ചെടേക്കല്‍ അബ്ദുല്ല ഹാജി: നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍

ചിലരുടെ മരണങ്ങള്‍ സമൂഹത്തിലും കുടുംബത്തിലും വലിയ ആഘാതമേല്‍പ്പിക്കുന്നു. അത്തരക്കാരുടെ വിയോഗങ്ങള്‍ നികത്താനാവാത്ത വിടവാണ്. ഇത്തരക്കാരില്‍ എണ്ണാന്‍ പറ്റിയ പ്രമുഖ വ്യക്തിത്വമാണ് ചെടേക്കാല്‍ അബ്ദുല്ല ഹാജിചെടേക്കല്‍ ഹാജി എന്ന് പ്രസിദ്ധി നേടിയ സി.എച്ച് അബ്ദുല്ല ഹാജി 1943 മെയ് 10ന് അരയാള്‍ക്കുട മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മൂത്ത മകനായി ജനനം.ഓത്ത് പള്ളിയിലെ ഖുര്‍ആന്‍ പഠനവും യു.പി വരെ സ്‌കൂള്‍ വിദ്യാഭ്യാസവും പഠിച്ചു.കുടുംബം മൂത്ത മകനില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍ മുംബൈയിലേക്ക് വണ്ടി കയറി. കുടുംബ ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുനാളുകള്‍ കൈപ്പേറിയ അനുഭവങ്ങളാണ് […]

ചിലരുടെ മരണങ്ങള്‍ സമൂഹത്തിലും കുടുംബത്തിലും വലിയ ആഘാതമേല്‍പ്പിക്കുന്നു. അത്തരക്കാരുടെ വിയോഗങ്ങള്‍ നികത്താനാവാത്ത വിടവാണ്. ഇത്തരക്കാരില്‍ എണ്ണാന്‍ പറ്റിയ പ്രമുഖ വ്യക്തിത്വമാണ് ചെടേക്കാല്‍ അബ്ദുല്ല ഹാജി
ചെടേക്കല്‍ ഹാജി എന്ന് പ്രസിദ്ധി നേടിയ സി.എച്ച് അബ്ദുല്ല ഹാജി 1943 മെയ് 10ന് അരയാള്‍ക്കുട മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മൂത്ത മകനായി ജനനം.
ഓത്ത് പള്ളിയിലെ ഖുര്‍ആന്‍ പഠനവും യു.പി വരെ സ്‌കൂള്‍ വിദ്യാഭ്യാസവും പഠിച്ചു.
കുടുംബം മൂത്ത മകനില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍ മുംബൈയിലേക്ക് വണ്ടി കയറി. കുടുംബ ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുനാളുകള്‍ കൈപ്പേറിയ അനുഭവങ്ങളാണ് അബ്ദുല്ല ഹാജിക്ക് സമ്മാനിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ ഇനി സ്വന്തം കാലില്‍ നില്‍ക്കാമെന്ന ആത്മവിശ്വാസം ഹാജിയെ ബിസിനസ് രംഗത്തേക്ക് പാദമൂന്നാന്‍ പ്രേരിപ്പിച്ചു.
കൊച്ചു കൊച്ചു ബിസിനസുമായി പ്രയാണം തുടങ്ങി. തൊട്ടതെല്ലാം കനകമായി മാറുന്നത് പോലെ ഹാജിക്ക് തോന്നി. ബിസിനസില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി വിദേശത്തേക്ക് പറന്നു. 1971 മുതല്‍ 1981 വരെയുള്ള കാലം വിദേശത്ത് ചെലവഴിച്ചു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്ല ഹാജി പൊതുപ്രവര്‍ത്തനം ലക്ഷ്യമിട്ട് രാഷട്രീയ രംഗത്ത് നിലയുറപ്പിച്ചു.
പ്രവാസ ജീവിതത്തില്‍ നിന്ന് സമൂഹത്തിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയതാകാം അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലെത്തിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായാണ് തുടക്കം. കല്ലക്കട്ടയില്‍ കോണ്‍ഗ്രസ് ഓഫീസിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച പ്രമുഖ വ്യക്തിത്വങ്ങളില്‍ പ്രധാനിയാണ് അബ്ദുല്ല ഹാജി.
നാട്ടുകാരുടെയും പാവപെട്ട ആളുകളുടെയും സ്‌നേഹം പിടിച്ചു പറ്റിയ ജനകീയ നേതാവായിരുന്നു അദ്ദേഹം. സാമൂഹ്യ-മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം ഒരുപാട് നന്മകള്‍ ചെയ്ത വ്യക്തിയാണ്. കോണ്‍ഗ്രസ്സ്‌നേതാവ് എന്ന നിലയില്‍ അദ്ദേഹം നിരവധി കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് നിര്‍വാഹക സമിതി അംഗം, ചെങ്കള മണ്ഡലം സെക്രട്ടറി, ഡി. കെ.ടി.എഫ് നിയോജക മണ്ഡലം സെക്രട്ടറി, കല്ലക്കട്ട ബൂത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സജീവ രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം മഹല്ല് ജമാഅത്ത് സാരഥ്യത്തിലും നിറഞ്ഞ് നിന്നു.
ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ നേതാവാണ് അദ്ദേഹം. എസ്.വൈ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും പിന്നീട് കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനും സര്‍ക്കിള്‍ നേതാവും ആവുകയും ചെയ്തു.
സുന്നീ നേതാക്കളുമായി അഭേദ്യ ബന്ധമായിരുന്നു അദ്ദേഹത്തിന്. സയ്യിദന്മാരോടും ഉലമാക്കളോടും വലിയ ആദരവ് കാണിച്ചു. കുടുംബ പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, സംഘടനാ അസ്വാരസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ രമ്യമായഒത്തുതീര്‍പ്പുണ്ടാക്കാന്‍ അദ്ദേഹം കാണിച്ച മികവ് ശ്രദ്ധേയമാണ്.
ജനകീയനായി ശോഭ പരത്തുമ്പോഴെല്ലാം സ്വന്തം കുടുംബത്തെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി മാതൃക പരമാണ്. നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനുമായി ജീവിച്ച അബ്ദുല്ല ഹാജിയുടെ വേര്‍പാട് ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പാരത്രീക ജീവിതം നാഥന്‍ പ്രകാശപൂരിതമാക്കട്ടെ... ആമീന്‍.


-എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച

Related Articles
Next Story
Share it