ഇല്ലായ്മയില്‍ നിന്നും സ്വയ പ്രയത്‌നത്തിലൂടെ മരം വ്യാപാരത്തിലെ കുലപതിയായി മാറിയ എം.എ. അബ്ദുല്‍റഹ്മാന്‍ ഹാജി

അബ്ദുല്‍ റഹ്മാന്‍ ഹാജിയെന്ന മാസ്തിക്കുണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മരണം ഹൃദയത്തില്‍ വല്ലാത്തൊരു നോവാണ് അനുഭവപ്പെടുന്നത്.തികഞ്ഞ മനുഷ്യ സ്‌നേഹിയും നിശബ്ദ ജീവ കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മരണം വരുത്തുന്ന വിടവ് ചെറുതല്ല. ഏറെ കഷ്ടപ്പാടുകളില്‍ നിന്നും ഇല്ലായിമകളില്‍ നിന്നുമാണ് അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വയം പ്രയത്‌നത്തിലൂടെ തന്റെ വ്യവസായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. സങ്കടങ്ങള്‍ പറഞ്ഞു വരുന്ന അര്‍ഹരായവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തിയില്ല. ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ച് അദ്ദേഹവും കുടുംബവും അവരെ ഹൃദയത്തോട് ചേര്‍ത്ത് […]

അബ്ദുല്‍ റഹ്മാന്‍ ഹാജിയെന്ന മാസ്തിക്കുണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മരണം ഹൃദയത്തില്‍ വല്ലാത്തൊരു നോവാണ് അനുഭവപ്പെടുന്നത്.
തികഞ്ഞ മനുഷ്യ സ്‌നേഹിയും നിശബ്ദ ജീവ കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മരണം വരുത്തുന്ന വിടവ് ചെറുതല്ല. ഏറെ കഷ്ടപ്പാടുകളില്‍ നിന്നും ഇല്ലായിമകളില്‍ നിന്നുമാണ് അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വയം പ്രയത്‌നത്തിലൂടെ തന്റെ വ്യവസായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. സങ്കടങ്ങള്‍ പറഞ്ഞു വരുന്ന അര്‍ഹരായവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തിയില്ല. ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ച് അദ്ദേഹവും കുടുംബവും അവരെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുക തന്നെ ചെയ്തു.
കുടുംബന്ധങ്ങളെ ചേര്‍ത്തുവെക്കാനും സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കാനും അദ്ദേഹത്തിനും ഭാര്യക്കും മക്കള്‍ക്കും ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. വീട്ടില്‍ എന്നും സല്‍ക്കാരങ്ങളുടെ പെരുമഴ തന്നെയാണ്.
നൂറ് പേര്‍ക്കുള്ള ഒരു സല്‍ക്കാരമാണ് അദ്ദേഹം തിരുമാനിക്കുന്നതെങ്കില്‍ വിളി കഴിഞ്ഞ് വിരുന്നുകാരെത്തുമ്പോള്‍ ആയിരത്തോളം പേരുണ്ടാകും.
ഇനി വിരുന്നിനല്ലാതെ ഏത് സമയത്ത് ആര് കയറി ചെന്നാലും ആ വീടിന്റെ വാതിലുകള്‍ നമുക്കായി തുറന്നിട്ടുണ്ടാകും. ഒപ്പം വിഭവ സമൃദ്ധമായ പലഹാരങ്ങളും ഭക്ഷണവും. നിമിഷനേരങ്ങള്‍ മാത്രമാണ് നാം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നതെങ്കില്‍ പോലും ജീവിത വിജയത്തിലേക്കുള്ള ഒരായിരം അറിവുകള്‍ അദ്ദേഹം നമുക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ടാവും.
ആ ഹൃദയത്തിന്റെ തണലും തലോടലും കൊണ്ട് തന്നെയായിരിക്കാം മക്കളായ അബ്ദുല്ല എം.എ യും സജ്ജാദ് ചൂരിയും ഇന്ന് ജീവ കാരണ്യ പ്രവര്‍ത്തന രംഗത്ത് തിളങ്ങി നില്‍ക്കുന്നത്.
ചെറുകിട വ്യവസായ അസോസിയേഷനും കേരള സോമില്‍ ഓണേഴ്‌സ് അസോസിയേഷനും ജില്ലയില്‍ രൂപീകരിക്കുന്നതിനായി പ്രധാന പങ്കുവഹിക്കുകയും സ്ഥാപക നേതാക്കളില്‍ ഒരാളായി പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം. ദീര്‍ഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
മുസ്ലീം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും കാസര്‍കോട് മണ്ഡലം സെക്രട്ടറിയായും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജോ. സെക്രട്ടറിയായും സ്തുത്യര്‍ഹമായ പ്രവര്‍ത്തമാണ് കാഴ്ചവെച്ചത്. മരണ വിവരം അറിഞ്ഞതു മുതല്‍ വീട്ടിലെത്തിയവരും ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് നിറഞ്ഞു കവിഞ്ഞ ജനാസ നമസ്‌കാരവും ഇന്നും വീട്ടിലേക്ക് എത്തുന്ന സന്ദര്‍ശകരും ആ നന്മ മനസിന്റെ ആഴം നമുക്ക് കാണിച്ചുതരുന്നു.
ജീവിതത്തിലുടനീളം അദ്ദേഹം പകര്‍ന്നു നല്‍കിയ വെളിച്ചം പരലോകത്ത് പ്രകാശപൂര്‍ണ്ണമാകട്ടെ...

-ആര്‍.സി

Related Articles
Next Story
Share it