ദാനധര്‍മ്മം ജീവിതാലങ്കാരമാക്കിയ അബൂബക്കര്‍ ഹാജി ചെറൂണി

നിറ പുഞ്ചിരിയോടെ ഓരോ വേദിയിലേക്കും അബൂബക്കര്‍ ഹാജി ചെറൂണി കടന്ന് വരുന്നതും പണ്ഡിതന്മാര്‍ക്ക് പിന്നില്‍ ഇരിക്കുന്നതും കണ്‍നിറയെ കാണുകയാണ്. എന്തൊരു പ്രകാശമായിരുന്നു ആ മുഖത്ത്. നാട്ടിലെ നന്മ നിറഞ്ഞ ഏത് പരിപാടിക്കും അബൂബക്കര്‍ ഹാജിയുടെ ഒരു സംഭാവന ഉണ്ടാവും.പണ്ഡിതന്മാരോടും സയ്യിദന്മാരോടും വല്ലാത്ത മുഹബ്ബത്തായിരുന്നു. തന്റെ മക്കളെയും ദാനധര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആ വലിയ മനുഷ്യന്‍ പഠിപ്പിച്ചു. ദീര്‍ഘകാലം തന്റെ സ്വന്തം നാടായ ചെറൂണി ജുമാ മസ്ജിദിന്റെ പ്രസിഡണ്ട്സ്ഥാനത്തിരിക്കുമ്പോള്‍ ഗ്രാമ പ്രദേശമായ സ്വന്തം മണ്ണില്‍ ആത്മീയ ഉന്നമനത്തിനു വേണ്ടി […]

നിറ പുഞ്ചിരിയോടെ ഓരോ വേദിയിലേക്കും അബൂബക്കര്‍ ഹാജി ചെറൂണി കടന്ന് വരുന്നതും പണ്ഡിതന്മാര്‍ക്ക് പിന്നില്‍ ഇരിക്കുന്നതും കണ്‍നിറയെ കാണുകയാണ്. എന്തൊരു പ്രകാശമായിരുന്നു ആ മുഖത്ത്. നാട്ടിലെ നന്മ നിറഞ്ഞ ഏത് പരിപാടിക്കും അബൂബക്കര്‍ ഹാജിയുടെ ഒരു സംഭാവന ഉണ്ടാവും.
പണ്ഡിതന്മാരോടും സയ്യിദന്മാരോടും വല്ലാത്ത മുഹബ്ബത്തായിരുന്നു. തന്റെ മക്കളെയും ദാനധര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആ വലിയ മനുഷ്യന്‍ പഠിപ്പിച്ചു. ദീര്‍ഘകാലം തന്റെ സ്വന്തം നാടായ ചെറൂണി ജുമാ മസ്ജിദിന്റെ പ്രസിഡണ്ട്സ്ഥാനത്തിരിക്കുമ്പോള്‍ ഗ്രാമ പ്രദേശമായ സ്വന്തം മണ്ണില്‍ ആത്മീയ ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ച മഹല്‍ വ്യക്തിപ്രഭാവമായിരുന്നു സി.എച്ച് അബൂബക്കര്‍ ഹാജി.
ബദിയടുക്ക പ്രദേശത്തുള്ള മുഴുവന്‍ ദീനീ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം ഒരു തണലായിരുന്നു. കൈ മെയ് മറന്നു ദീനീ സ്ഥാപനങ്ങളെയും മറ്റു ദീനീ സംരംഭങ്ങളെയും സഹായിക്കുന്നതില്‍ അഹമഹമിക മുന്നോട്ട് വന്നിരുന്ന അദ്ദേഹം ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ സന്തത സഹകാരി കൂടിയായിരുന്നു.
വലതു കൈ കൊണ്ട് നല്‍കിയത് ഇടത് കൈ അറിയരുതെന്ന് ജീവിത സന്ദേശമാക്കി അദ്ദേഹം.വ്യവസായ രംഗത്ത് തന്റെ മക്കള്‍ വളരുമ്പോഴും നന്മയുടെ പാഷത്തോടൊപ്പം ചേരുന്നതില്‍ എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ സ്‌നേഹ സമ്പന്നനായിരുന്നു അബൂബക്കര്‍ ഹാജി ചെറൂണി. കുടുംബ ബന്ധത്തിന് വലിയ വില നല്‍കണമെന്ന് പഠിപ്പിച്ച ഔകര്‍ ഹാജി വിടപറയും നേരത്ത് തന്റെ കുടുംബം മുഴുവനും അടുത്തെത്തിയിരുന്നു.
കുമ്പടാജെ പഞ്ചായത്തില്‍ പൗരപ്രമുഖരുടെ പട്ടികയില്‍ ജീവിച്ച വ്യക്തിത്വം കൂടിയായിരുന്നു. ജീവിതത്തില്‍ ചെയ്തു വെച്ച നന്മകളത്രെയും സ്വീകരിച്ചു പരലോക ജീവിതം ധന്യമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


-വൈ. ഹനീഫ കുമ്പടാജെ

Related Articles
Next Story
Share it