മേല്‍പറമ്പ് പ്രവാസി ലീഗ് സീസണ്‍-11: ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാര്‍

ദുബായ്: എറൗണ്ട് മേല്‍പ്പറമ്പ് ദുബായ് കന്‍സ് മരവല്‍ ഓഡിറ്റോറിയം സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജികോം ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള പതിനൊന്നാമത് റയാ അബായ മേല്‍പ്പറമ്പ് പ്രവാസി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാരായി. എം.പി.എലിന്റെ പതിനൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ കൂടുതല്‍ തവണ ജേതാക്കളാകുന്ന ടീമെന്ന ഖ്യാതിയും ജി.എഫ്.സിക്ക് സ്വന്തമായി. ഫൈനലില്‍ ടൗണ്‍ ടീം മേല്‍പ്പറമ്പിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ജി.എഫ്.സിയുടെ […]

ദുബായ്: എറൗണ്ട് മേല്‍പ്പറമ്പ് ദുബായ് കന്‍സ് മരവല്‍ ഓഡിറ്റോറിയം സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജികോം ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള പതിനൊന്നാമത് റയാ അബായ മേല്‍പ്പറമ്പ് പ്രവാസി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാരായി. എം.പി.എലിന്റെ പതിനൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ കൂടുതല്‍ തവണ ജേതാക്കളാകുന്ന ടീമെന്ന ഖ്യാതിയും ജി.എഫ്.സിക്ക് സ്വന്തമായി. ഫൈനലില്‍ ടൗണ്‍ ടീം മേല്‍പ്പറമ്പിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ജി.എഫ്.സിയുടെ വിജയം. ഷാര്‍ജ പൊലീസ് ഓഫീസര്‍ ജമാല്‍ മാജിദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫിയും അവാര്‍ഡ് വിതരണവും ഇല്യാസ് പള്ളിപ്പുറം, ഹനീഫ് മരവയല്‍, സമീര്‍ ജികോം, ഹനീഫ് ടി.ആര്‍, ആസിഫ് ബി.എ, അഷ്റഫ്, റസാഖ് കിഴൂര്‍, ജാഫര്‍ റേഞ്ചേഴ്‌സ്, റിയാസ് അപ്‌സര, മുനീര്‍ സോളാര്‍, നൗഷാദ് വളപ്പില്‍, ആഷിഖ് കൊച്ചനാട്, ആശിഫ് അല്‍മാസ്, ഷാഫി ചെമ്പിരിക്ക, ഖാലിദ് എ.ആര്‍, റൗഫ് കെ.ജി.എന്‍, തയ്യിബ് ഫാനൂസ്സ്, സിയാബ് കൈനോത്ത്, അന്‍വര്‍ കോളിയടുക്കം, ഹനീഫ് എം.എം.കെ, അന്‍വര്‍ സി.എല്‍, നസീര്‍ കെ.വി.ടി, ഷദീദ് കൈനോത്ത്, അഹമ്മദ് മരവയല്‍, ഷബീര്‍ കീഴൂര്‍, നസീര്‍ മേല്‍പറമ്പ്, മജ്നാസ് നിര്‍വഹിച്ചു. സാജിദ് കട്ടക്കാലിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും അല്‍ത്താഫിനെ മികച്ച ഗോള്‍ കീപ്പറും ശാലുബിനെ മികച്ച ഡിഫന്‍ഡറും നിബ്രാസിനെ മികച്ച ഫോര്‍വേഡും അമീന്‍ കിഴൂരിനെ ഫൈനല്‍ മാന്‍ ഓഫ് ദ മാച്ചും ആയി തിരഞ്ഞെടുത്തു.

Related Articles
Next Story
Share it