മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി

കാസര്‍കോട്: കമ്മ്യൂണല്‍ സെന്‍സിറ്റീവ് ഭാഗങ്ങളില്‍ മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍, കളനാട്, മേല്‍പറമ്പ് എന്നീ പ്രദേശങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഭദ്രാവതി യൂണീറ്റ് ഡെപ്യൂട്ടി കമോണ്ടന്റ് ബി.സി റോയ്, മേല്‍പറമ്പ് എസ്.ഐ വി.കെ. ജയന്‍ എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി.റൂട്ട് മാര്‍ച്ചിന് മേല്‍പറമ്പ് പൗരാവലി സ്വീകരണം നല്‍കി. മധുര പലഹാരം നല്‍കി സ്വീകരിച്ചു. ജിംഷാക് എം.എം. ഹനീഫയുടെ […]

കാസര്‍കോട്: കമ്മ്യൂണല്‍ സെന്‍സിറ്റീവ് ഭാഗങ്ങളില്‍ മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍, കളനാട്, മേല്‍പറമ്പ് എന്നീ പ്രദേശങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഭദ്രാവതി യൂണീറ്റ് ഡെപ്യൂട്ടി കമോണ്ടന്റ് ബി.സി റോയ്, മേല്‍പറമ്പ് എസ്.ഐ വി.കെ. ജയന്‍ എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി.
റൂട്ട് മാര്‍ച്ചിന് മേല്‍പറമ്പ് പൗരാവലി സ്വീകരണം നല്‍കി. മധുര പലഹാരം നല്‍കി സ്വീകരിച്ചു. ജിംഷാക് എം.എം. ഹനീഫയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
സ്വീകരണത്തില്‍ മുതിര്‍ന്ന പത്രപ്രതിനിധി ഷാഹുല്‍ ഹമീദ് കളനാട്, ചന്ദ്രഗിരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെവിടി നസീര്‍, ഖന അപ്‌സര, ജലീല്‍ മര്‍ത്തബ, അശോകന്‍, ചന്ദ്രന്‍, സിഎച്ച് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. ജിംഷാക് സ്റ്റാഫ് അംഗങ്ങള്‍, ഓട്ടോ റിക്ഷ തൊഴിലാളികളടക്കമുള്ളവരും സംബന്ധിച്ചു. നൂറിലധികം പൊലീസ് റാപ്പിഡ് അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
കമാണ്ടന്റ് ബി.സി റോയിയും മേപറമ്പ് എസ്.ഐയും നാട്ടുകാരുടെ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Related Articles
Next Story
Share it