പാടാനും പറയാനും ബാക്കി വെച്ച് ഞങ്ങളുടെ ഖന്ന ഹമീദ് ഭായ് മറഞ്ഞു പോയി...

എഴുപതുകളിലെ തുടക്കം. അന്ന് തളങ്കരയിലെ വിവാഹ ചടങ്ങുകളില്‍ അപൂര്‍വ്വമായാണ് പാട്ടുകാര്‍ വരുന്നത്. വലിയ പണക്കാരുടെ വിവാഹചടങ്ങുകളിലുമാണ് ഓര്‍മ്മകളായ വി.എം. കുട്ടിയും പീര്‍ മുഹമ്മദും മൂസ എരിഞ്ഞോളും സാഹിബുമൊക്കെ വരാറ്. ഒപ്പം മാപ്പിള ഗായികരായ വിളയില്‍ ഫസീലയും സിബിലയും ഇവരുടെ സ്വരങ്ങള്‍ കാസറ്റുകളിലും കോളാമ്പികളിലുമാണ് കേട്ടിരുന്നത്. ഇവര്‍ വിവാഹ വീടുകളില്‍ പാടാന്‍ എത്തിയാല്‍ അന്ന് നാട്ടാര്‍ക്ക് ഉത്സവമാണ്. ഇവര്‍ പാടുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. മര്‍ഹും കെ.എസ് സുലൈമാന്‍ ഹാജിയുടെ മകളുടെ വിവാഹമാണ്. തെരുവത്ത് കോയാസ് ലൈനിലാണ് വീട്. പാടാന്‍ […]

എഴുപതുകളിലെ തുടക്കം. അന്ന് തളങ്കരയിലെ വിവാഹ ചടങ്ങുകളില്‍ അപൂര്‍വ്വമായാണ് പാട്ടുകാര്‍ വരുന്നത്. വലിയ പണക്കാരുടെ വിവാഹചടങ്ങുകളിലുമാണ് ഓര്‍മ്മകളായ വി.എം. കുട്ടിയും പീര്‍ മുഹമ്മദും മൂസ എരിഞ്ഞോളും സാഹിബുമൊക്കെ വരാറ്. ഒപ്പം മാപ്പിള ഗായികരായ വിളയില്‍ ഫസീലയും സിബിലയും ഇവരുടെ സ്വരങ്ങള്‍ കാസറ്റുകളിലും കോളാമ്പികളിലുമാണ് കേട്ടിരുന്നത്. ഇവര്‍ വിവാഹ വീടുകളില്‍ പാടാന്‍ എത്തിയാല്‍ അന്ന് നാട്ടാര്‍ക്ക് ഉത്സവമാണ്. ഇവര്‍ പാടുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. മര്‍ഹും കെ.എസ് സുലൈമാന്‍ ഹാജിയുടെ മകളുടെ വിവാഹമാണ്. തെരുവത്ത് കോയാസ് ലൈനിലാണ് വീട്. പാടാന്‍ വലിയ ഗായകര്‍ എത്തിയിട്ടുണ്ട്. അന്നാണ് ഞാന്‍ അവിടെ വെച്ച് ഞങ്ങളൊക്കെ സ്‌നേഹത്തോടെ വിളിക്കുന്ന രാജേഷ് ഖന്ന ഹമീദ് അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന്റെ 'ചല്‍ തേ. ചല്‍ത്തേ' എന്ന മനോഹര ഗാനം ആലപിച്ചത്. ഞാന്‍ ഹമീദ് ഖന്നയെ അന്ന് തൊട്ട് ആരാധനയോടെ നോക്കി കണ്ടു.
എന്റെ അന്ന് തൊട്ടുള്ള പരിചയം മരണം വരെ തുടര്‍ന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കുളിന്റെ വേദിയില്‍ മാത്രമല്ല ഒട്ടേറെ വേദികളില്‍ ഹിന്ദി പാട്ട് പാടി ആസ്വാദകരെ കയ്യിലെടുക്കാന്‍ ഞങ്ങളുടെ ഖന്ന ഹമീദ് ഭായിക്ക് കഴിഞ്ഞു. കാസര്‍കോട്ടുകാരുടെ പാട്ടു കൂട്ടമായ കാസനോവയിലും കെ.എല്‍14 പാട്ട് കൂട്ടത്തിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. ചില വേദികളില്‍ കറുത്ത കോട്ടും കറുത്ത ഗ്ലാസും ധരിച്ച് അനൗണ്‍സ്‌മെന്റ് ചെയ്ത് മുകേഷ്, കിഷോറിന്റെയും മനോഹര ഗാനങ്ങള്‍ ശ്രുതിമധുരമായി പാടി ഗാനാസ്വദകരെ ഇരുത്തി വേദികളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മേരെ സപ്‌നോം കി റാണിയൊക്കെ ഖന്ന പാടിയാല്‍ മതിയാവില്ല. ശരിക്ക് പ്രോത്സാഹനം ലഭിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കേരളത്തിലും കര്‍ണാടകയിലും അറിയപ്പെടുന്ന ഗായകനാകുമായിരുന്നു. തെരുവത്തുള്ള ഇന്നത്തെ പുതു തലമുറക്ക് ഖന്നയെ
അറിയില്ല. ഹിന്ദി സൂപ്പര്‍ നടനായിരുന്ന രാജേഷ് ഖന്നയുടെ സിനിമയിലെ ഗാനങ്ങളായിരുന്നു ഹമീദ് ഖന്ന കൂടുതലും ആലപിച്ചിരുന്നത്.
ജീവിത പ്രാരാബ്ധവും പ്രയാസങ്ങളും കാരണം ഇടയ്ക്ക് പാട്ടിന് അവധി നല്‍കി. എന്നാലും പാട്ടിനെ എത്രത്തോളം ഖന്ന സ്‌നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഗാനമേള നടക്കുന്നിടത്തേ സാന്നിധ്യം. ഒരു പരിപാടി ഏറ്റെടുത്താല്‍ ഭംഗിയായി നിര്‍വ്വഹിക്കുമായിരുന്നു. ജീവിതം മതിയാക്കി പോകുമെന്ന് ഖന്ന കരുതിയില്ല. അവസാന നാളിലും പാട്ടിനെ നെഞ്ചിലേറ്റി. ഇനി ഖന്ന ഇല്ല.
കറുത്ത കോട്ട് ധരിച്ച് കണ്ണട വെച്ച് കാണികളെ കയ്യിലെടുക്കാന്‍. വേദന കടിച്ചമര്‍ത്തി കിടക്കയില്‍ കിടന്ന സമയത്തും പാട്ടിനെ കുറിച്ചായിരുന്നു. ഒപ്പമുള്ള സ്‌നേഹിതന്‍മാരായ കലാകാരന്‍മാരെ കുറിച്ചായിരുന്നു വാചാലനായത്. മരണം കടന്നുവരുമെന്നുറപ്പാണ്. എന്നാലും വേദനിക്കുന്നു പ്രിയപ്പെട്ടവര്‍ കടന്നുപോകുമ്പോള്‍...


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it