വിടപറഞ്ഞത് തെരുവത്ത് കുണ്ടുവളപ്പിലെ ഞങ്ങളുടെ പ്രിയ പൊന്നാസ്യുമ്മ
തളങ്കര തെരുവത്ത് പ്രദേശത്തിന് കഥകള്‍ പറയാനേറെയുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള തറവാടാണ് പൊയക്കര കുടുംബം. പണ്ട് കാലത്തെ കാസര്‍കോട് തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിന് മുന്‍വശത്തുണ്ടായിരുന്ന ഒറ്റവരിപ്പാത റെയില്‍വെ ട്രാക്കിന് മുന്‍വശത്തുള്ള റെയില്‍വെ സ്റ്റേഷന് പിറകില്‍ തലയുയര്‍ത്തി അന്നും, ഇന്നും നിന്നിരുന്ന പൊയക്കര കുടുംബം. ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും ഫുട്‌ബോള്‍, ക്രിക്കറ്റില്‍ അടക്കം തിളങ്ങിയവര്‍. പറഞ്ഞ് വരുന്നത് പൊയക്കര ആസ്യഞ്ഞയെക്കുറിച്ചാണ്. ഈ കുടുംബത്തിലെ അംഗമായിരുന്നു അവര്‍. കുണ്ടുവളപ്പ് തറവാടും പൊയക്കര കുടുംബവുമായി അഴിച്ചെടുക്കാനാവാത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് […]

തളങ്കര തെരുവത്ത് പ്രദേശത്തിന് കഥകള്‍ പറയാനേറെയുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള തറവാടാണ് പൊയക്കര കുടുംബം. പണ്ട് കാലത്തെ കാസര്‍കോട് തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിന് മുന്‍വശത്തുണ്ടായിരുന്ന ഒറ്റവരിപ്പാത റെയില്‍വെ ട്രാക്കിന് മുന്‍വശത്തുള്ള റെയില്‍വെ സ്റ്റേഷന് പിറകില്‍ തലയുയര്‍ത്തി അന്നും, ഇന്നും നിന്നിരുന്ന പൊയക്കര കുടുംബം. ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും ഫുട്‌ബോള്‍, ക്രിക്കറ്റില്‍ അടക്കം തിളങ്ങിയവര്‍. പറഞ്ഞ് വരുന്നത് പൊയക്കര ആസ്യഞ്ഞയെക്കുറിച്ചാണ്. ഈ കുടുംബത്തിലെ അംഗമായിരുന്നു അവര്‍. കുണ്ടുവളപ്പ് തറവാടും പൊയക്കര കുടുംബവുമായി അഴിച്ചെടുക്കാനാവാത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് എന്റെ ഉമ്മയില്‍ നിന്നുള്ള അറിവായിരുന്നു. ഉമ്മയുടെ സഹോദരി ഞങ്ങള്‍ക്ക് ഉമ്മയുമായിരുന്നു ആസ്യുമ്മ കുണ്ടുവളപ്പ്. കുണ്ടും കുഴിയും നിറഞ്ഞ ഒരു പറമ്പായിരുന്നുവെങ്കിലും പിന്നീടത് കളി പന്തുകളുടെ പറമ്പായി മാറിയത് യാദൃശ്ചികമായാണ്. പ്രവാസിയും ഉത്തരദേശത്തിന്റെ ഗള്‍ഫ് ലേഖകനുമായിരുന്ന മജീദ് തെരുവത്തിനും അദ്ദേഹത്തിന്റെ സഹോദരികളുമായി ഞങ്ങളുടെ കുടുംബത്തിനൊരു മമതയുണ്ടായിരുന്നു. കുണ്ടുവളപ്പ് കുടുംബത്തിന്റെപ്പുറത്തായിരുന്നു ആസ്യഞ്ഞയും താമസിച്ചിരുന്നത്. എന്റെ ഉമ്മയെയും ഞങ്ങളെയും ഒരു ദിവസം അനാഥമാക്കി എന്റെ പ്രിയപ്പെട്ട ഉപ്പ ഗള്‍ഫ് കടലില്‍ കൊടുങ്കാറ്റില്‍ തകര്‍ന്ന് കപ്പല്‍ മുങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഓടിയെത്തി ആശ്വസിപ്പിക്കാനുണ്ടായത് ആസ്യുമ്മയായിരുന്നു. അന്ന് മാത്രമല്ല എന്നും.
എന്നെ കാണുമ്പോള്‍ ഒരു പുസ്തകം രചിക്കാനുള്ള കഥകളുണ്ടായിരുന്നു ആസ്യുമ്മയുടെ നാവിന്‍തുമ്പത്ത്. എന്റെ കുടുംബത്തിന്റെ കഥ ഒന്ന് വിവരിക്കാന്‍ ഞാന്‍ പലപ്പോഴും കാണാറുള്ള മജീദ് തെരുവത്തിനെ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഒന്നിനും പരിഹാരമല്ലാത്ത തിരക്കുകള്‍ മൂലം വഴി മാറി പോവുകയായിരുന്നു. അന്ന് പലരും ഫുട്‌ബോളും ക്രിക്കറ്റും കളിച്ചിരുന്നത് പൊയക്കര ആസ്യുമ്മയുടെ തെരുവത്തെ പറമ്പിലായിരുന്നു. എന്റെ ഉമ്മയുടെ അടുത്ത് എന്നും ഓടിയെത്തിയിരുന്ന ആസ്യുമ്മയെ ഒരു ഇടവേളക്ക് ശേഷം മജീദ് തെരുവത്തിനൊപ്പം ഒരിക്കല്‍ തെരുവത്ത വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ മോനെ എന്ന് വിളിച്ച് ഒരു വിങ്ങിപ്പൊട്ടലായിരുന്നു. പൊയക്കര കുടുംബത്തിന്റെ ഓരോ കണ്ണികളും അറ്റുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പൊന്നാസ്യുമ്മയു
പടച്ചവന്‍ ആ മഹതിയുടെ പരലോകജീവിതം ശാശ്വതമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
-ഷാഫി തെരുവത്ത്