പൊതുപ്രവര്‍ത്തനം ആനന്ദമായി കരുതിയ എ.എം.എ. റഹീം
എ.എം.എ റഹീം എന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. കറകളഞ്ഞ അഭ്യൂദയകാംക്ഷി. കൂടെയുള്ളവരുടെ വളര്‍ച്ച താല്‍പ്പര്യപൂര്‍വ്വം നോക്കിക്കണ്ട നിഷ്‌കളങ്കന്‍. സഹപ്രവര്‍ത്തകര്‍ക്ക് വളരാനും ഉയരാനും വഴിയൊരുക്കി കൊടുത്ത നിസ്വാര്‍ത്ഥന്‍. പൂ ചോദിച്ചവനു പൂന്തോട്ടം കൊടുക്കാന്‍ ഹൃദയവിശാലത കാണിച്ചവന്‍. സ്വന്തം പ്രയാസങ്ങള്‍ മറന്ന് കൂടെനിന്നവര്‍ക്ക് വേണ്ടി സകലതും ത്യജിച്ച വ്യക്തിത്വം. ജനസേവനം ആനന്ദമായി കരുതിയ അസാധാരണ പൊതുപ്രവര്‍ത്തകന്‍. ഞങ്ങളുടെ എ.എം.എ റഹീമിന്റെ സംഘടനാപാടവം വിസ്മയകരമായിരുന്നു. എത്രയെത്ര ആശയങ്ങള്‍ ആ തലച്ചോറില്‍ മുളച്ചു.ആ ആശയങ്ങളത്രയും പ്രാവര്‍ത്തികമാ ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. കാസര്‍കോട് നഗരത്തില്‍ എ. […]

എ.എം.എ റഹീം എന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. കറകളഞ്ഞ അഭ്യൂദയകാംക്ഷി. കൂടെയുള്ളവരുടെ വളര്‍ച്ച താല്‍പ്പര്യപൂര്‍വ്വം നോക്കിക്കണ്ട നിഷ്‌കളങ്കന്‍. സഹപ്രവര്‍ത്തകര്‍ക്ക് വളരാനും ഉയരാനും വഴിയൊരുക്കി കൊടുത്ത നിസ്വാര്‍ത്ഥന്‍. പൂ ചോദിച്ചവനു പൂന്തോട്ടം കൊടുക്കാന്‍ ഹൃദയവിശാലത കാണിച്ചവന്‍. സ്വന്തം പ്രയാസങ്ങള്‍ മറന്ന് കൂടെനിന്നവര്‍ക്ക് വേണ്ടി സകലതും ത്യജിച്ച വ്യക്തിത്വം. ജനസേവനം ആനന്ദമായി കരുതിയ അസാധാരണ പൊതുപ്രവര്‍ത്തകന്‍. ഞങ്ങളുടെ എ.എം.എ റഹീമിന്റെ സംഘടനാപാടവം വിസ്മയകരമായിരുന്നു. എത്രയെത്ര ആശയങ്ങള്‍ ആ തലച്ചോറില്‍ മുളച്ചു.
ആ ആശയങ്ങളത്രയും പ്രാവര്‍ത്തികമാ ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. കാസര്‍കോട് നഗരത്തില്‍ എ. എം.എ റഹീമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ഫലമായി പിറന്നുവീണ ആ സംഘടനകള്‍ പലതും പാവപ്പെട്ടവര്‍ക്ക് തണലേകുന്നതായിരുന്നു.
കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വളര്‍ച്ചയ്ക്ക് എ.എം.എ റഹീം നല്‍കിയ ഊര്‍ജ്ജം വിലപ്പെട്ടതാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ, സഹോദരന്റെ അസാന്നിധ്യം എന്നെ സദാ വേദനിപ്പിക്കുന്നു.
റഹീമിന്റെ മക്കളെ കാണുമ്പോള്‍ മാത്രം അല്‍പ്പം ആശ്വാസം കിട്ടുന്നു. അവര്‍ കാണിക്കുന്ന സ്‌നേഹം കാണുമ്പോള്‍ റഹീം മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നുന്നു. നമ്മുടെ അദ്രഹിയുടെ ഓര്‍മ്മയ്ക്കു പതിനൊന്നു വര്‍ഷം. ആ ഓര്‍മ്മ എന്നും നമുക്കു ശക്തി പകരട്ടെ.
-എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ