്ടില്‍ ഒട്ടിപിടിപ്പിച്ചത് പോലെ അതിവേഗ യാത്രയുടെ പര്യായമായാണ് അദ്ദേഹം മുന്നിലൂടെ കടന്ന് പോയത്. അദ്ദേഹത്തിന്റെ പാരത്രിക വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു.

-പി.ബി.അബ്ദുറഹ്മാന്‍ പടിഞ്ഞാര്‍

Related Articles
Next Story
Share it